Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നത് സംശയാസ്പദമായ പെരുമാറ്റം; പി കെ ശശിക്കെതിരെ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നു; ഷൊർണൂർ എംഎൽഎക്കെതിരെ വീണ്ടും പരാതി നൽകി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളും നൽകി

പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നത് സംശയാസ്പദമായ പെരുമാറ്റം; പി കെ ശശിക്കെതിരെ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നു; ഷൊർണൂർ എംഎൽഎക്കെതിരെ വീണ്ടും പരാതി നൽകി ഡിവൈഎഫ്‌ഐ വനിതാ നേതാവ്; കേന്ദ്ര നേതൃത്വത്തിന് നൽകിയ പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളും നൽകി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ വീണ്ടും പാർട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി ഡിവൈഎഫ്‌ഐ വനിതാ നേതാവ്. എംഎ‍ൽഎയ്ക്ക് എതിരായ പാർട്ടിതല അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് പുതിയ പരാതിയിലെ ആരോപണം. ഇക്കാര്യത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള പരാതി പാർട്ടിക്ക് കൂടുതൽ ക്ഷീണം ചെയ്യുമെന്ന് ഉറപ്പായി.

നേരത്തെ താൻ നൽകിയ പരാതിയിൽ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തിൽ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നത്. സംശയാസ്പദമായ പെരുമാറ്റമാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാവുന്നത്. പി.കെ ശശിക്കെതിരായ പീഡന ആരോപണത്തിൽ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുന്നു. സംശയാസ്പദമായ ഇടപെടലുകൾ പി.കെ ശശി നടത്തുന്നതായും പെൺകുട്ടി നൽകിയ പുതിയ പരാതിയിൽ പറയുന്നു.

കമ്മീഷൻ അംഗമായ കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി ഒന്നരമണിക്കൂർ ചർച്ച നടത്തിയതായി മാധ്യമങ്ങളിൽ വാർത്ത വരുന്നതായും പെൺകുട്ടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര കമ്മറ്റി അംഗത്തോടൊപ്പം പി.കെ ശശി പൊതുപരിപാടികളിൽ പങ്കെടുക്കുകയും ഇതിന്റെ ഫോട്ടോകൾ പോസ്റ്ററുകളായി ജില്ലയിൽ ഉടനീളം പതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനം ഇക്കാര്യത്തിൽ സംശയാസ്പദമാണെന്ന് ഇവർ പരാതിയിൽ ആരോപിക്കുന്നു.

പുതിയ പരാതിയോടൊപ്പം ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകളും വനിതാ നേതാവ് നൽകിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ തെളിയിക്കുന്ന ശബ്ദരേഖയാണ് ഇതെന്നാണ് വിവരം. തന്റെ പരാതി പിൻവലിപ്പിക്കാനായി പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവർ ശ്രമം നടത്തിയതായും പുതിയ പരാതിയിൽ വനിതാനേതാവ് വ്യക്തമാക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ഇവർ താനുമായി നേരിട്ട് സംസാരിക്കുകയും തനിക്ക് പല വാഗ്ദാനങ്ങളും നൽകുകയുണ്ടായി എന്നും ഇവർ വ്യക്തമാക്കുന്നു. ഈ പരാതിയിൽ ഉചിതമായ നടപടി ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അതേസമയം വനിതാ നേതാവിന്റെ പരാതിയിൽ പി.കെ.ശശി എംഎൽഎക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ട് നേരത്തം പുറത്തുവന്നിരുന്നു. ശശി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെങ്കിലും അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ നിഗമനം. പി.കെ.ശശിക്ക് എതിരായ പരാതിയിൽ വിശദമായ മൊഴിയെടുത്ത കമ്മീഷൻ ശശി കുറ്റക്കാരനാണെന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.എന്നാൽ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ ശശിയുടെ നടപടി വരില്ലെന്നാണ് വിവിധ തലങ്ങളിൽ നടത്തിയ മൊഴിയെടുപ്പിൽ കമ്മീഷൻ കണ്ടെത്തിയത്.

കടുത്ത നടപടിയിലേക്ക് പോയില്ലെങ്കിലും പരാതിക്കാരിയായ പെൺകുട്ടി പൊലീസിനേ സമീപിക്കില്ലെന്നാണ് പാർട്ട നേരത്തെ കണക്കു കൂട്ടൽ നടത്തിയത്. രണ്ടു തവണ പി.കെ.ശശിയുടെ മൊഴി അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന പി.കെ.ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിട്ടുണ്ട്. സി .കെ.രാജേന്ദ്രൻ, എം.ബി രാജേഷ് ഉൾപ്പടെയുള്ള നേതാക്കളുടെ മൊഴിയും അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP