Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലാ യാത്രകളിലും അവർ പോയത് ഒരുമിച്ച് മാത്രം; കോയമ്പത്തൂരിലെ കോളേജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ മാസം വാങ്ങിയ ബുള്ളറ്റ് ബൈക്കിൽ; നങ്യാർകുളങ്ങരയിലെ ബൈക്കപകടത്തിൽ കൊല്ലപ്പെട്ട ശങ്കറും കിരണും ഉറ്റ സുഹൃത്തുക്കൾ; പ്രളയബാധിതരെ രക്ഷിക്കാനും കാരുണ്യ പ്രവർത്തനത്തിനും മുന്നിട്ട് നിന്ന യുവാക്കളുടെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

എല്ലാ യാത്രകളിലും അവർ പോയത് ഒരുമിച്ച് മാത്രം; കോയമ്പത്തൂരിലെ കോളേജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് കഴിഞ്ഞ മാസം വാങ്ങിയ ബുള്ളറ്റ് ബൈക്കിൽ; നങ്യാർകുളങ്ങരയിലെ ബൈക്കപകടത്തിൽ കൊല്ലപ്പെട്ട ശങ്കറും കിരണും ഉറ്റ സുഹൃത്തുക്കൾ; പ്രളയബാധിതരെ രക്ഷിക്കാനും കാരുണ്യ പ്രവർത്തനത്തിനും മുന്നിട്ട് നിന്ന യുവാക്കളുടെ മരണത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

ആർ പീയൂഷ്

ആലപ്പുഴ: ഇണപിരിയാത്ത കൂട്ടുകാരായിരുന്നു ശങ്കർ കുമാറും കിരൺ കൃഷ്ണനും. എവിടെ പോയാലും ഇരുവരും ഒന്നിച്ചായിരുന്നു യാത്ര. ആഘോഷങ്ങൾക്കായാലും ദൂരെയാത്രയായിരുന്നാലും കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്നതും ഒരുമിച്ച്. അങ്ങനെയൊരു യാത്രയിലാണ് മരണം ഇരുവരെയും വാഹനാപകടത്തിന്റെ രൂപത്തിൽ ഇന്ന് തിരികെ വിളിച്ചത്. എല്ലാ ആഴ്ചയും കോയമ്പത്തൂരിൽ നിന്നും സുഹൃത്തുക്കളുമായി ബൈക്കിലാണ് വീട്ടിലേക്ക് വരുന്നത്. മാവേലിക്കരയിലെ ശങ്കറിന്റെ വീട്ടിൽ കയറി ഭക്ഷണമൊക്കെ കഴിച്ച ശേഷമായിരുന്നു കിരണും സുഹൃത്തും വീട്ടിലേക്ക് പോയിരുന്നതും. അങ്ങനെയൊരു വരവിലാണ് അപകടം നടന്നത്. കിരണിന് പുതിയ എൻഫീൽഡ് ബൈക്ക് വാങ്ങിയത് കഴിഞ്ഞ മാസമായിരുന്നു. ഈ വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്നു. ഏറെ നിർബന്ധം ചെലുത്തി വാങ്ങിയതായിരുന്നു ഈ ബൈക്ക്.

സുഹൃത്തുക്കൾക്കൊന്നും ഇരുവരുടെയും വിയോഗം വിശ്വസിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കോളേജിലെ മിടുക്കന്മാരായ വിദ്യാർത്ഥികളായിരുന്നു ഇവർ. അതുപോലെ തന്നെ നാട്ടിലും ആറെ പ്രിയങ്കരരായിരുന്നു. കഴിഞ്ഞ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ട് നിന്നവരാണ് രണ്ടു പേരും. കിരണിന്റെ നാട്ടിൽ മാവേലിക്കരയിൽ നിന്നും ശങ്കറും എത്തി രക്ഷാ പ്രവർത്തനങ്ങളിലും അതിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു.

ബുധനാഴ്ച രാത്രിയിൽ 10 മണിയോടെ കോളേജിൽ നിന്നും കിരണിന്റെ പുതിയ എൻഫീൽഡിലായിരുന്നു നാട്ടിലേക്ക് തിരിച്ചത്. ഒപ്പം മറ്റൊരു ബൈക്കിൽ അടൂരിൽ ഉള്ള സുഹൃത്തും ഉണ്ടായിരുന്നു. മൂന്നു പേരും കൂടി വരുന്ന വഴിയായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അടിയിൽപെട്ട ബൈക്കുമായി ഏറെ ദൂരം മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്.

ഇതിനിടയിൽ റോഡിൽ ഉരഞ്ഞ് തീ പൊരി ഉണ്ടാവുകയും പുറത്തേക്ക് ഒഴുകിയ പെട്രോളിൽ പടർന്ന് തീ പിടിക്കുകയുമായിരുന്നു. ഇരുവരും വാഹനത്തിനൊപ്പം തന്നെ കിടക്കുകയായിരുന്നതിനാൽ തീ ഇരുവരുടെയും ദേഹത്തേക്ക് പടരുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ശങ്കർ വെന്തു മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കിരൺ കൃഷ്ണനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജ് ജംഗ്ഷന് വടക്ക് ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഹരിപ്പാട് നിന്ന് നങ്ങ്യാർകുളങ്ങര ഭാഗത്തേക്ക് പോയ ബൈക്ക് എതിരെ വന്ന ലോറിമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ബൈക്ക് അഗ്നിക്കിരയായി. ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവരം അറിഞ്ഞ് ഹരിപ്പാട്ട് നിന്നെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് തീ അണച്ചപ്പോഴേക്കും ശങ്കർ കുമാർ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കിരണിനെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കോയമ്പത്തൂർ കർപ്പാകം യൂണിവേഴ്?സിറ്റി കോളജിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഇരുവരും. ദീർഘ ദൂരം യാത്ര ചെയ്ത് വന്നതിനാൽ ബൈക്ക് ഓടിച്ചയാൾ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഹരിപ്പാട് പൊലീസ് സംഭവത്തിൽ കേസെടുത്തു. അപകടത്തിൽ പെട്ട ലോറിക്ക് മറ്റ് സാങ്കേതിക തകരാർ ഒന്നും തന്നെ ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP