Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ടുനിരോധനം ഉണ്ടാക്കിയ മുറിവുകളും പരിക്കുകളും ഇനിയും ഭേദമായിട്ടില്ല; അവ കൂടുതൽ തെളിഞ്ഞുവരികയാണ്; ഇതുപോലുള്ള ഷോക്കുകൾ രാജ്യത്തിന് നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധിക്കണം; ഇത്തരം അതിസാഹസങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്മോഹൻ സിങ്

നോട്ടുനിരോധനം ഉണ്ടാക്കിയ മുറിവുകളും പരിക്കുകളും ഇനിയും ഭേദമായിട്ടില്ല; അവ കൂടുതൽ തെളിഞ്ഞുവരികയാണ്;  ഇതുപോലുള്ള ഷോക്കുകൾ രാജ്യത്തിന് നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധിക്കണം; ഇത്തരം അതിസാഹസങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്മോഹൻ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും സമൂഹത്തിലുമുണ്ടാക്കിയ മുറിവുകളും പരിക്കുകളും ഇപ്പോൾ എല്ലാവർക്കും കൂടുതൽ തെളിഞ്ഞുകാണാമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. കേന്ദ്ര സർക്കാർ നടപടിയുടെ രണ്ടാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികപരമായ ഇത്തരം അതിസാഹസങ്ങൾ എങ്ങനെ ദോഷകരമായി ഭവിക്കാമെന്നാണ് ഈ ദിവസം ഓർമിപ്പിക്കുന്നത്.

സമ്പദ് വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഇത്തരം ഹ്രസ്വകാല സാമ്പത്തിക നടപടികളിലേക്ക് സർക്കാർ തിരിയരുത്. ബുദ്ധിശൂന്യമായ, ദൗർഭാഗ്യകരമായ തീരുമാനമായിരുന്നു നോട്ടുനിരോധനം. പ്രായ-ലിംഗ-ജാതി-മത-തൊളിൽ ഭേദമെന്യേ ഓരോ വ്യക്തിയെയും നോട്ട് നിരോധനം ബാധിച്ചു. സമയം എല്ലാ മുറിവുകളെയും ഉണക്കുമെന്നാണ് പറയാറുള്ളത്. എന്നാൽ, നോട്ടുനിരോധനത്തിന്റെ കാര്യത്തിൽ, ആ മുറിവുകളും പരിക്കുകളും കൂടുതലും തെളിഞ്ഞുവരികയാണ് സിങ്, പറഞ്ഞു.

ജിഡിപി വളർച്ചയിലെ ഇടിവിന് പുറമേ രാജ്യത്തിനുണ്ടാക്കിയ പ്രത്യാഘാതങ്ങൾ കൂടുതൽ പുറത്തുവരുന്നതേയുള്ളു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ഇനിയും നോട്ട് ബന്ദിയുടെ ഷോക്കിൽ നിന്നും മുക്തമായിട്ടില്ല. യുവാക്കൾക്ക് പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും ഇത് ഇപ്പോഴും തടസ്സമായി തുടരുന്നു.

കറൻസിയുടെ മൂല്യമിടിഞ്ഞതും, എണ്ണവിലയിലെ കുതിച്ചുകയറ്റവുമെല്ലാം അതിന്റെ ആഘാതങ്ങൾ ഏൽപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എടുത്തുചാടിയുള്ള താൽക്കാലിക പരിഷ്‌കാരങ്ങൾക്ക് മുതിരാതിരിക്കുകയാണ് കേന്ദ്രസർക്കാരിന് നല്ലതെന്നും മന്മോഹൻ സിങ് അഭിപ്രായപ്പെട്ടു. നോട്ടുനിരോധനത്തിന്റെ രണ്ടാംവാർഷികത്തിൽ ദേശവ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ തകർത്തതിന് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP