Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പുണ്യഭൂമിയായ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ടിപ്പു സുൽത്താൻ' ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ; ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഡിവൈഎഫ്‌ഐക്കാരാണെന്നും അറസ്റ്റിലായത് നിരപരാധിയെന്നും സുരേന്ദ്രൻ

'പുണ്യഭൂമിയായ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ടിപ്പു സുൽത്താൻ' ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ; ശബരിമലയിലെ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഡിവൈഎഫ്‌ഐക്കാരാണെന്നും അറസ്റ്റിലായത് നിരപരാധിയെന്നും സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ് : ശബരിമല യുവതീ പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ഭക്തരുടെ ഭാഗത്ത് വിർശന ശരങ്ങൾ ഉയരുകയാണ്. ഈ അവസരത്തിലാണ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയത്.

പുണ്യഭൂമിയായ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ടിപ്പു സുൽത്താൻ ആണെന്നാണ് അദ്ദേഹം പരാമർശിച്ചത്. കാസർകോട്ട് എൻഡിഎയുടെ രഥയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഡിവൈഎഫ്‌ഐക്കാരാണെന്നും സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് യഥാർത്ഥത്തിൽ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെതരെ ആഞ്ഞടിച്ച് സുരേന്ദ്രൻ

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സർക്കാരിനെതിരെ വിമർശന ശരങ്ങൾ ഉയരുന്ന അവസരത്തിലാണ് ബിജെപി നേതാവ് കെ. സുരേന്ദ്രനും പിണറായി സർക്കാരിനെതിരെ രംഗത്തെത്തിയത്. ഭക്തരോട് സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ  കഴിഞ്ഞ ദിവസം  അഭിപ്രായപ്പെട്ടിരുന്നു. 'മൂത്രപ്പുരകൾ പോലും അടച്ചിട്ടിരിക്കയാണ്. ഭക്തർക്ക് മൂത്രമൊഴിക്കാൻ പോലും സൗകര്യമില്ല. കരാറുകാരും പൊലീസും ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കുന്നു.

ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസുകൾ അടച്ചിട്ടിരിക്കയാണ്. ഭക്തരെ വലയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും' കെ സുരേന്ദ്രൻ ആരോപിച്ചു.എല്ലാ ഭക്തരോടും ഇരുമുടിക്കെട്ടുമായി വരണമെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഇത്തരം വിശേഷ പൂജകൾക്കൊന്നും എല്ലാ ഭക്തരും ഇരുമുടിക്കെട്ടുമായി വരേണ്ടതില്ല. പതിനെട്ടാം പടി കയറേണ്ടാത്തവർ ആരും ഇരുമുടിക്കെട്ട് കൊണ്ടുവരാറില്ല.

ഇപ്പോൾ പറയുന്നു ഇന്ന് നെയ്യഭിഷേകം ഇല്ലെന്ന്. നാളെ വരെ ഭക്തർ നെയ്യഭിഷേകത്തിനായി നിൽക്കണം. എന്നാൽ നടപ്പന്തലിൽ കിടക്കരുതെന്നാണ് പൊലീസ് പറയുന്നത്. ഇതെല്ലാം നീതി നിഷേധമാണ്. ശബരിമലയിലെ വിശ്വാസത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP