Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിദ്ദ വിമാനത്താവള ജോലികൾ പൂർണമായും സ്വദേശികൾക്ക് മാത്രമാവുന്നു; സ്വദേശിവത്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് സൗദി; നാളെ മുതൽ രണ്ടാം ഘട്ട സ്വദേശിവത്കണത്തിന് തുടക്കമാവും

ജിദ്ദ വിമാനത്താവള ജോലികൾ പൂർണമായും സ്വദേശികൾക്ക് മാത്രമാവുന്നു;  സ്വദേശിവത്കരണം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് സൗദി; നാളെ മുതൽ രണ്ടാം ഘട്ട സ്വദേശിവത്കണത്തിന് തുടക്കമാവും

സൗദിയിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും സ്വദേശികളെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തിലെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു.ഏതൊക്കെ തസ്തികകൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടും എന്നത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പ്രകാരമാകും തീരുമാനം എടുക്കുക. കൂടാതെ രണ്ടാം ഘട്ട സ്വദേശിവത്കണത്തിന് നാളെ തുടക്കമാകും. ഇലക്ട്രിക്കൽ, വാച്ച്, എണ്ണ മേഖലകളിലാണ് സ്വദേശിവത്കരണം വരുന്നത്.

12 മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്. സെപ്റ്റംബറിൽ ആരംഭിച്ച ഒന്നാം ഘട്ടത്തിൽ റെഡിമെയ്ഡ്, വാഹന വിൽപന, വീട്ടുപകരണ മേഖലകൾ ഉൾപ്പെട്ടിരുന്നു.നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നിരവധി കടകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിറ്റഴിക്കൽ വിൽപനയായിരുന്നു.

സ്വദേശികൾക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 12 വ്യാപാര മേഖലയിലാണ് തൊഴിൽമന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ 11 മുതൽ ഓട്ടോമൊബൈൽ, മോട്ടോർ ബൈക്ക് ഷോറൂമുകളിലും റെഡിമെയ്ഡ് വസ്ത്രം, ഹോം ആൻഡ് ഓഫിസ് ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.

മൂന്നാം ഘട്ടം 2019 ജനുവരി ഏഴ് മുതലാണ്.മെഡിക്കൽ ഉപകരണങ്ങൾ, നിർമ്മാണ സാമഗ്രികൾ, കാർ സ്‌പെയർ പാർട്‌സ്, കാർപെറ്റ്, ബേക്കറി മേഖലകളിലാണ് മൂന്നാംഘട്ട സൗദിവത്കരണം.രണ്ടാംഘട്ട സ്വദേശിവത്കരണത്തിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കടകളിൽ കയറി ബോധവത്കരണവും പരിശോധനയും നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP