Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ പേരിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നടക്കുന്ന സർക്കാർ എന്തുകൊണ്ടാണ് മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചപ്പോൾ മാത്രം തുല്യതാശാസ്ത്രം വിസ്മരിച്ചത്? ജലീലിന്റെ ബന്ധു നിയമനം ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയും കമ്യൂണിസ്റ്റ് പാരമ്പര്യത്തിനു നേരെയുള്ള കൊഞ്ഞനംകുത്തലുമാകുമ്പോൾ

ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ പേരിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നടക്കുന്ന സർക്കാർ എന്തുകൊണ്ടാണ് മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചപ്പോൾ മാത്രം തുല്യതാശാസ്ത്രം വിസ്മരിച്ചത്?  ജലീലിന്റെ ബന്ധു നിയമനം ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിയും കമ്യൂണിസ്റ്റ് പാരമ്പര്യത്തിനു നേരെയുള്ള കൊഞ്ഞനംകുത്തലുമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മലബാർ മേഖലയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് മുസ്ലിം ലീഗ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സമയത്ത് ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് പാക്കിസ്ഥാൻ രൂപീകരിക്കുന്നതിന് മുൻകൈയെടുത്ത മുസ്ലിം ലീഗിന്റെ ഇന്ത്യയെ സ്‌നേഹിക്കുന്നവരുടെ വേർഷനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് പറയുന്നത്. അതിന്റെ കരുത്തും കഴിവും മലബാറിലുള്ള ആരോടും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഏത് രാഷ്ട്രീയ സാഹചര്യമുണ്ടായാലും മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ തുടർച്ചയായി പരാജയപ്പെടുക അപൂർവ്വ പ്രതിഭാസമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും വെവ്വേറെ മത്സരിച്ചാൽ ഒരു പക്ഷേ ഏറ്റവുമധികം സീറ്റ് കിട്ടുന്ന രാഷ്ട്രീയ പാർട്ടി ലീഗായെന്ന് വരാം. അത്തരത്തിലുള്ള ലീഗിന്റെ ഏറ്റവും കരുത്തനായ നേതാവിനെ സ്വന്തം തട്ടകത്തിൽ തറ പറ്റിച്ച് ചെങ്കൊടി പാറിച്ച നേതാവാണ് ഡോ. കെ.ടി ജലീൽ.

 ഉന്നത വിദ്യാഭ്യാസവും ഉന്നത രാഷ്ട്രീയ പാരമ്പര്യവുമുള്ള കെ.ടി ജലീൽ ലളിത ജീവിതത്തിന്റെയും പൊതു ജീവിതത്തിലെ ആദർശത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്. ജലീൽ യാദൃശ്ചികമായി മന്ത്രിയായപ്പോൾ ജലീലിന്റെ വീട്ടിൽ കണ്ട കാഴ്‌ച്ചകളൊക്കെ ആവേശത്തോടെ എഴുതാൻ മനോരമയിലെ മാധ്യമപ്രവർത്തകർ പോലും ഉണ്ടായിരുന്നു. ഡ്രൈവറോടും ഗൺമാനോടും ഒക്കെ ഒപ്പമിരുന്ന് ഒരേ മേശയിലിരുന്ന് ഭക്ഷമം കഴിക്കുന്ന ജലീൽ എന്ന മന്ത്രിയുടെ ലാളിത്യം പാടിപ്പുകഴ്‌ത്താൻ മത്സരിച്ചവർ ഏറെയാണ്. തീർച്ചയായും മുസ്ലിം ലീഗ് പോലുള്ള പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവിനെ വെല്ലു വിളിക്കുകയും മലബാറിന്റെ മുസ്ലിം ലീഗ് കോട്ടയിൽ പുരോഗമനത്തിന്റെ വെളിച്ചം വീശാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ല. എന്നാൽ ആ ജലീലിന് മന്ത്രിയാവാൻ ഒരവസരം ലഭിച്ചപ്പോൾ നമ്മുടെ രാജ്യത്തെ നിയമങ്ങളേയും ചട്ടങ്ങളേയും ഒക്കെ മറികടന്നുകൊണ്ട് സ്വന്തം ബന്ധുവിനെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പദവിയിലേക്ക് തിരികി കയറ്റാനുള്ള ഉളുപ്പില്ലായ്മയുണ്ടായി എന്ന് പറയുമ്പോൾ ആർക്കാണ് വേദനയും നിരാശയും തോന്നാത്തത്.

ജലീലിനെ പോലെ ഒരാൾ ഉന്നത വിദ്യാഭ്യാസത്തിന്റെ മന്ത്രിയായപ്പോൾ അഭിമാനിച്ച കേരളീയരെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥ അംഗീകരിക്കുവാൻ സാധിക്കുകയില്ല. ഏഴ് പേർ അപേക്ഷിക്കുകയും അതിൽ മൂന്ന് പേർ അഭിമുഖത്തിന് വരികയും അതിൽ രണ്ട് പേർ പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജർമാരാകുകയും ഒരാൾ ഗവൺമെന്റ് ജോയിന്റ് സെക്രട്ടറി ആവുകയും ഒക്കെ ചെയ്തിട്ടും ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന തന്റെ പിതൃ സഹോദരന്റെ മകനെ വിളിച്ചുകൊണ്ട് വന്ന് ലക്ഷങ്ങൾ ശമ്പളമുള്ള ഒരു പദവി ഏൽപ്പിക്കണമെങ്കിൽ ജലീലിനെകുറിച്ച് ഇതുവരെ നമ്മൾ കേട്ടത് നുണയും കള്ളവുമാണെന്ന് നമ്മൾ വിശ്വസിക്കേണ്ടി വരും. അതും സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി ആ മത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ സ്വജനപക്ഷപാതവും ധൂർത്തും കാണിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നതല്ല.

മുഖ്യമന്ത്രിയായിരിക്കുമ്പോൾ വേറൊരാളോട് കടം മേടിക്കുകയും അടുത്ത തവണ ശമ്പളം കിട്ടുമ്പോൾ അത് തരാമെന്ന് കത്തെഴുതുകയും ചെയ്ത ഇഎംഎസിനെ പോലോരാളുടെ പാർട്ടിയുടെ പിന്തുടർച്ചക്കാരാണ് ഇവരെന്നോർക്കണം. സ്വന്തം സ്വത്തുക്കൾ മുഴുവൻ പാർട്ടിക്ക് എഴുതി നൽകിയ മഹാനായ നേതാവായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാട്. സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാൽ ലളിത ജീവിതത്തിന്റെ പ്രതിനിധികൾ ഏറെയുണ്ട്. ഇന്ന് ഇപ്പോൾ സീറ്റ് പോലും ലഭിക്കാതിരിക്കുന്ന പി.കെ ഗുരുദാസന് ഒരു വീടു പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. പലവട്ടം മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടിയും പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനുമൊക്കെ എങ്ങനെയാണ് ജീവിച്ചതെന്നും ഗോവിന്ദനെ പോലെയുള്ളവർ എങ്ങനെയാണ് മരിച്ചതെന്നും ആലോചിക്കേണ്ട സമയമാണ്.

അവിടെ മുസ്ലിം ലീഗ് പോലെ സിപിഎം പറയുന്ന ബൂർഷ്വ പാർട്ടിയിൽ നിന്നും പിടിച്ചുകൊണ്ട് വന്ന് ഒരാളെ മന്ത്രിയാക്കുകയും അയാൾ സ്വന്തക്കാരെയും ബന്ധുക്കളെയുമൊക്കെ നിയമിക്കുകയും ചെയ്തിട്ടും കൈയും കെട്ടി നിൽക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ ആ ലാളിത്യ ബോധമുണ്ടല്ലോ അത് അംഗീകരിക്കാൻ സാധിക്കുകയില്ല. ഇ.പി ജയരാജനെന്ന സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന മന്ത്രിയെ ഒരാലോചനയും ഇല്ലാതെ പടിക്ക് പുറത്താക്കിയത് ഇതിനേക്കാൾ നിസാരമായ ഒരു കാര്യത്തിന്റെ പുറത്തായിരുന്നു. സിപിഎമ്മിന്റെ തന്നെ മറ്റൊരു നേതാവിന്റെ മകനെ ഒരു പൊതു മേഖലാ സ്ഥാപനത്തിന്റെ തലവനാക്കിയതിന്റെ പേരിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP