Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തീവ്രവാദത്തിന് കടഞ്ഞാണിടാൻ സമാധാന ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ; ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് റഷ്യൻ അധികൃതർ; ചർച്ചയിൽ അമേരിക്ക പാക്കിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളും; അഫ്ഗാനിൽ സമാധാനം സൃഷ്ടിക്കാൻ ഇന്ത്യ എല്ലാ പിന്തുണ നൽകുമെന്നും അറിയിപ്പ്

തീവ്രവാദത്തിന് കടഞ്ഞാണിടാൻ സമാധാന ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ; ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് റഷ്യൻ അധികൃതർ; ചർച്ചയിൽ അമേരിക്ക പാക്കിസ്ഥാൻ ചൈന എന്നീ രാജ്യങ്ങളും; അഫ്ഗാനിൽ സമാധാനം സൃഷ്ടിക്കാൻ ഇന്ത്യ എല്ലാ പിന്തുണ നൽകുമെന്നും അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീവ്രവാദത്തെ തുടച്ചു നീക്കി സമാധാനം സൃഷ്ടിക്കാനായി സൈനിക നടപടി മാത്രമല്ല അനുരഞ്ജന ചർച്ചകൾ വഴിയും ശ്രമം നടക്കുകയാണെന്ന സൂചനയാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ചർച്ച നടത്താൻ ഇന്ത്യ നടപടികൾ ആരംഭിച്ചതായാണ് സൂചന. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ വെള്ളിയാഴ്‌ച്ച അനൗദ്യോഗിക ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി റഷ്യ മുൻകൈ എടുക്കുന്നതാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്. ഇന്ത്യ പങ്കെടുക്കുന്നതോടെ തീവ്രവാദം തുടച്ചു നീക്കാനായി നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി വർധിക്കുമെന്നാണ് നിഗമനം. ഇന്ത്യക്ക് പുറമെ അമേരിക്ക, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താൻ വിഷയത്തിൽ റഷ്യ മോസ്‌കോയിൽ വെച്ച് സമാധാന ചർച്ച നടത്തുന്നുവെന്നറിയാം എന്നാണ് ഇതേ കുറിച്ച് വിദേശകാര്യ വാക്താവ് രവീഷ് കുമാർ അറിയിച്ചത്.

അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും രവീഷ് കുമാർ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാക്കിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവൻ എന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുചിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഈ തീരുമാനമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP