Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർഡ് തട്ടിപ്പിന് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക്; ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉടൻ വിതരണം നടത്തണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം; പഴയ കാർഡുകൾക്ക് ഡിസംബർ 31 വരെ പ്രാബല്യം; മാഗ്നെറ്റിക്ക് സ്ട്രിപ്പിനോട് വിട പറയുന്നതോടെ വിവരം ചോർത്തി പണം തട്ടുന്നത് പൂർണമായി തടയാൻ കഴിയുമെന്നും നിഗമനം

കാർഡ് തട്ടിപ്പിന് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക്; ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉടൻ വിതരണം നടത്തണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം; പഴയ കാർഡുകൾക്ക് ഡിസംബർ 31 വരെ പ്രാബല്യം; മാഗ്നെറ്റിക്ക് സ്ട്രിപ്പിനോട് വിട പറയുന്നതോടെ വിവരം ചോർത്തി പണം തട്ടുന്നത് പൂർണമായി തടയാൻ കഴിയുമെന്നും നിഗമനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്ത് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി പണം തട്ടുന്നത് പഴങ്കഥയാകുന്നു. ആധുനിക ചിപ്പോടു കൂടിയ നവീന കാർഡുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് റിസർവ് ബാങ്ക് മറ്റ് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. പുതിയതായി ഇറക്കിയ ഉത്തരവനുസരിച്ച് ഈ വർഷം ഡിസംബർ 31 വരെ മാത്രമേ പഴയ കാർഡുകൾക്ക് പ്രാബല്യമുണ്ടാകൂ. മാഗ്നെറ്റിക്ക് സ്ട്രിപ്പ് ഉപയോഗിക്കുന്ന ഇപ്പോഴത്തെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി വിവരം ചോർത്തി തട്ടിപ്പ് നടക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് റിസർവ് ബാങ്കിന്റെ പുതിയ നടപടി.

വരുന്ന ഡിസംബർ 31ന് മുൻപ് ചിപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.എം.വി കാർഡുകളിലേക്ക് മാറണമെന്നാണ് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഡെബിറ്റ് കാർഡുകളിൽ നിന്നുള്ള വിവരങ്ങൾ ചോരുന്നതാണ് ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കാൻ കാരണമെന്ന് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് ശക്തമായ നടപടികളിലേക്ക് നീങ്ങുന്നത്. ഉത്തരവ് തദ്ദേശിയ കാർഡുകൾക്കും രാജ്യന്തര കാർഡുകൾക്കും ബാധകമായിരിക്കും.

കാർഡുകൾക്ക് ഡിസംബറിനു ശേഷവും നിരവധി വർഷം കാലവധിയുണ്ടെങ്കിലും പുതിയ ഉത്തരവ് അനുസരിച്ച് ഉപഭോക്താക്കൾ അതത് ശാഖകളിൽനിന്ന് പുതിയ കാർഡുകൾ മാറ്റി വാങ്ങേണ്ടിവരും. നിലവിൽ പ്രാബല്യത്തിലുള്ള മാഗ്‌നെറ്റിക് സ്ട്രിപ്പ് കാർഡുകളിൽനിന്ന് വിവരങ്ങൾ ചോർത്താൻ എളുപ്പമാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. വിവരങ്ങൾ ശേഖരിക്കുന്നത് ചിപ്പിലാണെങ്കിൽ വിവരങ്ങൾ കൂടുതൽ സുരക്ഷിതമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP