Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ലാഘവത്തോടെ ആസ്വദിക്കും, ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാൽ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല എന്ന് ആഞ്ഞടിക്കും' ; മായാ നദിയിലും തീവണ്ടിയിലുമുള്ള ചുംബന രംഗങ്ങളല്ല അത് വിജയിക്കാൻ കാരണം; സിനിമയെ വിമർശിക്കുന്ന കപടസദാചാരക്കാർക്കെതിരെ ടോവിനോ

'കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ലാഘവത്തോടെ ആസ്വദിക്കും, ലിപ് ലോക്കോ കിടപ്പറ രംഗമോ വന്നാൽ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല എന്ന് ആഞ്ഞടിക്കും' ; മായാ നദിയിലും തീവണ്ടിയിലുമുള്ള ചുംബന രംഗങ്ങളല്ല അത് വിജയിക്കാൻ കാരണം; സിനിമയെ വിമർശിക്കുന്ന കപടസദാചാരക്കാർക്കെതിരെ ടോവിനോ

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിലെ ഇമ്രാൻ ഹാഷ്മിയെന്ന് സമൂഹ മാധ്യമങ്ങൾ പേര് ചാർത്തിയ നടനാണ് ടോവിനോ തോമസ്. പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചിരുത്തുന്ന അഭിനയ പാടവം കൊണ്ട് ജനഹൃദയത്തിൽ കയറിപറ്റിയ പ്രണയ ഹീറോ ഇപ്പോൾ ശ്രദ്ധ നേടുന്നത് കപട സദാചാരക്കാർക്കെതിരെ നടത്തിയ വിമർശനം മൂലമാണ്. മായാനദിയും തീവണ്ടിയുമടങ്ങുന്ന ടോവിനോ ചിത്രങ്ങളിലെ മുഖ്യ ഘടകങ്ങളിലൊന്നായ ലിപ് ലോക്കാണ് ഇപ്പോൾ ചൂടൻ ചർച്ചയ്ക്ക് വഴി വച്ചത്.

ഇതിൽ സിനിമയ്ക്കും ടോവിനോയ്ക്കും എതിരെ ശക്തമായ വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ വിമർശനങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കപട സദാചാരക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. തങ്ങളിലെ കപട സദാചാര ബോധമാണ് വിമർശനമായി പുറത്ത് വരുന്നതെന്നും ടോവിനോ അഭിപ്രായപ്പെട്ടു.

മറ്റ് രാജ്യങ്ങളിലെ സിനിമകളിൽ ഇത്തരത്തിലുള്ള രംഗങ്ങൾ കുഴപ്പമില്ല. എന്നാൽ നമ്മൾ ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് കപട സദാചാരക്കാരുടെ നിലപാട്. മലയാള സിനിമ പരീക്ഷണങ്ങൾക്ക് മുതിരണെന്ന് പറയുന്നതും ഇതേ ആളുകളാണ്. എന്നാൽ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ഇതേ വിമർശകർ ലാഘവത്തോടെ ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാൽ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.

ഒരു സിനിമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ഉള്ളടക്കമാണ് ചർച്ചചെയ്യപ്പെടേണ്ടതെന്നും ടൊവിനോ പറഞ്ഞു. മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങൾ ഉണ്ടായിരുന്നു, പക്ഷെ ഇതുമാത്രമല്ല ആ ചിത്രങ്ങൾ വിജയിക്കാൻ കാരണമെന്ന് എല്ലാവരും മനസിലാക്കണമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP