Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക ' കൾച്ചറൽ ഫോറം കാമ്പയിന്റെ ഭാഗമായി നടുമുറ്റം കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക ' കൾച്ചറൽ ഫോറം കാമ്പയിന്റെ ഭാഗമായി നടുമുറ്റം കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ കേരളം മാതൃകയാണ് എന്ന് പ്രളയകാലത്തു മലയാളികൾ തെളിയിച്ചതായി ഐ സി സി പ്രസിഡന്റ് മിലൻ അരുൺ അഭിപ്രയപ്പെട്ടു. 'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക ' എന്ന പ്രമേയത്തിൽ ഊന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി നടുമുറ്റം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത ജാതി ചിന്തകൾക്കും മറ്റു വൈജാത്യങ്ങൾക്കും അതീതമായി കേരളം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു. കേരളത്തെ പുനർ നിർമ്മിക്കാനും പുതിയ വികസന പ്രവർത്തനങ്ങൾ നടത്തി ലോകത്തിന്റെ നെറുകയിൽ കേരളത്തെ എത്തിക്കാനും മലയാളികൾക്ക് സാധിക്കുമെന്നും ഐ സി സി പ്രസിഡന്റ് അഭിപ്രയപ്പെട്ടു.

കൾച്ചറൽ ഫോറം സ്റ്റേറ്റ് സെക്രട്ടറി നൂർജഹാൻ ഫൈസൽ അധ്യക്ഷത വഹിച്ചു. ഒലിവ് ഇന്റർനാഷണൽ സ്‌കൂൾ മലയാളം ഡിപ്പാർട്ടുമെന്റ് ഹെഡ് ശൈലജ കുമാരി മുഖ്യപ്രഭാഷണം നിർവഹിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോക്ടർ താജ് ആലുവ , ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഉർ വി ഫൗണ്ടേഷൻ ചെയർമാൻ ആർക്കിറ്റെക്ട് ഹസൻ നസീഫ് ചെലവ് കുറഞ്ഞ നിർമ്മാണ രീതികളെ കുറിച് ബോധവത്കരണം നടത്തി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാദിഖ് അലി കാമ്പയിൻ പ്രമേയം വിശദീകരിച്ചു. തുടർന്ന് വിവിധ കല പരിപാടികൾ നടന്നു. കലാമണ്ഡലം രശ്മി ഗിരീഷ് അവതരിപ്പിച്ച നൃത്തം, കുട്ടികളുടെ ആക്ഷൻ സോങ് , മോണോ ആക്ട് ,കവിതാലാപനം ,സോളോ സോങ് തുടങ്ങിയ പരിപാടികൾ നടന്നു . ഒലിവ് ഇന്റർനാഷണൽ സ്‌കൂളിലെ സയൻസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഷീബ ബിജോ സംവിധാനം ചെയ്തു നടുമുറ്റം ടീം അവതരിപ്പിച്ച തളിരിലകൾ പൊഴിയുമ്പോൾ എന്ന ബന്ധങ്ങളുടെ കഥ പറയുന്ന നാടകം കാണികളുടെ ഹൃദയം കവർന്നു. കൾച്ചറൽ ഫോറം സെക്രട്ടറി സജ്ന സാക്കി സ്വാഗതവും സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം ആബിദ സുബൈർ നന്ദിയും പറഞ്ഞു.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ടീൻസ് മീറ്റിൽ റഫീഖ് പോത്തുകല് ,ഷബീർ കളത്തിങ്കൽ , അഹ്മദ് ഷാഫി ഫൗസിയ ജൗഹർ ശാദിയ ഹസീബ് തുടങ്ങി യവർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുത്തു.

കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ സി, കൺവീനർ താസീൻ അമീൻ , റുബീന മുഹമ്മദ് കുഞ്ഞി , അബ്ദുൽ ഗഫൂർ എ ആർ, അബ്ദുൽ ലത്തീഫ് വടക്കേക്കാട് സുമയ്യ താസിൻ ,ഖാദിജാബി നൗഷാദ് ,സക്കീന ,നദീറ മൻസൂർ ,റഷീദ ഷബീർ മുനീറ അബ്ദുല്ല,റുദൈന ,ഹുമൈറ അബ്ദുൽ വഹാബ് ,നജില നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.അബ്ദുൽ ലത്തീഫ് വടക്കേക്കാട് സുമയ്യ താസിൻ ,ഖാദിജാബി നൗഷാദ് ,സക്കീന ,നദീറ മൻസൂർ ,റഷീദ ഷബീർ ,മുനീറ അബ്ദുല്ല ,റുദൈന ,ഹുമൈറ അബ്ദുൽ വഹാബ് ,നജില നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP