Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം സമ്മേളനം സംഘടിപ്പിച്ചു

ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം സമ്മേളനം സംഘടിപ്പിച്ചു

ദമ്മാം: ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം സമ്മേളനം സംഘടിപ്പിച്ചു. ബാംഗ്ലൂർ ശാന്തിനഗർ എം എൽ എ, എൻ എ ഹാരീസ് മുഖ്യ അതിഥി ആയിരുന്നു. ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ റീജണൽ പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷനായിരുന്നു.

സമ്മേളനം ഓ ഐ സീ സീ ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ അഹമ്മദ് പുളിക്കൻ ഉത്ഘാടനം ചെയ്തു. കൃത്യവും ചടുലവുമായ തീരുമാനങ്ങളിലൂടെ നാടിനെ പടുത്തുയർത്തിയ ധീരയായ നേതാവായിരുന്നു ഇന്ദിരാജി എന്ന് അദ്ദേഹം പറഞ്ഞു.

മുൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ എ മുഹമ്മദ്, ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഇന്ത്യയുടെ ആത്മാവിൽ എഴുതി ചേർത്ത നാമമാണ് ഇന്ദിരാജി. നാടിന്റെ അഖണ്ഡതക്ക് വേണ്ടി ഇടനെഞ്ചിലേക്ക് ഏറ്റു വാങ്ങിയ വെടിയുണ്ടകൾ ഇന്ദിരാജിയെ അനശ്വര ആക്കുന്നു. ആ പരമ്പര്യം പേറുന്ന കോൺഗ്രസ്സ് പ്രസ്ഥാനം നാടിന്റെ രക്ഷക്കായ് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്.

റീജണൽ കമ്മിറ്റിയുടെ ഉപഹാരം,പ്രസിഡന്റ് ബിജു കല്ലുമല എൻ എ ഹാരീസ് എം എൽ എ ക്ക് കൈമാറി. മറുപടി പ്രസംഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹം കൃത്യമായി വിശദീകരിച്ചു.ഇന്ത്യയെ നിർമ്മിച്ച, നാടിന്റെ ആത്മാവറിഞ്ഞ ധീര രക്തസാക്ഷികളായ നേതാക്കളുടെ ഓർമ്മകളെ ഭയക്കുന്ന ഭരണകൂടം ഭീരുക്കളാണ്. നരേന്ദ്ര മോദി ഇന്ന് നാടിനു ഉപകാരം ഇല്ലാത്ത വെറും സഞ്ചാരിയായ ഭരണാധികാരി ആയി മാറിയിരിക്കുന്നു. നാട് മുഴുവൻ കറങ്ങുന്ന മോദി,ഒരു കാലത്തു ലോകം മുഴുവനും തന്റെ ചുറ്റും കറക്കിയ ഇന്ദിരാജിയെ വിസ്മരിക്കുന്നതിൽ അത്ഭുതം ഇല്ല.റിലയൻസിന് വേണ്ടി റാഫേൽ ഇടപാടിൽ കോടികളുടെ അഴിമതി നടത്തിയ നരേന്ദ്ര മോദി കോർപറേറ്റുകളുടെയും അഴിമതിയുടെയും കാവൽക്കാരൻആയി മാറിയിരിക്കുന്നു.ഇന്ദിരാജിയുടെ ഓർമകളിൽ നിന്നും ഊർജം ഉൾക്കൊണ്ട്, വർഗീയ ഫാസിസ്റ്റ് ശക്തികളെ പുറത്താക്കാൻ രാഹുൽ ഗാന്ധിയുടെ മുന്നേറ്റത്തിനൊപ്പം അണിചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ഹമീദ് കൊണ്ടോട്ടി, രമേശ് പാലക്കാട് , ഹനീഫ് റാവുത്തർ , ചന്ദ്ര മോഹൻ, ദമ്മാം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

സാമൂഹിക, മാധ്യമ പ്രവർത്തകാരായ നാസ് വക്കം, ഹബീബ് ഏലംകുളം, മുഹമ്മദ് നജാത്തി, ആൽവിൻ, ഡി എം കെ പ്രതിനിധി വെങ്കിടേശൻ എന്നിവർ സംബന്ധിച്ചു. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP