Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.ഒ.സി അംഗത്വ രജിസ്ട്രേഷൻ ചടങ്ങ് ചെയർമാൻ സാം പിട്രോഡ ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു

ഐ.ഒ.സി അംഗത്വ രജിസ്ട്രേഷൻ ചടങ്ങ് ചെയർമാൻ സാം പിട്രോഡ ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഐ.ഒ.സി അംഗത്വ രജിസ്ട്രേഷൻ ചടങ്ങ് ചെയർമാൻ സാം പിട്രോഡ ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28-നു ഫിനാൻസ് ചെയർപേഴ്സൺ രവി ചോപ്രയുടെ വസതിയിൽ കൂടിയ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ പ്രസിഡന്റ് മൊഹീന്ദർ സിങ്, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിമൻസ് ഫോറം ചെയർമാൻ ലീല മാരേട്ട് എന്നിവർ പ്രസംഗിച്ചു. ലീല മാരേട്ടിൽ നിന്നും കേരള ചാപ്റ്റിന്റെ അറുപതിൽപ്പരം അംഗത്വഫോറം കൈപ്പറ്റി സാം പിട്രോഡ ഉദ്ഘാടനം ചെയ്തു.

എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്റർ തുടങ്ങി, അംഗത്വം വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പുതിയ ഉണർവ്വും ഉത്തേജനവും ഉണ്ടാകേണ്ട അടിന്തര സാഹചര്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഏതാനും മാസങ്ങൾക്കകം നേരിടാൻ പോകുന്ന ഇന്ത്യൻ പാർലമെന്റ് ഇലക്ഷനിൽ ഇവിടെയിരിക്കുന്ന ഓരോ കോൺഗ്രസ് നേതാക്കളും പ്രയത്നിക്കണം. കോൺഗ്രസ് തിരിച്ചുവരേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്. അത് വീണ്ടെടുക്കാനും നിലനിർത്താനും കോൺഗ്രസ് തിരികെ ഭരണത്തിൽ വരണം. അതിന് എല്ലാ കോൺഗ്രസുകാരും അവരവരുടെ കഴിവിനൊത്ത് പരിശ്രമിക്കണം. ആദ്യമായി ഇതിനൊരു ഭരണഘടന വേണം. ഒരു സംഘടിത രൂപരേഖ ഉണ്ടാകണം. യുവജനങ്ങളെ കൂടുതലായി ഉൾപ്പെടുത്തി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഉത്സാഹിക്കണം. ഇനിയുള്ള നാളുകളിൽ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകി പ്രചാരണം ഊർജിതമാക്കണം. സമയവും സാമ്പത്തികവും നല്കി ഇലക്ഷനിൽ വേണ്ടത്ര സഹായങ്ങൾ നൽകണം. ഇത്യാദി കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

കേരള ചാപ്റ്റിനെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡന്റ് ജയചന്ദ്രൻ, കോശി ഉമ്മൻ, ഡോ. നന്ദകുമാർ ചാണയിൽ, അമ്മു നന്ദകുമാർ, വർഗീസ് സക്കറിയ, തങ്കമ്മ ജോസഫ്, ഉഷ ബേബി എന്നിവരും സന്നിഹിതരായിരുന്നു. സ്നേഹവിരുന്നോടെ വൈകുന്നേരം നാലിനു യോഗം പര്യവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP