Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി നാലംഗ സംഘം പിടിയിൽ; പണം പിടികൂടിയത് കുഴൽപ്പണ ഇടപാട് സംഘത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി നാലംഗ സംഘം പിടിയിൽ; പണം പിടികൂടിയത് കുഴൽപ്പണ ഇടപാട് സംഘത്തിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ

നിലമ്പൂർ: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ 85 ലക്ഷത്തിന്റെ നിരോധിത നോട്ടുമായി നാലംഗസംഘം നിലമ്പൂർ പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിൽ. സംഘത്തിലെ മുഖ്യ കണ്ണികൾ വയനാട്, താമരശ്ശേരി, കൊടുവള്ളി സ്വദേശികളെന്നാണ് സൂചന. അരീക്കോട് സ്വദേശികളായ കുനിയിൽ കൊക്കഞ്ചേരി വീട്ടിൽ മൻസൂർ അലി(30), കുറ്റിളിയിൽ മത്തങ്ങാപൊയിൽ ദിപിൻ(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറമ്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറമ്പിൽ അൻസാർ(29)എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നിരോധിത ഇന്ത്യൻ കറൻസികളുടെ വിപണനവും, വിതരണവും ജില്ലക്ക് അകത്തും പുറത്തും അനധികൃതമായി നടക്കുന്നതായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈസ്പി എം പി മോഹനചന്ദ്രൻ അന്വേഷണം നടത്തിയിരുന്നു. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂക്കോട്ടുംപാടം എസ് ഐ പി വിഷ്ണുവും, പെരിന്തൽമണ്ണ ടൗൺ ഷാഡോ പൊലീസും, നടത്തിയ ഓപ്പറേഷനിലാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്.

അമരമ്പലം, വണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അമരമ്പലം പാലത്തിനു സമീപത്തു നിന്നും പ്രതികൾ സഞ്ചരിക്കുന്ന കെഎൽ 57 സി 6487 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാർ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ നിരോധിച്ച നൂറെണ്ണം വീതമുള്ള 500 രൂപയുടെ 108 കെട്ടുകളും, 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തുകയായിരുന്നു.

ഒരു കോടിക്ക് പകരമായി 32 ലക്ഷം രൂപ നൽകാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്നും, വയനാട്, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് നിരോധിത കറൻസികളുടെയും, കുഴൽപ്പണത്തിന്റെയും ഇടപാടുകൾ നടത്തുന്ന സംഘത്തെകുറിച്ചും ഇവരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചതായി പൂക്കോട്ടുംപാടം എസ്ഐ പി വിഷ്ണു പറഞ്ഞു.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം പി മോഹനചന്ദ്രൻ, എസ്ഐ പി വിഷ്ണു, ഷാഡോ പൊലീസ് ടീം അംഗങ്ങളായ എൻ ടി കൃഷ്ണകുമാർ, അഭിലാഷ് കൈപ്പിനി, സി പി മുരളി, റിയാസ് ചീനി, അൻസാർ, അനിറ്റ്, മനുമാത്യു, സുദേവ് എന്നിവരാണ് അനേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP