Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിക്കു നേരെ സ്ത്രീകളുടെ പ്രതിഷേധം; ശരണം വിളിച്ച് പ്രതിഷേധവുമായി എത്തിയത് മഹിളാമോർച്ച പ്രവർത്തകർ

ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിക്കു നേരെ സ്ത്രീകളുടെ പ്രതിഷേധം; ശരണം വിളിച്ച് പ്രതിഷേധവുമായി എത്തിയത് മഹിളാമോർച്ച പ്രവർത്തകർ

ഗുരുവായൂർ: മുഖ്യമന്ത്രിക്കെതിരെ ഗുരുവായൂരിൽ പ്രതിഷേധം. ശബരിമല വിഷയത്തിൽ മഹിളാമോർച്ചയുടെ പ്രവർത്തകരാണ് ശരണം വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്.

രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഗുരുവായൂർ ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്താണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

പൊലീസ് ഉടൻതന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോൺഗ്രസ് പ്രവർത്തകർ നിന്നിരുന്നു. ഇവരെയും പൊലീസ് നീക്കം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP