Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തെറ്റ് ചെയ്യാത്തതുകൊണ്ട് സത്യം പുറത്ത് വരുന്ന ദിവസത്തെ കാത്തിരിക്കുകയാണ്'; കൊച്ചുകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയിട്ടും സത്യം തെളിയുമെന്ന പ്രത്യാശയിൽ അദ്ധ്യാപകൻ; വിദ്യാർത്ഥിനി കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് മൊഴിയിലൂടെ സത്യം ബോധ്യപ്പെടുത്തിയിട്ടും രക്ഷയില്ല; രക്ഷിതാക്കൾ തന്നെ സ്റ്റേഷനിലെത്തി അദ്ധ്യാപകൻ ഇത്തരക്കാരനല്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും നടപടി തുടർന്നു; തന്റെ പേരിലുള്ള കള്ളക്കേസിന് പിന്നിൽ സ്‌കൂൾ മാനേജരുടെ പകയാണെന്നും അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ

'തെറ്റ് ചെയ്യാത്തതുകൊണ്ട് സത്യം പുറത്ത് വരുന്ന ദിവസത്തെ കാത്തിരിക്കുകയാണ്'; കൊച്ചുകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയിട്ടും സത്യം തെളിയുമെന്ന പ്രത്യാശയിൽ അദ്ധ്യാപകൻ; വിദ്യാർത്ഥിനി കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് മൊഴിയിലൂടെ സത്യം ബോധ്യപ്പെടുത്തിയിട്ടും രക്ഷയില്ല; രക്ഷിതാക്കൾ തന്നെ സ്റ്റേഷനിലെത്തി അദ്ധ്യാപകൻ ഇത്തരക്കാരനല്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും നടപടി തുടർന്നു; തന്റെ പേരിലുള്ള കള്ളക്കേസിന് പിന്നിൽ സ്‌കൂൾ  മാനേജരുടെ പകയാണെന്നും അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ

കെ. വി നിരഞ്ജൻ

കോഴിക്കോട്: ആത്മഹത്യയെക്കുറിച്ച് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചത്...നാണം കെട്ട് എന്തിന് ജീവിക്കണം..എന്നാൽ സത്യം പുറത്തുവരുമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശ്വസിപ്പിച്ചു.തെറ്റ് ചെയ്യാത്തതുകൊണ്ട് സത്യം പുറത്തുവരുന്ന ദിവസത്തെ കാത്തിരുന്നു.... കണ്ണീരോടെ സംസാരിക്കുന്നത് ഒരു അദ്ധ്യാപകനാണ്. പഠിപ്പിക്കുന്ന കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പേരാമ്പ്ര ചെറുവണ്ണൂർ നോർത്ത് എംഎൽപി സ്‌ക്കൂൾ അദ്ധ്യാപകൻ ശബിൻ എസ് ബി.

കഴിഞ്ഞ ഫെബ്രുവരി 27 നാണ് പോക്‌സോ കേസ് ചുമത്തി ശബിനെ മേപ്പയ്യൂർ പൊലീസ് അറസ്റ്റു ചെയ്യുന്നത്. ചൈൽഡ് ലൈൻ കൗൺസിലർ വിദ്യാർത്ഥിനിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച പരാതിയാണ് അദ്ധ്യാപകന്റെ അറസ്റ്റിന് കാരണമായത്. അദ്ധ്യാപകൻ റിമാന്റിലായിരുന്നപ്പോൾ തന്നെ വിദ്യാർത്ഥിനി അദ്ധ്യാപകന്റെ നിരപരാധിത്വം കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് മൊഴിയിലൂടെ ബോധ്യപ്പെടുത്തിയിരുന്നു.

കേസിപ്പോൾ ഹൈക്കോടതി റദ്ദാക്കി. അദ്ധ്യാപകനെതിരെ ആരോപിച്ച കേസിൽ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് ജഡ്ജ് സുനിൽ തോമസ് വിധിന്യായത്തിൽ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായി ചൈൽഡ് ലൈനിലെ ചിലരെ സ്വാധീനിച്ച് പോക്‌സോ നിയമപ്രകാരം പൊലീസ് ചുമത്തിയ കേസ് അവസാനിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ചൈൽഡ്‌ലൈൻ കൗൺസിലർ പൊലീസിൽ സമർപ്പിച്ച പരാതി വ്യാജമായി ഉണ്ടാക്കിയതാണെന്നതിനുള്ള തെളിവുകൾ ഹരജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

സർവ്വീസിലിരിക്കെ മരണപ്പെട്ട എ.കെ ബാബുമാസ്റ്ററുടെ മകനായ ശബിന്റെ ആശ്രിതനിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ സ്‌ക്കൂൾ മാനേജറുമായി തർക്കം നിലനിന്നിരുന്നു. മാനേജറുടെ മകന്റെ ഭാര്യയെ സ്‌കൂളിൽ നിയമിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. തുടർന്ന് നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും വലിയൊരു തുക ശബിനിൽ നിന്നും വാങ്ങി മാനേജർ നിയമനം നടത്തുകയുമായിരുന്നു. എന്നാൽ നിയമനം അംഗീകരിച്ച് കിട്ടണ്ട മുഴുവൻ രേഖകളും മാനേജർ നൽകാത്തതിനാൽ 2016 ഒക്ടോബർ 25 ന് മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശബിന്റെ നിയമനം നിരസിച്ച് ഉത്തരവിറക്കി.

ഇതിൽ മനംനൊന്ത ശബിൻ മാനേജർക്കെതിരെ കത്തെഴുതി വെച്ച് നാടുവിട്ടു. മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തിയ അദ്ധ്യാപകനെ പയ്യോളി മജിസ്ട്രറ്റിന് മുന്നിൽ ഹാജരാക്കുകയും നാട്ടുകാരുടെ ഇടപെടൽ മൂലം മാനേജർ വേണ്ട രേഖകളിൽ ഒപ്പിട്ടുനൽകുകയും ചെയ്യുകയായിരുന്നു ഇതിന് ശേഷം മാനേജറും മകനും പക വച്ചാണ് തന്നോട് പെരുമാറിയിരുന്നതെന്ന് ശബിൻ പറയുന്നു. തനിക്കെതിരെയുള്ള കള്ളക്കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായി കോടതി വിധി തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കൾ തന്നെ സ്റ്റേഷനിലെത്തി അദ്ധ്യാപകൻ ഇത്തരക്കാരനല്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. താൻ കുറ്റക്കാരനല്ലെന്ന രക്ഷിതാക്കളുടെ വിശ്വാസമാണ് ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കാൻ തനിക്ക് കരുത്തായതെന്നും ശബിൻ വ്യക്തമാക്കി.

കള്ളക്കേസിൽ പെടുത്താൻ കൂട്ടുനിന്ന ചൈൽഡ്‌ലൈൻ കൗൺസിലർക്കെതിരെ ശബിനും രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്. ചതിയിൽ പെടുത്തി ജീവിതം തകർത്തവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ധ്യാപകനായ ശബിൻ പറയുന്നു. പോക്‌സോ നിയമം വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടന്നും ഒരാളോടും ഇത്തരം ക്രൂരത ചെയ്യരുതെന്നും കണ്ണീരോടെ ഈ അദ്ധ്യാപകനും അമ്മ ശോഭനയും സഹോദരൻ ബബിനും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP