Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയന്റെ പൊലീസുകാർ എന്താണ് കൂട്ടത്തോടെ ക്രിമിനലുകളായി മാറുന്നത്? തല്ലിക്കൊന്നും ആത്മഹത്യ ചെയ്യിപ്പിച്ചും നിരപരാധികളെ ജയിലിൽ അടച്ചും എത്രകാലം ക്രമസമാധാനം കാക്കാമെന്നാണ് ഈ പൊലീസ് കരുതുന്നത്? ഹരികുമാറിനെപ്പോലൊരു ക്രിമിനൽ ഇത്രനാൾ എങ്ങനെയാണ് നിയമപാലകനായത്? പൊലീസിനെ നന്നാക്കിയിട്ട് പോരേ പിണറായി നാട് നന്നാക്കാൻ?

പിണറായി വിജയന്റെ പൊലീസുകാർ എന്താണ് കൂട്ടത്തോടെ ക്രിമിനലുകളായി മാറുന്നത്? തല്ലിക്കൊന്നും ആത്മഹത്യ ചെയ്യിപ്പിച്ചും നിരപരാധികളെ ജയിലിൽ അടച്ചും എത്രകാലം ക്രമസമാധാനം കാക്കാമെന്നാണ് ഈ പൊലീസ് കരുതുന്നത്?  ഹരികുമാറിനെപ്പോലൊരു ക്രിമിനൽ ഇത്രനാൾ എങ്ങനെയാണ് നിയമപാലകനായത്? പൊലീസിനെ നന്നാക്കിയിട്ട് പോരേ പിണറായി നാട് നന്നാക്കാൻ?

മറുനാടൻ ഡെസ്‌ക്‌

പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം ഏറ്റവുമധികം പേരുദോഷം കേട്ടത് പൊലീസിനാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിന് കീഴിൽ പൊലീസ് പവർഫുള്ളായിരിക്കുമെന്ന മിഥ്യ ഇക്കുറി പൊളിഞ്ഞടുങ്ങുകയായിരുന്നു. അതിന്റെ കാരം പിണരായി വിജയൻ സർക്കാരിന് പൊലീസിന് സ്വാതന്ത്ര്യം നൽകുന്നതിനുള്ള തീരുമാനം തന്നെയായിരുന്നു. മുൻപൊക്കെ സിപിഎം ഭരിക്കുമ്പോൾ പാർട്ടിയായിരുന്നു പൊലീസ് സ്‌റ്റേഷൻ ഭരിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. അതൊഴിവാക്കാൻ പിണറായി വിജയൻ പൊലീസിന് സ്വാതന്ത്ര്യമനുവദിച്ചു. എന്നാൽ സ്വാതന്ത്ര്യം ഒട്ടും അർഹിക്കാത്ത പൊലീസ് അത് ദുരുപയോഗിക്കുന്ന കാഴ്‌ച്ചയാണ് നമ്മൾ കുറേ നാളായി കാണുന്നത്.

നിരപരാധികളെ കസ്റ്റഡിയിൽ എടുക്കുകയും മർദ്ദിക്കുകയും മർദ്ദിച്ച് കൊല്ലുകയും തലമുടി വളർത്തിയതിന് വേണ്ടി പേടിപ്പിച്ച് ആത്മഹത്യ ചെയ്യിപ്പിക്കുകയും ഒക്കെ ചെയ്യുന്ന പൊലീസ് ഒരു വശത്ത്. വാഹനത്തിന് സൈഡ് ചോദിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം മർദ്ദനത്തിൽ അവസാനിക്കുന്നത് മറ്റൊരു വശത്ത്. ദളിതനായ ഒരു യുവാവ് ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചപ്പോൾ ആ പെൺകുട്ടിയെ ഇല്ലാതാക്കാനും ഇഷ്ടപ്പെട്ടതിന്റെ പേരിൽ ആ യുവാവിനെ കൊല്ലാനും കൂട്ടു നിൽക്കുന്ന പൊലീസ് വേറൊരു വശത്ത്. അങ്ങനെ അപമാനത്തിന്റെയും നാണക്കേടിന്റേയും പൊലീസ് കഥകൾ നമ്മൾ ഒരുപാട് ദിവസമായി കേൾക്കുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ സനൽ എന്ന നിരപരാധിയായ ഒരു യുവാവ് കൊല്ലപ്പെട്ടത്.

മക്കൾക്ക് ഭക്ഷണം വാങ്ങുന്നതിന് വേണ്ടി വെളിയിലേക്കിറങ്ങിയവൻ തിരിച്ച് ചെല്ലുന്നത് നിശ്ചലമായ ശവ ശരീരമായാണ്. ഏറ്റവും നിർഭാഗ്യകരമായ കാര്യം ആ മരണത്തിന്റെ ഉത്തരവാദി ക്രിമിനൽ ചുമതലയുള്ള ഒരു ഡിവൈഎസ്‌പിയാണ്. ഉന്നതനായ ആ പൊലീസ് ഉദ്യോഗസ്ഥൻ ആ ചെറുപ്പക്കാരനെ തള്ളി മരണത്തിലേക്ക് ഇട്ടുകൊടുത്തു എന്ന് മാത്രമല്ല ഒരപകടമുണ്ടായാൽ ഏത് മനുഷ്യനും പ്രഥമ ചുമതലയായി ചെയ്യേണ്ടത് ആശുപത്രിയിലാക്കുക എന്നതാണ്. അദ്ദേഹം അത് പോലും ചെയ്തില്ല. എന്ന് മാത്രമല്ല സ്ഥലത്തെ ചുമതലക്കാരനായ ഡിവൈഎസ്‌പി എന്ന നിലയിൽ അയാൾ ആ ജീവൻ രക്ഷിക്കുന്നതിനേക്കാൾ മുൻഗണന കൊടുത്തത് ആ പാവപ്പെട്ടവനെ ഇല്ലാതാക്കുന്നതിനും കുറ്റാരോപിതൻ എന്ന സ്ഥാനം മാറ്റിയെടുക്കുന്നതിനുമാണ്. ഏറ്റവും നിർഭാഗ്യകരമായ സംഗതി ആ യുവാവുമായി പൊലീസ് പോയത് പൊലീസ് സ്‌റ്റേഷനിലേക്കാണ് എന്നതാണ്.

എത്രയും വേഗം പ്രഥമ ശുശ്രൂഷ ലഭിക്കുകയും മെഡിക്കൽ കോളേജിൽ എത്തി ഓപ്പറേഷൻ ചെയ്യുന്നതിനും പകരം ആ യുവാവുമായി പൊലീസ് ആംബുലൻസ് ആദ്യം പൊലീസ് സ്‌റ്റേഷനിലേത്തിക്കുകയും പിന്നാലെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ നിന്നും ഈ യവാവിന്റെ ജീവൻ അപകടത്തിലാണ് എത്രയും വേഗം മെഡിക്കൽ കോളേജിൽ എത്തിക്കണെമന്നും പറഞ്ഞപ്പോൾ അത് പുലിവാലാകുമെന്ന് കരുതി വീണ്ടും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ ധർമ്മ ബോധമാണ് നമ്മുടെ പൊലീസിനെ നയിക്കുന്നത്. ഒടുവിൽ ആ ഡിവൈഎസ്‌പി സർവ്വ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സർവീസ് റിവോൾവറുമായി മുങ്ങിയിരിക്കുകയാണ്.

ഏത് പൊലീസ് അദ്ദേഹത്തെ പിടിക്കുമെന്നാണ് പറയുന്നത്. നിലവിൽ ക്രമസമാധാന ചുമതലയുള്ള ഒരു ഡിവൈഎസ്‌പിയെ രക്ഷിക്കാൻ കേരള പൊലീസ് ഒരുമിച്ച് നിൽക്കും. നമുക്കറിയാവുന്നതാണ് ഇവിടെയെന്താണ് മുൻപ് സംഭവിച്ചത് എന്ന്. എങ്ങനെയാണ് ഈ ക്രമിനലുകളൊക്കെ പൊലീസിൽ വന്നു ചേരുന്നത്. ഒരു സംശയവും വേണ്ട അതിന്റെ ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP