Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കറൻസി പിടിച്ചെടുക്കലായിരുന്നില്ല നോട്ടുനിരോധനത്തിന്റെ ലക്ഷ്യം; സമ്പദ് വ്യവസ്ഥ കൂടുതൽ സുതാര്യമായതും പൗരന്മാർക്ക് ഗുണനിലവാരമുള്ള ജീവിതം കിട്ടിയതും നേട്ടങ്ങൾ; ഇത്തരമൊരുഷോക്ക് ആവശ്യമായിരുന്നെന്നും അരുൺ ജെയ്റ്റ് ലി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ കേന്ദ്രസർക്കാർ നടപടിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. ദരിദ്രർക്ക് അടിസ്ഥാനസൗകര്യങ്ങളും, വിഭവങ്ങളും, സാമ്പത്തിക ഇടപാടുകൾ നികുതിവിധേയമാക്കൽ, പൗരന്മാർക്ക് കൂടുതൽ ഗുണനിലവാരമുള്ള ജീവിതം, ഇവയൊക്കെയാണ് എടുത്തുപറയാവുന്ന നേട്ടങ്ങളായി ജെയ്റ്റ്‌ലി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ഡിജിറ്റൽ കാഷ്‌ലസ് സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ ഇത്തരമൊരു ഷോക്ക് സംവിധാനത്തിന് ആവശ്യമായിരുന്നു. കൂടുതൽ ദരിദ്രവിഭാഗങ്ങളെ സാമ്പത്തികക്രമത്തിനുള്ളിലാക്കാൻ സാധിച്ചു. വിദേശത്ത് പൂഴ്‌ത്തി വച്ചിരുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. നികുതിഘടന വിപുലമാക്കാനും ഫയൽ റിട്ടേണിനുള്ള സാങ്കേതിക വിദ്യ പ്രാബല്യത്തിലാക്കാനും സാധിച്ചുവെന്നാണ് ജെയ്റ്റ്‌ലിയുടെ അവകാശവാദം.

നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമർശനമായി എല്ലാവരും ഉയർത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളിൽ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടൽ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടയ്ക്കാൻ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ.' - ജെയ്റ്റ്ലി പറയുന്നു.

ദരിദ്രർക്ക് അടിസ്ഥാനസൗകര്യങ്ങളും, വിഭവങ്ങളും, സാമ്പത്തിക ഇടപാടുകൾ നികുതിവിധേയമാക്കൽ, പൗരന്മാർക്ക് കൂടുതൽ ഗുണനിലവാരമുള്ള ജീവിതം, ഇവയൊക്കെയാണ് എടുത്തുപറയാവുന്ന നേട്ടങ്ങളായി ജെയ്റ്റ്‌ലി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ഡിജിറ്റൽ കാഷ്‌ലസ് സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാൻ ഇത്തരമൊരു ഷോക്ക് സംവിധാനത്തിന് ആവശ്യമായിരുന്നു. കൂടുതൽ ദരിദ്രവിഭാഗങ്ങളെ സാമ്പത്തികക്രമത്തിനുള്ളിലാക്കാൻ സാധിച്ചു. വിദേശത്ത് പൂഴ്‌ത്തി വച്ചിരുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. നികുതിഘടന വിപുലമാക്കാനും ഫയൽ റിട്ടേണിനുള്ള സാങ്കേതിക വിദ്യ പ്രാബല്യത്തിലാക്കാനും സാധിച്ചുവെന്നാണ് ജെയ്റ്റ്‌ലിയുടെ അവകാശവാദം.

നോട്ട് നിരോധിക്കലിന്റെ ഏറ്റവും വലിയ വിമർശനമായി എല്ലാവരും ഉയർത്തിക്കാണിക്കുന്നത് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളിൽ തിരിച്ചെത്തി എന്നതാണ്. നോട്ടു കണ്ടുകെട്ടൽ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യമായിരുന്നില്ല. നിയമാനുസൃതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറലും ജനങ്ങളെ നികുതി അടയ്ക്കാൻ പ്രാപ്തലാക്കലുമായിരുന്നു വിശാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ.' - ജെയ്റ്റ്ലി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP