Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടിരിപ്പുകാരനായെത്തി പരിശോധനാദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്‌സാപ്പ് വഴി ഡോക്ടറോട് ഭീഷണി മുഴക്കി; ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന സന്ദേശത്തോടെ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; എടവണ്ണ സ്വദേശിയെ വലയിലാക്കി മലപ്പുറം സൈബൽ സെൽ

കൂട്ടിരിപ്പുകാരനായെത്തി പരിശോധനാദൃശ്യങ്ങൾ പകർത്തിയ ശേഷം വാട്‌സാപ്പ് വഴി ഡോക്ടറോട് ഭീഷണി മുഴക്കി; ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന സന്ദേശത്തോടെ ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; എടവണ്ണ സ്വദേശിയെ വലയിലാക്കി മലപ്പുറം സൈബൽ സെൽ

എം പി റാഫി

മലപ്പുറം: കൂട്ടിരിപ്പുകാരനായെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബന്ധുവിന്റെ കൂടെ ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായെത്തി ഇയാൾ ഡോക്ടറുടെ പരിശോധനാ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിനുശേഷം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി മുഴക്കി 10 ലക്ഷം രൂപ്പ തട്ടിയെടുക്കാൻ ശ്രമിച്ചതോടെ ഇയാൾ പിടിയിലാവുകയായിരുന്നു. പ്രതിഎടവണ്ണ മൂലക്കോടൻ മുഹ്‌സിൻ (25)നെയാണ് മഞ്ചേരി സിഐ എൻ.ബി ഷൈജുവിന്റെ നേത്രത്തിൽ പിടികൂടിയത്.

മഞ്ചേരിയിലെ പ്രമുഖനായ ഡോക്ടറെ വ്യാജവാട്‌സ് ആപ്പ് പ്രൊഫൈൽ വഴി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലാണ് പിടികൂടിയത്.പ്രതിയുടെ ബന്ധുവിനെ 6 മാസം മുമ്പ് ഡോക്ടർ ചികിത്സിച്ചിരുന്നു. ആ സമയം രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരനായി പ്രതിയും ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ ഡോക്ടറുടെ ക്ലിനിക്കിൽ വെച്ചുള്ള വിവിധ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി എഡിറ്റ് ചെയ്ത ശേഷം വ്യാജ വാട്‌സ് ആപ്പ് വഴി ഡോക്ടറുടെ ഫോണിലേക്ക് ഒരാഴ്ച മുമ്പ് അയച്ച് കൊടുക്കുകയായിരുന്നു.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ഇന്റർനെറ്റ് നമ്പറുകളിൽ നിന്ന് വിളിക്കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും അങ്ങനെ ചെയ്യാതിരിക്കാൻ 10 ലക്ഷം രുപ പ്രതിഫലമായി ആവശ്യപെടുകയുമായിരുന്നു. ഭിഷണി സന്ദേശം കിട്ടിയ ഉടൻ ഡോക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയായിരുന്നു.

നെറ്റ് നമ്പറുകളിലും വെർച്ച്വൽ നമ്പർ ഉപയോഗിച്ചുള്ള സോഷ്യൽ മീഡിയകളും ഉപയോഗിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇതിന്റെ മുമ്പും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇത് കണ്ടുപിടിക്കുന്നതിനായി പ്രതേക സംവിധാനം സൈബർ സെൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആയതിന്റെ സഹായത്തോടേയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ വ്യാജ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ നിരീക്ഷിച്ച് വരികയാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് എസ്‌പി ദേബേഷ് കുമാർ ബെഹറയുടെ നിർദ്ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത്. എന്നിവരുടെ നേത്രത്തത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായ, എ.എസ് ഐ സത്യൻ ,പൊലീസുകാരായ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, സഞ്ജീവ്, അസൈനാർ ,സുനിൽ വഴിക്കടവ് , സൈലേഷ് സൈബർ സെൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP