Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുപിഎ ഗവൺമെന്റിന്റെ കാലത്ത് സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങിയ ഭാരതത്തെ മോദി സർക്കാർ കടക്കെണിയിലാക്കി; നോട്ടുനിരോധനത്തിന് രണ്ടു വർഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്തുപറ്റിയെന്ന ചോദ്യവുമായി കോൺഗ്രസ് കൊച്ചി തെരുവിൽ; പ്രതിഷേധങ്ങളെ പരുങ്ങലിലാക്കി വിടി ബൽറാമിന്റെ നോട്ടുനിരോധന അനുകൂല പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

യുപിഎ ഗവൺമെന്റിന്റെ കാലത്ത് സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങിയ ഭാരതത്തെ മോദി സർക്കാർ കടക്കെണിയിലാക്കി; നോട്ടുനിരോധനത്തിന് രണ്ടു വർഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്തുപറ്റിയെന്ന ചോദ്യവുമായി കോൺഗ്രസ് കൊച്ചി തെരുവിൽ; പ്രതിഷേധങ്ങളെ പരുങ്ങലിലാക്കി വിടി ബൽറാമിന്റെ നോട്ടുനിരോധന അനുകൂല പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നോട്ടുനിരോധനത്തിന് രണ്ടു വര്ഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്തുപറ്റിയെന്ന ചോദ്യവുമായി കോൺഗ്രസ് കൊച്ചി തെരുവിലിറങ്ങി. ആർ ബി ഐ ആസ്ഥാനത്തേക്ക് എറണാകുളം ടൗൺഹാളിൽ നിന്നും പ്രതിഷേധ ജാഥയുമായി എത്തിയ പ്രവർത്തകർക്കൊപ്പം കോൺഗ്രസ്സിന്റെ കൊച്ചി ഘടകത്തിലെ മുതിർന്ന നേതാക്കളെല്ലാം തന്നെ ഉണ്ടായിരുന്നു. അമ്പത് ദിവസം തരൂ എനിക്ക് എന്ന് പറഞ്ഞു ഒരു ദിവസം നോട്ടു നിരോധിച്ച പ്രധാനമന്ത്രിയുടെ നീക്കം ദീർഘ വീക്ഷണമില്ലാത്ത ഒന്നായിപ്പോയി എന്ന് നേതാക്കൾ ആരോപിച്ചു. യുപിഎ ഗവൺമെന്റിന്റെ കാലത്ത് സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങിയ ഭാരതത്തെ മോദി സർക്കാർ സാമ്പത്തിക പരാധീനതയിക്കലേക്കാണ് എത്തിച്ചിരിക്കുന്നത്.

കൊച്ചിയിലെ ശ്രദ്ധേയരായ കോൺഗ്രസ്സ് നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു, ഹൈബി ഈഡൻ ,അൻവർ സാദത്ത് എം എൽ എ , മുതിർന്ന നേതാവായ തോമസ് മാഷ് എന്നിവർ പ്രതിഷേധത്തിന്റെ ശ്രദ്ധകേന്ദ്രമായിരുന്നു. കുറച്ചു നാളുകളായി പൊതുവേദികളിൽ നിന്നും അകന്നു ഏകാന്തവാസം നയിക്കുകയായിരുന്ന കെ ബാബുവിന്റെ സാന്നിധ്യവും പ്രതിഷേധ യോഗത്തിൽ ശ്രദ്ധേയമായി. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രതിഷേധങ്ങൾ അരങ്ങേറിയത്

അതേസമയം നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കൊണ്‌ഗ്രെസ്സ് രാജയവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമ്പോളും കേരളത്തിലെ ഒരു കോൺഗ്രസ് നേതാവ് ഈ ദിവസത്തിൽ വീണ്ടും സോഷ്യൽ മീഡിയ വഴി ട്രോളുകൾ വാരിക്കൂട്ടുകയാണ്. നോട്ടുനിരോധന സമയത്ത് വിടി ബൽറാം ഇട്ട പോസ്റ്റാണ് കോൺഗ്രസിന്റെ പ്രതിഷേധങ്ങളുടെ മുന ടിക്കാൻ സൈബർ ട്രോളർമാർ കുത്തിപ്പൊക്കിയിരിക്കുന്നത് .

'500, 1000 നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയെയും അഭിനന്ദിക്കുന്നു. സാധാരണക്കാർക്ക് അടുത്ത കുറിച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവിൽ നോക്കുമ്പോൾ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് തന്നെ പ്രത്യാശിക്കുന്നു' ഈ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകളും മറ്റും സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ നോട്ടുനിരോധനത്തിനു എതിരെയുള്ള പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ വിടി ബൽറാമിന്റെ തന്നെ പോസ്റ്റ് ഉപയോഗിക്കുന്നതും കോൺഗ്രസ് അണികളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP