Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിൻഡീസിനെതിരായ ആദ്യ ടി20യിൽ മോശം തുടക്കത്തിന് ശേഷം തിരിച്ചടിച്ച് രോഹിത്തും സംഘവും; ചെറിയ ലക്ഷ്യം പിന്തുടർന്നിട്ടും പത്തോവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ; തോൽവി മുന്നിൽ കണ്ടപ്പോൾ രക്ഷകനായത് ദിനേശ് കാർത്തിക്; കുൽദീപ് യാദവ് കളിയിലെ കേമൻ; കൊൽക്കത്തയിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

വിൻഡീസിനെതിരായ ആദ്യ ടി20യിൽ മോശം തുടക്കത്തിന് ശേഷം തിരിച്ചടിച്ച് രോഹിത്തും സംഘവും; ചെറിയ ലക്ഷ്യം പിന്തുടർന്നിട്ടും പത്തോവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ; തോൽവി മുന്നിൽ കണ്ടപ്പോൾ രക്ഷകനായത് ദിനേശ് കാർത്തിക്; കുൽദീപ് യാദവ് കളിയിലെ കേമൻ; കൊൽക്കത്തയിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

സ്പോർട്സ് ഡെസ്‌ക്‌

കൊൽക്കത്ത: വിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് വിജയം. ടോസ് നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എടുക്കാനെ വിൻഡീസിനായുള്ളു. 110 രൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് മുൻനിരയിലെ നാല് വിക്കറ്റുകൾ പെട്ടന്ന് നഷ്ടമായപ്പോൾ സ്‌കോർ 45ന് നാല് എന്ന നിലയിലായി. ലോക ചാമ്പ്യന്മാരായ വിൻഡിസ് നിര ഇന്ത്യയെ അട്ടിമറിക്കുമെന്ന് തോന്നിയെങ്കിലും ദിനേശ് കാർത്തിക്ക് (31) റൺസ് നേടി ഇന്ത്യയെ രക്ഷിച്ചു. ഏഴാമനായി ക്രീസിലെത്തിയ അരങ്ങേറ്റ താരം ക്രുണാൽ പാണ്ഡ്യ 9 പന്തിൽ 21 റൺസ് കൂടി നേടിയതോടെ വിൻഡീസ് പരാജയം സമ്മതിച്ചു.

ക്യാപ്റ്റൻ രോഹിത ശർമ്മ (6), ധവാൻ (3), ലോകേഷ് രാഹുൽ (16), ഋഷഭ് പന്ത് (1) മനീഷ് പാണ്ഡേ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിന് വേണ്ടി ഒഷെയ്ൻ തോമസ് ക്യാപ്റ്റൻ കാർലോസ് ബ്രാത്വെയ്റ്റ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള് ക്യാരി പിയർ ഒരു വിക്കറ്റ് വീഴ്‌ത്തി. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ (1-0) ന് മുന്നിലെത്തി.

109 റൺസാണ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് ടീം നേടിയത്. മൂന്ന് വിക്കറ്റുകൾ വീഴത്തി കുൽദീപ് യാദവ് ബൗളിങ് നിരയ്ക്ക് കരുത്തു പകർന്നു.ഭുവനേശ്വർ കുമാറിന്റെ അഭാവത്തിൽ ഉമേഷ് യാദവാണ് പകരം ഇന്ത്യയുടെ പേസ് ബോളിങ്ങിനെ നയിക്കുന്നത്.സ്‌കോർ 16 എത്തിനിൽക്കെയാണ് വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടു റണ്ണെടുത്ത രാംദിനെ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ച് ഉമേശ് യാദവാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ നാലാം ഓവറിന്റെ ആദ്യ പന്തിൽ ഷായ് ഹോപ് റണ്ണൗട്ടായി. സ്‌കോർ 28-ൽ നിൽക്കെ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. ഷിംറോൺ ഹെറ്റ്മിറിനെ ബുംറയാണ് പുറത്താക്കിയത്.

കീറോൺ പൊള്ളാർഡും ഡാരൻ ബ്രാവോയും ചേർന്ന് വെസ്റ്റ് ഇൻഡീസ് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 47 ൽ നിൽക്കേ ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ പൊള്ളാർഡ് പുറത്തായി. തൊട്ടടുത്ത് തന്നെ കുൽദീപ് യാദവിന്റെ പന്തിൽ ബ്രാവോയും പുറത്ത് പോയി. പതിനാറാമത്തെ ഓവറിലെ അവസാന പന്തിൽ കാർലോസ് ബ്രാത്ത് വെറ്റും വീണു. കുൽദീപിന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയാണ് കാർലോസിന്റെ മടക്കം. ഖലീൽ അഹമ്മദിന് ആദ്യ ടി20 വിക്കറ്റ് സമ്മാനിച്ചാണ് ഫാബിയൻ അലൻ പുറത്ത് പോയത്. അലന്റെ ഷോട്ട് ഉമേഷ് യാദവിന്റെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. അടുത്ത മത്സരം നവംബർ ആറിന് ലഖ്‌നൗവിൽ നടക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP