Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്നാവശ്യവുമായി ശിവസേന; ഔറംഗാബാദിന്റെ പേര് 'സംഭാജിനഗർ ഒസ്മാനാബാദിന്റെ പേര് 'ധരശിവ്' എന്നാക്കണമെന്നും നിർദ്ദേശം; പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ കായന്ദേ

മഹാരാഷട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്നാവശ്യവുമായി ശിവസേന; ഔറംഗാബാദിന്റെ പേര് 'സംഭാജിനഗർ ഒസ്മാനാബാദിന്റെ പേര് 'ധരശിവ്' എന്നാക്കണമെന്നും നിർദ്ദേശം; പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ കായന്ദേ

മുംബൈ: വീണ്ടും നഗരങ്ങൾക്ക് നാമകരണം നടത്താൻ ശിവസേനയുടെ നിർദ്ദേശം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകൾ മാറ്റിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേരും മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്.

ഔറംഗാബാദിന്റെ പേര് 'സംഭാജിനഗർ' എന്നും ഒസ്മാനാബാദിന്റെ പേര് 'ധരശിവ്' എന്നുമാക്കി മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരുക്കുന്നത്. മഹാരാഷ്ട്രയിലെ നഗരങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യം പുതിയതല്ലെന്ന് ശിവസേന നേതാവ് മനീഷ കായന്ദേ പ്രതികരിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം കോൺഗ്രസും എൻസിപിയും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്ന് അവർ ആരോപിച്ചു.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദിന്റേയും ഫൈസാബാദിന്റേയും പേരുകൾ യഥാക്രമം പ്രയാഗ്രാജ്, അയോധ്യ എന്നിങ്ങനെ മാറ്റിയിരുന്നു. അഹമ്മദാബാദിന്റെ പേര് കർണാവതി എന്നാക്കി മാറ്റാൻ ഗുജറാത്ത് സർക്കാർ പദ്ധതിയിടുന്നതായും വാർത്തകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP