Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലങ്കാനയിൽ 'ഹവാല പണമൊഴുക്ക്' നിലയ്ക്കുന്നില്ല; വോട്ടർമാർക്കായി കൊണ്ടു വന്ന കോടികൾ പിടിച്ചെടുത്തതിന് പിന്നാലെ ടിആർഎസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 60.35 കോടി ! പണം കണക്കിൽപെടാത്തതെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്; പരിശോധന പൂർത്തിയാകാതെ പ്രതികരണമറിയിക്കാനില്ലെന്ന് ശ്രീനിവാസ റെഡ്ഢി

തെലങ്കാനയിൽ 'ഹവാല പണമൊഴുക്ക്' നിലയ്ക്കുന്നില്ല; വോട്ടർമാർക്കായി കൊണ്ടു വന്ന കോടികൾ പിടിച്ചെടുത്തതിന് പിന്നാലെ ടിആർഎസ് നേതാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത് 60.35 കോടി ! പണം കണക്കിൽപെടാത്തതെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്; പരിശോധന പൂർത്തിയാകാതെ പ്രതികരണമറിയിക്കാനില്ലെന്ന് ശ്രീനിവാസ റെഡ്ഢി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിൽ വോട്ടർമാരെ ചാക്കിലാക്കാനായി കോടികളുടെ ഹവാല പണം കൊണ്ടു വന്നതിന് പിന്നാലെ നേതാവിന്റെ പക്കൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 60 കോടിയുടെ കള്ളപ്പണം. ടിആർഎസ് നേതാവ് പി. ശ്രീനിവാസ റെഡ്ഢിയുടെപക്കൽ നിന്നുമാണ് പണം കണ്ടെത്തിയത്. റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപ കണക്കിൽ പെടാത്തതാണെന്നും തെളിഞ്ഞു.

സെപ്റ്റംബർ മാസമാണ് ഇവിടെ റെയ്ഡ് നടന്നത്. രാഘവ കൺസ്ട്രക്ഷൻസിന്റെ ഓഫീസിൽ നാലു ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക പൂഴ്‌ത്തി വച്ചിരുന്ന വിവരം ലഭിച്ചത്. പരിശോധനകൾ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് വിവരം. തെലങ്കാന സർക്കാരിന്റെ പൊതു പദ്ധതികളുടെ നിർമ്മാണ കരാറുകളും ഈ സ്ഥാപനം ഏറ്റെടുത്ത്  പൂർത്തിയാക്കിയിരുന്നുവെന്നാണ് വിവരം. 

രാഘവ കൺസ്ട്രക്ഷൻസിന്റെ ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂർ, വിജയവാഡ, ഓങ്കോൾ, കഡപ്പ എന്നിവടങ്ങളിലെ ഓഫീസുകളിൽ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പരിശോധനയിൽ വൻതോതിൽ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. കൃത്യമായ കണക്കല്ല ഇപ്പോൾ ഉള്ളതെന്നും തുക ഇനിയും വർധിക്കാമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രതികരിക്കാൻ തയ്യാറല്ലെന്ന് ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു. 2014 ൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ശ്രീനിവാസ റെഡ്ഡി ടിആർഎസിലേക്ക് കൂറുമാറിയിരുന്നു. സെപ്റ്റംബറിൽ ആദായനികുതി വകുപ്പ് നടത്തിയ വിവിധ റെയ്ഡുകളിലാണ് കള്ളപ്പണം പിടികൂടിയത്. ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനെത്തിച്ച ഏഴരക്കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP