Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ടീം ഇന്ത്യ; ബാറ്റിംഗിലും ബൗളിംഗിലും വർണപൂത്തിരികൾ; വിൻഡീസിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ നഷ്ടപ്പെട്ടത് പരമ്പര; ഭുവിയും കുൽദീപും ബുംറയും നിറഞ്ഞാടിയപ്പോൾ സന്ദർശകർ മുട്ടുമടക്കിയത് 72 റൺസിന്; ടീട്വന്റിയിൽ സെഞ്ച്വറി ശീലമാക്കിയ ഹിറ്റ്മാന് റെക്കോർഡ്; പിന്നിലാക്കിയത് ക്യാപ്റ്റൻ കോലിയെ

ദീപാവലി വെടിക്കെട്ടിന് തിരികൊളുത്തി ടീം ഇന്ത്യ; ബാറ്റിംഗിലും ബൗളിംഗിലും വർണപൂത്തിരികൾ; വിൻഡീസിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ നഷ്ടപ്പെട്ടത് പരമ്പര; ഭുവിയും കുൽദീപും ബുംറയും നിറഞ്ഞാടിയപ്പോൾ സന്ദർശകർ മുട്ടുമടക്കിയത് 72 റൺസിന്; ടീട്വന്റിയിൽ സെഞ്ച്വറി ശീലമാക്കിയ ഹിറ്റ്മാന് റെക്കോർഡ്; പിന്നിലാക്കിയത് ക്യാപ്റ്റൻ കോലിയെ

ലക്നൗ: ബാറ്റിംഗിൽ അടിയുടെ പൂത്തിരി കത്തിച്ച് ഇന്ത്യ ബൗളിംഗിൽ വിക്കറ്റുക്കളുടെ മാലപ്പടക്കം തീർത്തു. കുൽദീപടക്കം ബൗളർമാരെല്ലാം നിറഞ്ഞാടിയപ്പോൾ 196 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് നിലംതൊടാനായില്ല. ഇതോടൊപ്പം ഇന്ത്യയുടെ കണിശയതയ്യാർന്ന് ഫീൾഡിംഗും സന്ദർശകരെ 124 റൺസിലൊതുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 72 റൺസ് വിജയത്തോടെ ടീട്വന്റി പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

രണ്ടാം ടി20യിൽ ഇന്ത്യയുയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസിന് തുടക്കം തകർച്ചയോടെയായിരുന്നു. ഹോപ്പിനെയും(6) ഹെറ്റ്മയറെയും(15) പുറത്താക്കി ഖലീൽ അഹമ്മദാണ് വിൻഡീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. വിൻഡീസിനെ കരകയറ്റാൻ ശ്രമിച്ച ബ്രാവോയെ 23ൽ നിൽക്കേ പുറത്താക്കി കുൽദീപ് അടുത്ത പ്രഹരം നൽകി.

ഈ മത്സരത്തിൽ അവസരം ലഭിച്ച പൂരാനും നാലിൽ നിൽക്കേ കുൽദീപിന് കീഴടങ്ങി. പിന്നെ ആക്രമണത്തിന്റെ കടിഞ്ഞാണെറ്റുവാങ്ങി ബുംറയും ഭുവനേശ്വർ കൂമാറും ചേർന്ന് വെസ്റ്റ് ഇൻഡീസിനെ ചുരുട്ടിക്കെട്ടുകയായിരുന്നു. 6 പേർ രണ്ടക്കം കാണാതെ പുറത്തായി. ഭുവനേശ്വറിനും ബുംറയ്ക്കും ഖലീലിനും കുൽദീപിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. നാല് ഓവർ പൂർത്തിയാക്കിയ ക്രുണാൽ പാണ്ഡ്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അത്യുഗ്രൻ ത്രോയിലൂടെ ഒരു റണ്ണൗട്ട് നേടി കൊടുത്തു.

നേരത്തെ സെഞ്ചുറി നേടിയ രോഹിത് ശർമ്മയും അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ രാഹുലുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 195 റൺസെടുത്തു. രോഹിത് 61 പന്തുകളിൽ 111 റൺസും രാഹുൽ 14 പന്തിൽ 26 റൺസുമെടുത്ത് പുറത്താകാതെ നിന്നു. ധവാൻ 43 റൺസെടുത്തു. അലനും ഖാരിക്കുമാണ് വിക്കറ്റ്. രോഹിത്തിന്റെ ഇന്നത്തെ സെഞ്ച്വറി റെക്കേർഡിലേക്കായിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കി. 62 രാജ്യാന്തര ട്വന്റി 20 മൽസരങ്ങളിൽനിന്ന് 48.88 റൺസ് ശരാശരിയിൽ 2102 റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49റൺസ് എടുത്തു. പിന്നാലെ ഇരുവരും കത്തിക്കയറിയപ്പോൾ ഇന്ത്യ വേഗം ട്രാക്കിലായി. ഇതേസമയം ബ്രാത്ത്വെയ്റ്റ് എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ ധവാനെ പോൾ നിലത്തിട്ടത് വിൻഡീസിന് തിരിച്ചടിയായി.

10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റൺസിലെത്തി. പിന്നാലെ രോഹിത് അർദ്ധ സെഞ്ചുറി തികച്ചു. 38 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സുകളും ചേർന്നതായിരുന്നു രോഹിതിന്റെ അമ്പത്. എന്നാൽ 14-ാം ഓവറിൽ പൂരാന്റെ തകർപ്പൻ ക്യാച്ചിൽ ധവാൻ പുറത്തായി. 16-ാം ഓവറിലെ രണ്ടാം പന്തിൽ റിഷഭ് പന്തിനെയും(5) പുറത്താക്കി വിൻഡീസ് ഇന്ത്യയെ ഞെട്ടിച്ചു.

എന്നാൽ വിറയ്ക്കാതെ കളിച്ച രോഹിതും നാലാമനായെത്തിയ കെ.എൽ രാഹുലും വിൻഡീസിന് തിരിച്ചടി നൽകി. 19-ാം ഓവറിലെ നാലാം പന്തിൽ രാഹുലിനെ മിഡ് ഓണിൽ പൊള്ളാർഡ് നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. പിന്നാലെ രോഹിതിന്റെ സെഞ്ചുറി ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചു. ബ്രാത്ത്വെയ്റ്റിന്റെ അവസാന ഓവറിലായിരുന്നു രോഹിത് നൂറ് കടന്നത്. എട്ട് ഫോറും ഏഴ് സിക്‌സും രോഹിതിന്റെ ന്നിങ്‌സിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP