Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫ് സസ്റ്റൈനബിൾ ആൻഡ് ബഡ്ജറ്റ് ഹോം എന്ന തലക്കെട്ടിൽ ശില്പശാല സംഘടിപ്പിച്ചു

സെൽഫ് സസ്റ്റൈനബിൾ ആൻഡ് ബഡ്ജറ്റ് ഹോം എന്ന തലക്കെട്ടിൽ ശില്പശാല സംഘടിപ്പിച്ചു

ദോഹ : കേരള പുനർ നിർമ്മാണത്തിൽ പ്രവാസികളുടെ സാമ്പത്തികമായി മാത്രമല്ല ക്രിയാത്മകമായ ഇടപെടലുകളും ബദൽ നിർമ്മാണ ചിന്തകളും അനിവാര്യമാണെന്ന് ഉർവി ഫൗണ്ടേഷൻ ചെയര്മാന് ആർകിടെക്ട് ഹസൻ നസീഫ് അഭിപ്രായപ്പെട്ടു.

'പുതിയ പ്രവാസം പുതിയ കേരളം നമുക്ക് അതിജീവിക്കുക ' എന്ന പ്രമേയത്തിൽ ഊന്നി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശില്പശാലകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പുതിയ സാഹചര്യത്തിൽ ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ വ്യത്യസ്ത നിർമ്മാണ രീതികൾ വ്യാപകമായി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. പലപ്പോഴും ഭവന നിർമ്മാണത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടുകൾ ആണ് ബദൽ രീതികൾക്ക് തടസ്സമായി നിൽക്കുന്നത്. ഈ സാഹചര്യങ്ങളിൽ പ്രവാസി മലയാളികളുടെ ഈ മേഖലയിലെ ഇടപെടൽ ബദൽ രീതികളെ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം കൂട്ടി ചേർത്തു. നിർമ്മാണ മേഖലയിലെ ഉദ്യോഗസ്ഥർ , ബദൽ രീതികളോട് താല്പര്യമുള്ളവർ , കുടുംബ സദസ്സുകൾ , വിദ്യാർത്ഥികൾ തുടങ്ങി വെത്യസത തുറകളിൽ ഉള്ളവർക്കായി സംഘടിപ്പിക്കപെട്ട ശില്പശാലകൾക്ക് അദ്ദേഹം നേതൃത്വം നൽകി.

നിർമ്മാണമേഖലയിൽ പ്രൊഫഷണലുകൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഓഫിസിലും വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമായി ബർവ വില്ലേജിലും വ്യത്യസ്തത ജില്ലാ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടവർക്ക് സി ഐ സി ഹാളിലും അൽഖോറിലുമായി ശില്പശാലകൾ നടത്തി . കൾച്ചറൽ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് ഡോക്ടർ താജ് ആലുവ ,വൈസ് പ്രസിഡന്റ്മാരായ തോമസ് സക്കറിയ , ശശിധര പണിക്കർ എന്നിവർ വിവിധ ശില്പശാലകൾ ഉദ്ഘടാനം ചെയ്തു.

കാമ്പയിൻ ജനറൽ കൺവീനർ മനീഷ് എ സി , കൺവീനർ താസിൻ അമീൻ ,കൾച്ചറൽ ഫോറം നേതാക്കളായ സാദിഖ് അലി , മുഹമ്മദ് കുഞ്ഞി ,സാജിദ് റഹ്മാൻ , ഫാജിസ് കണ്ണൂർ , ഷമീൽ , യാസിർ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ , അസ്ഹർ അലി , അനീസ് കണ്ണൂർ , റിഷാദ് ,റിനീസ് തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP