Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതാ ലോക ട്വന്റി- 20 ചാമ്പ്യൻഷിപ്പിന് നാളെ കൊടിയേറ്റം; കന്നി കിരീടം തേടിയിറങ്ങുന്ന ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ പെൺപുലികൾ ന്യൂസിലാഡിനെതിരെ; വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കപ്പുയർത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഉഗ്രൻ ഫോമിൽ സ്മൃതി മന്ദാന

വനിതാ ലോക ട്വന്റി- 20 ചാമ്പ്യൻഷിപ്പിന് നാളെ കൊടിയേറ്റം; കന്നി കിരീടം തേടിയിറങ്ങുന്ന ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ പെൺപുലികൾ ന്യൂസിലാഡിനെതിരെ; വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കപ്പുയർത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഉഗ്രൻ ഫോമിൽ സ്മൃതി മന്ദാന

ഗയാന: ഐസിസി വനിതാ ലോക ട്വന്റി- 20 ചാമ്പ്യൻഷിപ്പിന് നാളെ വെസ്റ്റ് ഇൻഡീസിൽ കൊടിയേറ്റം. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ന്യുസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ മിതാലി രാജ് , സ്മൃതി മന്ദാന എന്നീ പ്രമുഖ താരങ്ങളുമുണ്ട്. വെസ്റ്റ് ഇൻഡീസാണ് നിലവിലെ ചാമ്പ്യന്മാർ. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ.

ഏകദിനത്തിൽ ലോകകപ്പ് ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച ഇന്ത്യക്ക് രണ്ടു തവണ സെമിയിലെത്തിയതാണ് ഇതിന് മുൻപ് പ്രധാന നേട്ടം. പിന്നീടുള്ള ടൂർണമെന്റുികളിലെല്ലാം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു. ഐസിസി റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. സമൃതി മന്ദാനയുടെ ബാറ്റിങ് ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഗ്രൂപ്പ് ബിയിൽ ന്യൂസിലൻഡിനെതിരായ മത്സരം കഴിഞ്ഞാൽ 11ന് ഇന്ത്യാ-പാക്കിസ്ഥാനെ നേരിടും. 15ന് അയർലൻഡുമായും 17ന് ഓസ്‌ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഈ മാസം 24നാണ് ഫൈനൽ.

2009ൽ നടന്ന ആദ്യ ലോകകപ്പിൽ ഇംഗ്ലണ്ടായിരുന്നു കിരീട ജേതാക്കൾ. പിന്നീട് മൂന്ന് തവണ അടുപ്പിച്ച് ഓസ്‌ട്രേലിയയുടെ തേരോട്ടമായിരുന്നു. 2010, 2012, 2014 വർഷങ്ങളിലാണ് അവർ കിരീടം നേടിയത്. 2016ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ കരീബിയൻ വനിതകൾ കിരീടമുയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP