Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെടി ജലീലിനെതിരെ തിരുവനന്തപുരത്ത് കരിങ്കൊടി; ലോ അക്കാദമിക്കു മുന്നിൽ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

കെടി ജലീലിനെതിരെ തിരുവനന്തപുരത്ത് കരിങ്കൊടി; ലോ അക്കാദമിക്കു മുന്നിൽ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരത്ത് യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. ലോ അക്കാദമിക്കു മുന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പിതൃസഹോദരന്റെ കൊച്ചു മകനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മാനേജറായി ചട്ടംലംഘിച്ച് നിയമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തായതോടെ മന്ത്രി കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. എൽ.ഡി.എഫ് പ്രവർത്തകരും ജലീലിന്റെ നടപടിയെ ന്യായീകരിച്ചെത്തുന്നില്ല. എന്നാൽ പ്രതിഷേധം കനക്കുമ്പോഴും കൂടുതൽ വാദമുഖങ്ങളുമായി ജലീലും ബന്ധപ്പെട്ടവരും പ്രത്യക്ഷപ്പെടുകയാണ്. ഈ സാഹചര്യത്തിൽ രാജിവെയ്ക്കും വരെ പ്രതിഷേധിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.

ഇന്ന് ജലീലിന്റെ എടപ്പാൾ നരിപ്പറമ്പിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻര് ഡീൻകുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജലീൽ രാജിവെയ്ക്കും വരെ പ്രക്ഷോപം തുടരുമെന്നും കെ.ടി ജലീലിനെ പുറത്താക്കാത്ത മുഖ്യമന്ത്രി ഈ വിഷയത്തിൽ കൂട്ടുപ്രതിയാണെന്നും അധികാരം എന്തും ചെയ്യാനുള്ള ലൈസൻസായി ജലീൽ ദുരുപയോഗം ചെയ്യുകയാണെന്നും ജലീലിന്റെ ഓഫീസിലേക്കുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് ഡീൻകുര്യാക്കോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP