Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളർന്നുവരുന്ന നടനായ വിജയ്ക്ക് ചേരുന്നതല്ല ഇതൊന്നും; 'സർക്കാരി'ലെ വിവാദ സീനുകൾ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്; തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ചത് ആനുകൂല്യങ്ങൾ ജനങ്ങൾ തീയിൽ വലിച്ചെറിയുന്നതടക്കമുള്ള രംഗങ്ങൾ; ഭീഷണിയുമായി മന്ത്രി കടമ്പൂർ രാജു

വളർന്നുവരുന്ന നടനായ വിജയ്ക്ക് ചേരുന്നതല്ല ഇതൊന്നും; 'സർക്കാരി'ലെ വിവാദ സീനുകൾ നീക്കം ചെയ്യുന്നതായിരിക്കും നല്ലത്; തമിഴ്‌നാട് സർക്കാരിനെ ചൊടിപ്പിച്ചത് ആനുകൂല്യങ്ങൾ ജനങ്ങൾ തീയിൽ വലിച്ചെറിയുന്നതടക്കമുള്ള രംഗങ്ങൾ; ഭീഷണിയുമായി മന്ത്രി കടമ്പൂർ രാജു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വിജയ് നായകനായ 'സർക്കാരി'ൽ നിന്ന് രാഷ്ട്രീയ സൂചനയുള്ള രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് തിമഴ്‌നാട് സർക്കാർ. തമിഴ്‌നാട് മന്ത്രി കടമ്പൂർ രാജുവാണ് മുന്നറിയിപ്പ് നൽകിയത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടതുൾപ്പെടെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സാമ്യമുള്ള ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുള്ളതാണ് അണ്ണാഡിഎംകെയെ പ്രകോപിപ്പിച്ചത്.

ചിത്രത്തിലെ 'ഒരു വിരൽ പുരട്ചി' എന്ന ഗാനത്തിൽ തമിഴ്‌നാട് സർക്കാർ നൽകിയ ഗൃഹോപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുണ്ടായിരുന്നു. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രംഗങ്ങൾ 'സർക്കാരി'ൽ നിന്നും നീക്കം ചെയ്യണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.അതല്ലെങ്കിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടർ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. വളർന്നു വരുന്ന നടനായ വിജയ്ക്ക് ചേരുന്ന തരത്തിലുള്ളതല്ല സിനിമയിലെ ചില രംഗങ്ങളെന്നും ഇത് സിനിമാ പ്രവർത്തകർ നീക്കം ചെയ്യുന്നതായിരിക്കും നല്ലതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്ന് ചർച്ചകൾ ഉയർന്നിരുന്നു. ഇതു ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം വിജയുടെ തന്നെ മെർസലും ഇതേപോലെ വിവാദത്തിൽപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിനെതിരെയുള്ള പരമാർശങ്ങളായിരുന്നു മെർസലിന് വിമർശനങ്ങൾ വരാൻ കാരണമായിരുന്നത്.

അതേസമയം സർക്കാർ മികച്ച പ്രതികരണങ്ങളോടെയാണ് തിയ്യേറ്റുകളിൽ മുന്നേറുന്നത്. ആദ്യം ദിനം തന്നെ വമ്പൻ കളക്ഷൻ നേടിയാണ് ചിത്രത്തിന്റെ കുതിപ്പ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കത്തി,തുപ്പാക്കി എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്-എആർ മുരുകദോസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് സർക്കാർ.

ഡിഎംകെയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പരേതനായ മുരശൊലി മാരന്റെ മകൻ കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സ് ആണു ചിത്രം നിർമ്മിച്ചത്. വരലക്ഷ്മി ശരത് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു മുൻ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യമുണ്ടെന്നാണു വിമർശനം. മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിതമായി മരുന്നു നൽകി കൊലപ്പെടുത്തുന്ന രംഗത്തിലൂടെ ഡിഎംകെയുടെ രാഷ്ട്രീയ പ്രചാരണത്തിനു സാധുത നൽകുകയാണെന്നെന്നും ആരോപണം ഉയരുന്നു. വിജയ് സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു സർക്കാർ റിലീസാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP