Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ സംഭവം; വിമർശനങ്ങൾക്ക് മറുപടി നൽകി വിരാട് കോലി; തന്നെ ട്രോളി തകർക്കാനാകില്ല!ട്രോളുകൾ ശീലമായെന്നും ഇനിയും അത് തുടരട്ടെ; തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മാനിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ

ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ സംഭവം; വിമർശനങ്ങൾക്ക് മറുപടി നൽകി വിരാട് കോലി; തന്നെ ട്രോളി തകർക്കാനാകില്ല!ട്രോളുകൾ ശീലമായെന്നും ഇനിയും അത് തുടരട്ടെ; തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മാനിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ

സ്‌പോർട് ഡെസ്‌ക്

മുംബൈ: ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ സംഭവം വിവാദമായതോടെ മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. കഴിഞ്ഞ ദിവസം തന്റെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കോലി വിവാദ പരാമർശം നടത്തിയത്. താരത്തിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്നു പുറത്തും വിമർശനമുയർന്നിരുന്നു. ഇതോടെയാണ് കോഹ്ലി തന്നെ മറുപടിയുമായെത്തിയത്.

തന്നെ ട്രോളുകൾ കൊണ്ട് തകർക്കാനാകില്ലെന്നും ട്രോളുകൾ ശീലമായെന്നും ഇനിയും അത് തുടരുട്ടെയെന്നും വിരാട് ട്വീറ്റ് ചെയ്തു. താൻ സംസാരിച്ചത് കമന്റിൽ 'ഈ ഇന്ത്യൻ താരങ്ങൾ' എന്ന പരാമർശത്തിനെതിരേയാണെന്നും വിരാട് പറഞ്ഞു. അതേമസയം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മാനിക്കുന്നുണ്ടെന്നും വിരാട് വിശദീകരിച്ചു. ഉത്സവ സീസൺ ആസ്വദിക്കാനും വിരാട് ആവശ്യപ്പെട്ടു.

വിദേശ താരങ്ങളെയാണ് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ചെന്നു ചാടിയിരിക്കുന്നത് വലിയ വിവാദത്തിലാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിലാണ് വിരാട് ആരാധകനോട് ഇന്ത്യയിൽ ജീവിക്കണ്ടെന്നും പുറത്ത് പോകുന്നതായിരിക്കും നല്ലതെന്നും പറയുന്നത്.

വിരാടിന്റെ വാക്കുകളാണ് പല കോണിൽ നിന്നും പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുന്നത്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളിൽ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ താരമായി മാറിയതോടെ വിരാടിന് അഹങ്കാരവും ഈഗോയും തലയ്ക്ക് പിടിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് വിമർശനം. എന്നാൽ വിരാടിനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. താൻ ഓവർ റേറ്റഡ് ആണെന്ന് പറഞ്ഞ ആരാധകന് നൽകിയ മറുപടി വികാരഭരിതമായി പോയതാണെന്നാണ് ചിലർ പറയുന്നത്.

കിങ് കോലിയായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇനിയെങ്കിലും ആലോചിച്ച് സംസാരിക്കണം. ഇത്തരം കാര്യങ്ങളോട് 'ദ്രാവിഡ് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നെങ്കിലും ചിന്തിച്ച് മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യൻ ക്യാപ്റ്റനിൽ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്,' നടൻ സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.

ബിസിസിഐ ട്രഷറർ അനിരുദ്ധ് ചൗധരി കോലിക്കെതിരായി രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.., ഞങ്ങൾ ക്രിക്കറ്റ് ആരാധകരെ ബഹുമാനിക്കുന്നു. അവരുടെ ഇഷ്ടങ്ങൾക്കും വിലകൽപ്പിക്കുന്നു. സുനിൽ ഗവാസ്‌കറുടെ ബാറ്റിങ് കാണാൻ ഞാനിഷ്ട്ടപ്പെടുന്നു. അതുപോലെ ഗൊർഡോൺ ഗ്രീനിഡ്ജിനേയും ഡെസ്മൊണ്ട് ഹെയ്നസിനേയും വിവ് റിച്ചാർഡ്സിന്റേയും ശൈലി ഇഷ്ടപ്പെടുന്നു. സച്ചിൻ ടെൻഡുൽക്കർ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, മാർക് വോ, ബ്രയാൻ ലാറ എന്നിവരുടെ ബാറ്റിങ്ങും ഞാൻ ആസ്വദിച്ചിരുന്നു.

ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ഷെയ്ൻ വോൺ പന്തെറിയുന്നത് കാണാനാണ്. എന്നാൽ ത്രില്ലടിപ്പിച്ചത് അനിൽ കുംബ്ലെയുടെ ബൗളിങ്ങാണ്. നമ്മൾ ക്രിക്കറ്റിനെയാണ് സ്നേഹിക്കുന്നത്. അല്ലാതെ ഭൂമിശാസ്ത്രത്തിന്റെയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന്റെയോ കാരണത്താലാകരുത്. ക്രിക്കറ്റിൽ ഇത്തരം മൂല്യങ്ങൾക്ക് നമ്മൾ വില നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP