Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്യാണത്തിന്റെ കളി കാണാനിരിക്കുന്നതേയുള്ളു; സ്വർണപ്പെട്ടി തുറക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഗായത്രിമന്ത്രം; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്നത് ഇങ്ങനെ; വീഡിയോ വൈറലാകുന്നു

കല്യാണത്തിന്റെ കളി കാണാനിരിക്കുന്നതേയുള്ളു; സ്വർണപ്പെട്ടി തുറക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഗായത്രിമന്ത്രം; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്ത് സൂക്ഷിച്ചിരിക്കുന്നത് ഇങ്ങനെ; വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിവാഹക്ഷണക്കത്തുകൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ല. ചിലർ അത് ലളിതമാക്കും. ചിലർക്ക് ആഡംബരക്കുറികളാണ് പ്രിയം. പണം എങ്ങനെ ചെലവഴിക്കുമെന്ന് സംശയിച്ചിരിക്കുന്നവർക്ക് അത് ആഡംബരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. അംബാനി കുടുംബം ഏതായാലും ലാളിത്യത്തിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇഷാ അംബാനിയുടെ വിവാഹ വിശേഷങ്ങൾ കേൾക്കുമ്പോൾ തോന്നുക.

ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വർണത്താൽ നിരർമിച്ച പെട്ടിയിലാണ് കല്യാണ ക്കുറി സൂക്ഷിച്ചിരിക്കുന്നത്. സ്വർണം കൊണ്ടുള്ള പെട്ടി തുറക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഗായത്രിമന്ത്രമാണ്. ഇതിനപ്പുറം പല വിസ്മയങ്ങളും ഇനി കാണാനിരിക്കുന്നതേയുള്ളു.കല്യാണക്കുറിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബർ 12-ാം തിയതി മുംബൈയിൽ വെച്ച് നടക്കും. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം ആഡംബരത്തിന്റെ അവസാന വാക്കാകുമോ എന്നതാണ് ആകാംഷ. എംബിഎ വിദ്യാർത്ഥിയായ ഇഷയ്ക്ക് സൈക്കോളജിയിൽ ബിരുദമുണ്ട്.

പിരമൽ ഗ്രൂപ്പ് മേധാവികളായ അജയ്-സ്വാതി ദമ്പതികളുടെ മകനാണ് ആനന്ദ് പിരമൽ. പിരമൽ റിയാലിറ്റി, പിരമൽ സ്വാസ്ത്യ എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടറാണ് നിലവിൽ ആനന്ദ്. അമേരിക്കയിൽ ഹാർഡ്വാർഡ് ബിസിനസ് സ്‌കൂളിൽ നിന്നും എംബിഎ നേടിയിട്ടുണ്ട് ആനന്ദ്.

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിലെ ബോർഡ് അംഗമാണ്. അമേരിക്കയിലെ യേൽ സർവ്വകാലാശാലയിൽ നിന്ന് സൈക്കോളജി, സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്നിവയിൽ ബിരുദമെടുത്ത ഇഷ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ എംബിഎ ചെയ്യുകയാണിപ്പോൾ. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മകളും പിരമൽ ഗ്രൂപ്പ് മേധാവിയുടെ മകനും വിവാഹിതരാകുന്നതോടെ രാജ്യത്തെ രണ്ട് വലിയ വ്യവസായ കുടുംബങ്ങൾ തമ്മിലുള്ള ഒരുമിക്കലാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP