Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല പ്രവേശനത്തിന് താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ യുവതികൾ; വെർച്ച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ ബുക്ക് ചെയ്തത് 550 യുവതികൾ; മണ്ഡല കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; ഭക്തർ പൊലീസിനെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭീതിയിൽ; മണ്ഡലകാലത്ത് സന്നിധാനം പ്രക്ഷുബ്ദമാകുമോ എന്ന ആശങ്കയും ശക്തം

ശബരിമല പ്രവേശനത്തിന് താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ യുവതികൾ; വെർച്ച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ ബുക്ക് ചെയ്തത് 550 യുവതികൾ; മണ്ഡല കാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; ഭക്തർ പൊലീസിനെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത് പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭീതിയിൽ; മണ്ഡലകാലത്ത് സന്നിധാനം പ്രക്ഷുബ്ദമാകുമോ എന്ന ആശങ്കയും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോൾ പത്തോളം യുവതികൾ മല കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ ആർക്കും തന്നെ സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ശക്തമായ ഭക്തപ്രതിഷേധമാണ് യുവതികളുടെ മലകയറ്റത്തിന് തടസ്സമായത്.എന്നാൽ മണ്ഡലകാലത്ത് ശബരിമല കൂടുതൽ പ്രക്ഷുബ്ദമാകുമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വെർച്ച്വൽ ക്യൂവിനായി ഓൺലൈൻ ബുക്കിങ് സംവിധാനത്തിൽ ഇതുവരെ 550 യുവതികൾ മല കയറാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.

തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ സംഭവങ്ങളെ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ചിട്ടിര ആട്ടവിശേഷത്തിന് ഏർപ്പെടുത്തിയത്. സന്നിധാനത്ത് എത്തിയ 52 വയസ്സുകാരിയായ ഭക്തയ്ക്ക് നേരെ പോലും യുവതി എന്ന് ആരോപിച്ച് കൊലവിളിയുമായി സംഘപരിവാർ പ്രവർത്തകർ പാഞ്ഞടുത്തിരുന്നു. പമ്പയിൽ കുഞ്ഞിന്റെ ചോറൂണിന് എത്തിയ കുടുംബത്തിന് നേരെയും മലകയറാൻ ശ്രമിച്ചു എന്നാരോപിച്ച് അക്രമം നടത്തിയിരുന്നു.ആദ്യ ഘട്ടത്തിൽ വലിയ രീതിയിൽ ശബരിമല വിധിക്കെതിരെ ഭക്തരുടെ നാമജപഘോഷയാത്ര ഉൾപ്പടെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ സമരരംഗത്തുള്ളത് ബിജെപി മാത്രമാണ്. ബിജെപി സമരം ഏറ്റെടുത്തതിന് പിന്നാലെ ജനപിന്തുണ കുറയുകയും ചെയ്തു.

ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്ന് തന്നെയാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോർട്ടലിൽ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആർ.ടി.സിയുമായി ഈ പോർട്ടൽ ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

നിരവധി പേർ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും ശബരിമലയിൽ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീർത്ഥാടകർക്ക് ശബരിമലയിൽ ദർശനത്തിനെത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. കാൽനടയായി പോകുന്നവർ ഒഴികെ നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് കെ.എസ്.ആർ.ടിസി ടിക്കറ്റ് നിർബന്ധമായതിനാൽ ടിക്കറ്റ് ബുക്കിങ്ങും ദർശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയും പൊലീസും സംയുക്തമായാണ് പോർട്ടൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

അതേസമയം വെർച്വൽ ക്യൂ സംവിധാനം വഴി ദർശനം നടത്തു്‌നനതിനായി ഇതുവരെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ മൂന്നരലക്ഷത്തോളം ഭക്തരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മണ്ഡലകാലത്ത് വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടി വരും എന്നതിനുള്ള തെളിവ് കൂടിയാണ് ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുന്ന ഭക്തജനപ്രവാഹം. ഓൺലൈനായി ബുക്ക് ചെയ്യാത്ത ഭക്തരുടെ കണക്കുകൾ കൂടി ചേരുമ്പോൾ അത് വലിയ സംഖ്യയായി മാറും.എന്നാൽ ശബരിമലയിൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത ഭക്തർ പ്രശ്‌നങ്ങൾ ഉണ്ടാക്കാനോ യുവതകളെ തടയാനോ എത്താൻ ഉദ്ദേശിക്കുന്നവരാകില്ല. ഓൺലൈൻ ബുക്കിങ് സമയത്ത് ഇവരുടെ വിവരങ്ങൾ പൊലീസിന് ലഭിക്കും എന്നത് തന്നെയാണ് ഇതിന് തെളിവ്.

ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോൾ മുതൽ വലിയ സുരക്ഷകൾ തന്നെയാണ് ഒരുക്കിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഈ ദിവസങ്ങളിൽ ഒരു പരിധി വരെ അക്രമങ്ങൾ തടഞ്ഞത്. എന്നാൽ മണ്ഡലകാലത്ത് ഇത്രയധികം ഭക്തർ എത്തുമ്പോൾ അതിനുള്ളിൽ നിന്ന് അക്രമം നടത്തിയവരെ തിരഞ്ഞ് കണ്ട് പിടിക്കുക എളുപ്പമാകില്ല. അതുകൊണ്ട് തന്നെ നേരത്തെ പ്രശ്‌നമുണ്ടാക്കിയ പ്രതിഷേധക്കാരെ പിടികൂടി മറ്റുള്ളവർക്ക് താക്കീത് നൽകുക എന്നത് തന്നെയാണ് പൊലീസിന്റെ ഉദ്ദേശവും. എന്നാൽ ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവരുൾപ്പടെയുള്ള വർ സന്നിധാനത്ത് തമ്പടിച്ച് കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതും പൊലീസിന് തലവേദനയാണ്.എന്നാൽ നവംബർ 13ന് സുപ്രീം കോടതി റിവ്യൂ ഹർജി പരിഗണിക്കുന്നതും വലിയ പ്രാധാന്യത്തോടെ തന്നെയാണ് ഏവരും കാണുന്നതും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP