Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവിയും സമുചിതമായി ആഘോഷിച്ചു

ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവിയും സമുചിതമായി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോയിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മനേളനം വൈകുന്നേരം 6.30-ന് ആരംഭിച്ചു. ജനറൽ കൺവീനർ മറിയാമ്മ പിള്ള സ്വാഗതം ആശംസിച്ചു.

അധ്യക്ഷപ്രസംഗത്തിൽ ജോർജ് പണിക്കർ ഐ.എം.എയുടെ പ്രാരംഭകാലം മുതലുള്ള പരിപാടികളുടെ ഒരു ചെറു അവലോകനം നടത്തി. കലാ മത്സരങ്ങളിലൂടെ ഷിക്കാഗോയിലെ യുവജനങ്ങൾക്ക് ദിശാബോധവും, നേതൃപാടവവും നൽകാൻ സാധിച്ചത് ഐ.എം.എയുടെ ഒരു നേട്ടമാണ്.

ആദരണീയയായ കോൺസൽ രാജേശ്വരി ചന്ദ്രശേഖർ ഐ.എഫ്.എസ് ഷിക്കാഗോ മലയാളികൾക്ക് കേരളപ്പിറവിദിനാശംസകൾ നേർന്നു. തന്റെ ഓഫീസ് ഇന്ത്യക്കാരുടെ എല്ലാ ആവശ്യങ്ങൾക്കുമായിട്ടുള്ളതാണെന്നും എപ്പോഴും തന്നെ വന്നു കാണാമെന്നും അറിയിക്കുകയുണ്ടായി. ഷിക്കാഗോ മാർത്തോമാ ദേവാലയ വികാരി ഫാ. ഷെർബി വർഗീസ് തന്റെ പ്രൗഢോജ്വല പ്രഭാഷണത്തിൽ അസോസിയേഷനുകൾ വിശിഷ്ടമായ സ്നേഹം പങ്കിടാനുള്ള വേദികളാകണമെന്ന് ഉത്ബോധിപ്പിച്ചുകൊണ്ട് പ്രവർത്തനോദ്ഘാടനം നിലവിളക്ക് തെളിയിച്ച് നിർവഹിച്ചു. ഡോ. റോയി തോമസ് തന്റെ തനതായ പണ്ഡിതോജ്വല അന്വേഷണാത്മക ശൈലിയിൽ കേരള സംസ്‌കാരത്തിന്റെ വംശീകവശങ്ങളെപ്പറ്റി വിശകലനം നടത്തി സംസാരിച്ചു. പ്രവീൺ തോമസ്, ബിജി എടാട്ട്, ജോർജ് പാലമറ്റം, ജോൺസൺ കണ്ണൂക്കാടൻ, സന്തോഷ് നായർ, ബീന വള്ളിക്കളം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കണ്ണിനും കാതിനും ഇമ്പം നൽകുന്ന നൃത്യ നൃത്തങ്ങൾ, പിന്നണി ഗായകൻ കോറസ് പീറ്റർ, ജോർജ് പണിക്കർ, ജയ്സൺ ശാന്തി, അലോന ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള, ഷിക്കാഗോയിലെ പ്രഗത്ഭ ഡാൻസ് സ്‌കൂളുകളിലെ കുട്ടികളുടെ നൃത്തങ്ങൾ, പോൾ പറമ്പി അവതരിപ്പിച്ച ഹാസ്യകലാ പ്രകടനം ഇവയെല്ലാംകൊണ്ട് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവിയും ഉല്ലാസഭരിതമായ സായാഹ്നമായി.

അനിൽ കുമാർ പിള്ളയും (ജോയിന്റ് കൺവീനർ), വന്ദന മാളിയേക്കലും പരിപാടികളുടെ അവതാരകരായി പ്രവർത്തിച്ചു. സീനിയർ വൈസ് പ്രസിഡന്റ് റോയി മുളകുന്നം നന്ദി രേഖപ്പെടുത്തി.

മറിയാമ്മ പിള്ള (ജനറൽ കൺവീനർ), ജോർജ് മാത്യു (വൈസ് പ്രസിഡന്റ്), ജോയി പീറ്റർ ഇണ്ടിക്കുഴി (ട്രഷറർ), ഷാനി ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), ജോസി കുരിശിങ്കൽ, തോമസ് ജോർജ്, ചന്ദ്രൻ പിള്ള, സാം ജോർജ്,. കുര്യൻ വിരുത്തിക്കുളങ്ങര, രാജു പാറയിൽ, ജോർജ് ചക്കാലത്തൊട്ടിൽ, ഷാജൻ ആനിത്തോട്ടം, സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവരടങ്ങിയ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP