Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരയ്ക്ക് തീ പിടിച്ചതുപോലെ ട്രംപ്: ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അറ്റോർണി ജനറലിനെ പടിക്കുപുറത്താക്കി; ജെഫ് സെഷൻസിന് പകരം ഇനി മാറ്റ് വിറ്റാക്കർക്ക് ചുമതല; ട്രംപിന്റെ നീക്കം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷണത്തിന് കടിഞ്ഞാണിടാൻ; ഭരണഘടനാപ്രതിസന്ധിയുണ്ടാകുമെന്ന് ഡെമോക്രാറ്റുകൾ

പുരയ്ക്ക് തീ പിടിച്ചതുപോലെ ട്രംപ്: ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അറ്റോർണി ജനറലിനെ പടിക്കുപുറത്താക്കി; ജെഫ് സെഷൻസിന് പകരം ഇനി മാറ്റ് വിറ്റാക്കർക്ക് ചുമതല; ട്രംപിന്റെ നീക്കം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ അന്വേഷണത്തിന് കടിഞ്ഞാണിടാൻ; ഭരണഘടനാപ്രതിസന്ധിയുണ്ടാകുമെന്ന് ഡെമോക്രാറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ, തിരിച്ചടിയേറ്റതിന് പിന്നാലെ അറ്റോർണി ജനറലിനെ പുറത്താക്കി ട്രംപ് വാശി തീർത്തു. ജെഫ് സെഷൻസിനാണ് ജോലി തെറിച്ചത്. പകരം വരുന്നത്് സെഷൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാറ്റ് വിറ്റാക്കർ. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിന് കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക കോൺസലായ റോബർട്ട മുള്ളറെ തുറന്നുവിമർശിക്കാറുള്ളയാളാണ് മാറ്റ് വിറ്റാക്കർ.

ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് ശേഷം ജെഫ് സെഷൻസിന് കാലാവധി നീട്ടി നൽകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പുതിയ നിയമനം ട്വീറ്റ് വഴിയാണ് ട്രംപ് അറിയിച്ചത്. മുള്ളറുടെ മേൽനോട്ട ജോലി ഇനി മാറ്റ് വിറ്റാക്കർക്കായിരിക്കും. നേരത്തെ തന്നെ ഈ മേൽനോട്ട ജോലിയിൽ നിന്ന് സെഷൻസ് സ്വയം പിന്മാറിയിരുന്നു. ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീനാണ് ഇക്കാര്യം കൈകാര്യം ചെയ്തിരുന്നത്.

റോബർട്ട് മുള്ളരുടെ അന്വേഷണത്തിൽ താൻ പെട്ടുപോകുമെന്ന ഭയം ട്രംപിന് നന്നായുണ്ട്. ഈ ഭയത്തിന്റെ ഫലമായുള്ള ട്രംപിന്റെ ചെയ്തികൾ ഭരണഘടനാപ്രതിസന്ധി തന്നെ സൃഷ്ടിക്കുമെന്നാണ് ഡെമോക്രാറ്റുകൾ ആശങ്കപ്പെടുന്നത്. വിറ്റാക്കർ വരുന്നതോടെ തനിക്ക് നീതി കിട്ടുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ പ്രതീക്ഷ. ഒരുപക്ഷേ അന്വേഷണം തന്നെ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. മുള്ളറുടെ അധികാരങ്ങൾ പുനഃപരിശോധിക്കണമെന്ന് നേരത്തെ തന്നെ വിറ്റാക്കർ ആവശ്യപ്പെട്ടിരുന്നു.

2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന് വിശ്വസിക്കാനുതകുന്ന തക്കതായ കാരണങ്ങളൊന്നും ഇല്ലെന്നാണ് ട്രംപ് ആണയിടുന്നത്. ട്രംപിനെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനായി 12 റഷ്യൻ ഏജന്റുമാർ ഡെമോക്രാറ്റിക് പാർട്ടിയുടെ രേഖകൾ മോഷ്ടിച്ചതായി അമേരിക്കയിലെ പ്രത്യേക പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നു. ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാത്ഥി ഹിലരി ക്ലിന്റന്റെ പ്രചാരണം അട്ടിമറിച്ചെന്ന് ആരോപിച്ച് 12 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഇന്റർനെറ്റ് വഴി സ്വകാര്യ സാമ്പത്തിക വിവരങ്ങൾ തട്ടിയെടുത്തു എന്നതു മുതൽ കള്ളപ്പണം വെളുപ്പിക്കൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ തകർക്കാൻ ശ്രമിച്ചു തുടങ്ങി ട്രംപിന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ റഷ്യയിലെ ഉന്നത സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ വളരെ സങ്കീർണമായ പരിശ്രമങ്ങൾ വിശദമായി തന്നെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP