Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറ കളഞ്ഞ ഒരു അയ്യപ്പ ഭക്തനെ പൊലീസ് തല്ലികൊന്നു എന്ന് കേട്ടാൽ ആരുടെയാണ് ചോര തിളയ്ക്കാത്തത്? നുണ പ്രചരിപ്പിച്ച് ചോര തിളപ്പിച്ചാണോ ഭഗവാന്റെ ഇഷ്ടത്തിന് വേണ്ടി സമരം ചെയ്യേണ്ടത്? മുതലെടുക്കാനായി കലാപം ഉണ്ടാക്കാതിരിക്കാനുള്ള വിവേകമാണ് നേതാക്കൾക്ക് ഉണ്ടാവേണ്ടത്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ലക്ഷ്യം തെറ്റിയാൽ നഷ്ടം ഭക്തർക്ക് തന്നെ

കറ കളഞ്ഞ ഒരു അയ്യപ്പ ഭക്തനെ പൊലീസ് തല്ലികൊന്നു എന്ന് കേട്ടാൽ ആരുടെയാണ് ചോര തിളയ്ക്കാത്തത്? നുണ പ്രചരിപ്പിച്ച് ചോര തിളപ്പിച്ചാണോ ഭഗവാന്റെ ഇഷ്ടത്തിന് വേണ്ടി സമരം ചെയ്യേണ്ടത്? മുതലെടുക്കാനായി കലാപം ഉണ്ടാക്കാതിരിക്കാനുള്ള വിവേകമാണ് നേതാക്കൾക്ക് ഉണ്ടാവേണ്ടത്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ലക്ഷ്യം തെറ്റിയാൽ നഷ്ടം ഭക്തർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ബരിമലയിലെ യുവതി പ്രവേശന വിഷയം കത്തി നിൽക്കുമ്പോൾ ശബരിമലയിലേക്ക് പോയ ഒരു അയ്യപ്പ ഭക്തനെ പൊലീസുകാർ ഓടിച്ചിട്ട് തല്ലി കൊന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ഏത് അയ്യപ്പ ഭക്തന്റെ വികാരമാണ് തിളയ്ക്കാത്തത്. ശബരിമലയിൽ 17-ാം തിയതി നടന്ന അക്രമങ്ങളുടെ ഭാഗമായി പൊലീസ് ലാത്തി വീശിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച് കാൽ വഴുതി കാട്ടിൽ വീണ് മരിച്ചു പോയ ഒരു ഭക്തനാണ് ശിവദാസൻ എന്ന് അവകാശപ്പെട്ടത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള തന്നെയാണ്.

അതുകൊണ്ട് തന്നെ ഭക്തരുടെ വികാരം പൊട്ടിയൊലിക്കുകയും പൊലീസിനെതിരെ കത്തിക്കയറുകയും ചെയ്തു. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചതും ഈ വികാര പ്രകടനത്തിന്റ ഭാഗമാണ്. ഒരു ഭക്തൻ ഇങ്ങനെ ദാരുണമായി കൊല്ലപ്പെട്ടാൽ അവർക്ക് അത് സഹിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് അവർ നടത്തിയ ഹർത്താലിനെ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ശിവദാസൻ എന്നയാളെ പൊലീസ് ഓടിച്ചിട്ടില്ലെന്നും അയാൾ അക്രമണങ്ങളിൽ പ്രതിയല്ലെന്നും ആ ഭാഗത്തെങ്ങും അയാൾ ഇല്ലായിരുന്നെന്നും അയാൾ ഒരു ഭക്തൻ മാത്രമായിരുന്നെന്നും അപകടത്തിൽപെട്ട് ആരും കാണാതെയാണ് അയാൾ മുൾക്കാട്ടിൽ കിടന്ന് മരിച്ചതെന്നും പൊലീസ് പറയുന്നു.

പൊലീസിെന്റ വിശദീകരണം തൃപ്തികരമാണ് എന്ന് ബോധ്യപ്പെടുത്തുന്ന ചില കണക്കുകളും പുറത്തു വന്നു. 17-ാം തിയതി പന്തളത്തുണ്ടായിരുന്നു ശിവദാസ് എന്നും 18-ാം തിയതിയാണ് അദ്ദേഹം ശബരിമലയ്ക്ക് പോയതെന്നും 19-ാം തിയതി രാവിലെ മറ്റൊരു ഭക്തന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും ശിവദാസന്റെ മക്കൾ തന്നെ പറയുന്നു. അതുകൊണ്ട് തന്നെ അക്രമമമൊന്നും നടന്നിട്ടില്ലാത്ത 19-ാം തിയതി പൊലീസിനെ കണ്ട് ഭയന്നോടി എന്ന് പറയുന്നതിൽ യുക്തിരാഹിത്യമുണ്ട്. ശിവദാസിന്റെ മക്കളും ബന്ധുക്കളും അത് ശരിവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ പുറത്ത് ഉത്തരവാദിത്തം കെട്ടി വയ്ക്കുന്നത് ദുഷ്ടലാക്കോടെയാണ്.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം നിൽക്കുമ്പോഴും അതിന്റെ പേരിൽ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ഭക്തരെ കലാപത്തിലേക്ക് നയിക്കുകയും സംസ്ഥാനത്ത് ഒരു വർഗീയ ലഹള തന്നെ ഉണ്ടാകുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും ആരും തന്നെ നടത്താൻ പാടില്ല. ശ്രീധരൻ പിള്ള തന്റെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമായിരുന്നു. ഇപ്പോൾ ശ്രീധരൻ പിള്ള തന്റെ വാക്കുകൾ മയപ്പെടുത്തി. ഇന്ന് ശ്രീധരൻ പിള്ള പറയുന്നത് കാണാതെ പോയി എന്ന് പരാതി ലഭിച്ച് ഇത്രയും ദിവസത്തിനുള്ളിൽ പൊലീസിന് എന്തുകൊണ്ട് ശിവദാസനെ കണ്ടെത്താൻ പൊലീസിന് എന്തുകൊണ്ട് സാധിച്ചില്ല എന്ന വിഷയമാണ്. മൃതദേഹം കണ്ടെത്താൻ വൈകിയതിന്റെ പേരിൽ അത് പൊലീസ് തല്ലിക്കൊന്നതാണെന്ന് പറയുകയും പൊലീസിന്റെ തലയിൽ കെട്ടി വയ്ക്കുകയും ചെയ്യുന്നത് നിരുത്തരവാദപരം തന്നെയാണ്.

ശബരിമല പോലെ വികാര ഭരിതമായ വിഷയത്തിലേക്ക് ആളുകളെ തള്ളി വിടുമ്പോൾ വേണ്ടത്ര കരുതലെടുക്കേണ്ട ഉത്തരവാദിത്തം നേതാക്കന്മാരെങ്കിലും കാട്ടേണ്ടിയിരിക്കുന്നു. ചില ഓൺലൈൻ മീഡിയകളും സോഷ്യൽ മീഡിയയുമൊക്കെ വികാരഭരിതമായി എടുക്കുന്ന ഇത്തരം വാർത്തകൾ ആവേശത്തോടെ ഷെയർ ചെയ്യുമ്പോൾ കുരുങ്ങുന്നത് നിഷ്‌കളങ്കരായ അവർ തന്നെയാണെന്ന് മറക്കരുത്. നേതാക്കന്മാർക്ക് വേഗം ഇതിന്റെ നിയമ വശങ്ങളിൽ നിന്ന് തലയൂരാൻ സാധിക്കും. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്നതൊക്കെ നല്ലത് തന്നെയാണ്. എന്നാൽ അതിന്റെ പേരിൽ നുണ പ്രചരിപ്പിക്കുന്നതും അതും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്നതരത്തിലുള്ള നുണ പ്രചരിപ്പിക്കുന്നത് അഅവസാനിപ്പിക്കേണ്ടത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP