Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവിയുടെ പ്രീതി ലഭിക്കാൻ സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലെറിയും; ദീപാവലിയോടനുബന്ധിച്ച് ഹിമാചലിൽ നടത്തുന്ന ആചാരത്തിൽ വിസ്മയിച്ച് ലോകം; നാനൂറ് വർഷമായി നടത്തി വരുന്ന ചടങ്ങ് ഇതുവരെ അപകടകരമായിട്ടില്ലെന്ന് വിശ്വാസികൾ; ചടങ്ങ് നടത്തുന്നത് മനുഷ്യബലി നിർത്തലാക്കാൻ ധാമിയിലെ രാജ്ഞി ജീവത്യാഗം ചെയ്തതിന്റെ ഓർമ്മയ്ക്ക്

ദേവിയുടെ പ്രീതി ലഭിക്കാൻ സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലെറിയും; ദീപാവലിയോടനുബന്ധിച്ച് ഹിമാചലിൽ നടത്തുന്ന ആചാരത്തിൽ വിസ്മയിച്ച് ലോകം; നാനൂറ് വർഷമായി നടത്തി വരുന്ന ചടങ്ങ് ഇതുവരെ അപകടകരമായിട്ടില്ലെന്ന് വിശ്വാസികൾ; ചടങ്ങ് നടത്തുന്നത് മനുഷ്യബലി നിർത്തലാക്കാൻ ധാമിയിലെ രാജ്ഞി ജീവത്യാഗം ചെയ്തതിന്റെ ഓർമ്മയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ഹിമാചൽപ്രദേശ്: വിശ്വാസികൾ സംഘങ്ങളായി തിരിയും. എന്നിട്ട് ദേവി സന്നിധിയിൽ വച്ച് പരസ്പരം കല്ലെറിയും. കഥകളിൽ നടക്കുന്ന സംഭവമല്ലിത്. കഴിഞ്ഞ 400 വർഷമായി ഹിമാചലിൽ നടത്തി വരുന്ന ആചാരത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. ദീപാവലിയോടുനുബന്ധിച്ചാണ് ഹിമാചൽ പ്രദേശിലെ ധാമി ഗ്രാമത്തിൽ ചടങ്ങ് നടത്തി വരുന്നത്.

നൂറു കണക്കിനാളുകളാണ് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. എന്നാൽ കല്ലെറിയൽ ചടങ്ങ് ഇതു വരെ അപകടത്തിൽ കലാശിച്ചിട്ടില്ലെന്നും വിശ്വാസികൾ പറയുന്നു. ധാമിയിലെ രാജകുടുംബത്തെ പ്രതിനിധീകരിച്ച് യുവതലമുറയിലുള്ള ആളുകൾ ചടങ്ങിനെത്തും. ധാമിയുടെ മുൻ രാജ്ഞി ദേവീപ്രീതിക്കായി നടത്തിവന്ന മനുഷ്യബലി നിർത്തലാക്കാൻ ജീവത്യാഗം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.

 ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി പുറപ്പെട്ട് ആളുകൾ കല്ലേറു നടക്കുന്നിടത്തെത്തും. പിന്നീട് രണ്ടു സംഘങ്ങളായി പരസ്പരം കല്ലുകളെറിയും. നാലു നൂറ്റാണ്ടായി തുടരുന്ന ആചാരം അങ്ങനെ നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ക്രൂരമായ ഒരു ആചാരം നിർത്തിയതിന്റെ സ്മരണയ്ക്കായി നടത്തിവരുന്നതു കൊണ്ട് ഇത് തങ്ങൾക്ക് സന്തോഷം തരുന്നുവെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP