Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിൽ എണ്ണപാർന്ന് വീണ്ടും ഒരു വിജയ് ചിത്രം; മെർസൽ പോലെ സർക്കാറും ഒരു പൊളിറ്റിക്കൽ ത്രില്ലർ; എ.ആർ മുരുഗദാസിന്റെ ടേക്കിങ് മനോഹരമെങ്കിലും ഇതും ഒരു ടിപ്പിക്കൽ വിജയ് ചിത്രം തന്നെ; ഇത് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വിജയ്യുടെ രംഗപ്രവേശനമെന്നും നിരീക്ഷണം; വിവാദവും ത്രില്ലും നിറച്ച തകർപ്പൻ 'സർക്കാർ'

കത്തുന്ന ദ്രാവിഡ രാഷ്ട്രീയത്തിൽ എണ്ണപാർന്ന് വീണ്ടും ഒരു വിജയ് ചിത്രം; മെർസൽ പോലെ സർക്കാറും ഒരു പൊളിറ്റിക്കൽ ത്രില്ലർ; എ.ആർ മുരുഗദാസിന്റെ ടേക്കിങ് മനോഹരമെങ്കിലും ഇതും ഒരു ടിപ്പിക്കൽ വിജയ് ചിത്രം തന്നെ; ഇത് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് വിജയ്യുടെ രംഗപ്രവേശനമെന്നും നിരീക്ഷണം; വിവാദവും ത്രില്ലും നിറച്ച തകർപ്പൻ 'സർക്കാർ'

മറുനാടൻ ഡെസ്‌ക്‌

ന്ത്യ ഉറ്റുനോക്കുന്ന പ്രധാനമായ രാഷ്ടട്രീയ ട്വിസ്റ്റാണ് എപ്പോഴും ദ്രാവിഡ രാഷ്ട്രീയം. തമിഴ്‌നാടിന്റെ രാഷ്ട്രീയ ഗതി നിർണയിക്കാൻ സിനിമ എന്ന ചാലകത്തിന് കഴിയുമെന്ന് എം.ജി.ആർ മുതൽ ജയലളിത വരെ തെളിയിച്ചിട്ടുണ്ട്. എ.ആർ മുരുഗദാസ് -വിജയ് കൂട്ടുകെട്ടിലെത്തുന്ന സർക്കാരും ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാളത്തെ ഗതിയെ മാറ്റി മറിച്ചേക്കാം എന്നതിൽ തർക്കമില്ല. മുരുഗദാസിന്റെ സംവിധാനത്തിൽ വിജയ് നായകനായി എത്തിയ പൊളിറ്റിക്കൽ ത്രില്ലറാണ് 'സർക്കാർ'. ചിത്രത്തിൽ കീർത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ എന്നിവർ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. യു.എസ് ആസ്ഥാനമായ ഒരു ഐ.ടി കമ്പയുടെ സി.ഇ.ഓ ആയ സുന്ദർ രാമസ്വാമി എന്ന കഥാപാത്രമായിട്ടാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ഇന്ത്യയിലേക്ക് സുന്ദർ രാമസ്വാമി വോട്ട് ചെയ്യാനായി വരുന്നതും തന്റെ വോട്ടിൽ മറ്റുചിലർ കള്ള വോട്ട് നടത്തിയത്  അറിയുന്നതും ഇവർക്കെതിരെ തുറന്ന യുദ്ധം നടത്തുന്നതുമാണ ചിത്രത്തിന്റെ പ്രമേയം.

ഗ്രാമത്തെ രക്ഷിക്കൽ പ്രതീക്ഷിക്കണ്ട
സ്ഥിരം വിജയ് ചിത്രങ്ങളിൽ കാണുന്ന ഒറ്റയാൾ ഹീറോയിസം ഇതിലും കാണാൻ കഴിയുമെങ്കിലും കഥയുടെ മികവിൽ ചിത്രം ബോറടിപ്പിക്കില്ല. ഗ്രാമത്തെ ഏറ്റെടുത്ത് രക്ഷിക്കൽ തുടങ്ങി ക്ലീഷേ കഥയായി ഈ ചിത്രത്തെ കാണാൻ സാധിക്കില്ല. അത്തരത്തിൽ വിമർശനാത്മകമായി സമീപിക്കുന്നവർക്ക് നിരാശയായിരിക്കും ഫലമെന്നത് ആദ്യമായി തന്നെ പറയട്ടേ.

ദ്രാവിഡ രാഷ്ട്രീയത്തിൽ പ്രതിപാദിക്കുന്ന പല വിഷയങ്ങളും മുരുഗദാസ് ചിത്രത്തിലൂടെ കാട്ടിത്തരാൻ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ നിലവിലുള്ള തലൈവർ, അമ്മ ഭരണത്തിലേക്കുള്ള ചൂണ്ടുവരിൽ കൂടിയാണ് ചിത്രം. തമിഴ്‌നാട്ടിലെ പോലെ തന്നെ കർണാടക രാഷ്ട്രീയത്തിൽ കോൺഗ്രസ് ജെ.ഡി.എസ് സഖ്യ കക്ഷികൾ ഭരണത്തിലേറിയ നിർണായ സന്ദർഭങ്ങളുമൊക്കെ ചിത്രത്തിൽ കൂട്ടി വായിക്കപ്പെടുന്നു. മറ്റൊരു സന്ദർഭത്തിൽ 'മരമില്ലാതെ എങ്ങനെ മഴ പെയ്തു' എന്നു പറഞ്ഞ് കേരളത്തിലെ എംഎ‍ൽഎയെയും ട്രോളുന്നുണ്ട്.

ദ്രാവിഡരാഷ്ട്രീയത്തിൽ ഒരു പക്ഷേ വളരെ വലിയരീതിയിൽ സ്വാധീനം ചെലുത്താൻ ഈ വിജയ് ചിത്രത്തിന് കഴിയും എന്നതിൽ തർക്കമില്ല. കള്ള വോട്ടുകൾക്കെതിരെ കോടതിയെ സമീപിച്ച് വിധി നേടിയെടുക്കുന്നത്, തമിഴ്‌നാട്ടിലെ ജീർണിച്ച മക്കൾ രാഷ്ട്രീയം തുടങ്ങിയ നിരവധി വിഷയങ്ങളിലൂടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയേയും ചിത്രം ചോദ്യം ചെയ്യുന്നു. പുതിയ ഒരു തമിഴ്‌നാട് എന്നു  തന്നെയാണ് നായക കഥാപാത്രം ചിത്രത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ രംഗങ്ങൾക്ക് തിയറ്ററിൽ മികച്ച കൈയടി നേടാൻ സാധിച്ചിട്ടുണ്ട്.

തമിഴ് രാഷ്ട്രീയത്തിലേക്ക് വിജയ് എത്തുമെന്ന മുന്നറിയിപ്പ്...

മെർസൽ പോലെ തന്നെ പോളിറ്റിക്കലായി വിജയ് എന്ന നടനിലേക്ക് ഒരുപാട് വിമർശനങ്ങൾ ഉയർന്നേക്കാം എങ്കിലും വിജയുടെ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനവും ഈ ചിത്രത്തിലൂടെ തള്ളിക്കളയാൻ സാധിക്കില്ല. ഇനി കഥയിലേക്ക് കടന്നാൽ ആദ്യ പകുതിയിൽ രണ്ട മൂന്ന് പാട്ട് സീനൊക്കെയായി അടിച്ചുപൊളിയായി നായന്റെ മാസ് ഡയലോഗുമൈാക്കെയുണ്ട്. കഥയിലേക്ക് വരുമ്പോൾ ജോലി വരെ ഉപേക്ഷിച്ച് രാഷ്ട്രീയ നേതൃത്വത്തോട് ഒറ്റയാൾ യുദ്ധത്തിന് ഒരുങ്ങുന്ന നായകനേയാണ് കാണാൻ കഴിയുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് അരവിന്ദ് കേജ്രിവാൾ നടപ്പിലാക്കിയ പോലെ ചില ശുദ്ധീകരണങ്ങൾ നടത്താൻ സംവിധായകൻ ശ്രമിക്കുന്നു. ചില കഥാപാത്രങ്ങൾക്ക് എം.ജി.ആർ, ജയലളിത ശൈലിയൊക്കെ തോന്നുമെങ്കിലും ഇവരെയൊന്നുമല്ല ചിത്രം വരച്ചുകാട്ടുന്നത്.വരലക്ഷ്മിയെ കൂടാതെ രാധാ രവിയും മികച്ച വില്ലൻ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആർ റഹ്മാനാണ്. ഗീരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും ചിത്രത്തിൽ മികച്ച് നിൽക്കുന്നു. കലാനിധി മാരന്റെ നിർമ്മാണത്തിൽ സൺപിച്ചേഴ്സാണ് തീയറ്ററുകളിലെത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP