Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് സാറാ ഖാൻ നായികയാവുന്ന സിനിമയ്‌ക്കെതിരെ സന്ന്യാസിമാർ രംഗത്ത്; സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ചിത്രം സീറോയ്‌ക്കെതിരെയും പരാതി; ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമകൾക്ക് എതിരെ പ്രതിഷേധവുമായി മതസംഘടനകളും പ്രവർത്തകരും

ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് സാറാ ഖാൻ നായികയാവുന്ന സിനിമയ്‌ക്കെതിരെ സന്ന്യാസിമാർ രംഗത്ത്; സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ചിത്രം സീറോയ്‌ക്കെതിരെയും പരാതി; ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമകൾക്ക് എതിരെ പ്രതിഷേധവുമായി മതസംഘടനകളും പ്രവർത്തകരും

രിടവേളക്ക് ശേഷം ബോളിവുഡ് സിനിമകൾക്ക് എതിരെ മതസംഘടനകളുടെയും പ്രവർത്തകരുടെയും പ്രതിഷേധങ്ങൾ ശക്തമാകുന്നു. ഷാരൂഖ് ചിത്രം സീറോയും, സാറാ അലി ഖാൻ നായികയായെത്തുന്ന കേദാർനാഥിനെതിരെയുമാണ് പ്രതിഷേധം ഉയരുന്നത്.

സാറാ അലി ഖാന്റെ അരങ്ങേറ്റ ചിത്രങ്ങളിലൊന്നായ കേദാർനാഥ് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു- മുസ്ലിം പ്രണയം അംഗീകരിക്കാൻ കഴിയില്ലെന്നുമാരോപിച്ചാണ് പ്രതിഷേധവുമായി ഒരു കൂട്ടം സന്യാസിമാരും ബിജെപി നേതാവും എത്തിയിരിക്കുന്നത്.

ഉത്തരാഖണ്ഡിലെ സന്യാസിമാരാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി എത്തിയ ഒരു കൂട്ടർ. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്നും ചിത്രം നിരോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം ചിത്രത്തിന് എതിരെ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും ഇവർ പറയുന്നു.നേരത്തെ ചിത്രത്തിനെതിരെ ബിജെപി സംസ്ഥാന നേതാവ് അജേന്ദ്ര അജയും രംഗത്തെത്തിയിരുന്നു. ഹിന്ദുവായ നായികയെ മുസ്ലിം നായകൻ ചുമന്ന് തീർത്ഥാടനത്തിന് പോകുന്നെന്ന് പറഞ്ഞായിരുന്നു ചിത്രത്തെ ഇയാൾ പരിഹസിച്ചത്.2013ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയമാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം സെറ അലി ഖാനും സുശാന്തും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂറാണ്.

ഷാരൂഖ് ചിത്രത്തിനെതിരെ ബിജെപി എംഎൽഎ മഞ്ചീന്ദർ സിങ് സിർസയാണ് പരാതിയുമായി രംഗത്തെത്തിയത്. ഷാരൂഖ് ഖാനും സംവിധായകൻ ആനന്ദ് എൽ റായിക്കുമെതിരേയുമാണ് സിർസയുടെ പരാതി. ഡൽഹിയിലെ രജോരി ഗാർഡൻ മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗമാണ് സിർസ. സിഖ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കണമെന്നാണ് പരാതി നല്കിയിരിക്കുന്നത്.

സിഖ് മതക്കാരുടെ ചിഹ്നമായ ഘട്ഖ കിർപൻ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ഷാരൂഖാൻ നിൽക്കുന്ന സീറോ ചിത്രത്തിന്റെ പ്രമോ പോസ്റ്ററുകൾ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പരാതിയുമായി സിർസ എത്തിയത്. ഉടൻതന്നെ പോസ്റ്ററുകൾ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

സിഖ് മതാചാര പ്രകാരം അമൃതധാരി മാത്രമേ കിർപാൻ ധരിക്കാന് പാടുള്ളൂവെന്നും പാരതിയിൽ ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയാണ് സിർസ അഭിപ്രായപ്പെട്ടു.സീനുകൾ വെട്ടിമാറ്റിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ സിഖ് സമുദായം പ്രതിഷേധത്തിനിറങ്ങുമെന്ന് നടനും സംവിധായകനും സിർസ മുന്നറിയിപ്പ് നൽകി. ഡിസംബർ 21 നാണ് സീറോയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP