Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല; ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല; ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയേയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞതും പിസി തന്നെ';പി.സി ജോർജിനെ പരിഹസിച്ചുള്ള അഡ്വ. ജയശങ്കറിന്റെ പോസ്റ്റ് വൈറൽ

'വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല; ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല; ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയേയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്ന് പറഞ്ഞതും പിസി തന്നെ';പി.സി ജോർജിനെ പരിഹസിച്ചുള്ള അഡ്വ. ജയശങ്കറിന്റെ പോസ്റ്റ് വൈറൽ

മറുനാടൻ ഡെസ്‌ക്‌

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ അവസരത്തിലാണ് യുവതീ പ്രവേശനത്തെ എതിർത്ത് പി.സി ജോർജ് രംഗത്തെത്തിയത്. സ്ത്രീകളെ കയറ്റുന്നതിന് താൻ എതിരാണെന്ന് പിസിയുടെ പ്രസ്താവന മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തിരുന്നു.

ഈ അവസരത്തിലാണ് പി.സി ജോർജിനെ പരിഹസിച്ചുകൊണ്ട് അഡ്വ. ജയശങ്കർ അഭിപ്രായം തുറന്ന് പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ജയശങ്കർ പരിഹാസകുറിപ്പ് പങ്കുവെച്ചത്. അയ്യപ്പ ഭക്തർ വാവരു സ്വാമിയ്‌ക്കൊപ്പം പൂഞ്ഞാർ പുലിയേയും ആരാധിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം കുറിപ്പിലൂടെ ഹാസ്യ രൂപെണ വിവരിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പുലിവാഹനനാണ് ശബരിമല അയ്യപ്പൻ; പൂഞ്ഞാർ വ്യാഘ്രമാണ് പിസി ജോർജ് എംഎൽഎ.
സെപ്റ്റംബർ 28 മുതൽ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിർത്ത, ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാൻ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവൽഗണിച്ച പന്തളത്തെ മുൻ രാജാവ് എരുമേലിയിൽ പിസി ജോർജിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോർജിന്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികൾക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിർത്തണം.

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തർ പൂഞ്ഞാർ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.

സ്വാമിയേ ശരണമയ്യപ്പ!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP