Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാചകവാതക വില വീണ്ടും വർധിച്ചു; സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി; വർധിച്ചത് രണ്ടു രൂപ; വില വർധിപ്പിച്ചത് ഡീലർമാർക്ക് നൽകുന്ന കമ്മീഷൻ കേന്ദ്രസർക്കാർ കൂട്ടിയ സാഹചര്യത്തിൽ

പാചകവാതക വില വീണ്ടും വർധിച്ചു; സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി; വർധിച്ചത് രണ്ടു രൂപ; വില വർധിപ്പിച്ചത് ഡീലർമാർക്ക് നൽകുന്ന കമ്മീഷൻ കേന്ദ്രസർക്കാർ കൂട്ടിയ സാഹചര്യത്തിൽ

ന്യൂഡൽഹി: വീണ്ടും ഇരുട്ടടി പാചകവാതക വില വീണ്ടും വർധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വർധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വർധിപ്പിക്കുന്നത്. ഡീലർമാർക്ക് നൽകുന്ന കമ്മീഷൻ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചകവാതക വില വർധിപ്പിച്ചത്.

ഡൽഹിയിൽ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. നവംബർ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വർധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വർധിച്ചു.

ഇതിനു മുൻപ് 2017ലായിരുന്നു പെട്രോളിയം മന്ത്രാലയം വിതരണക്കാർക്കുള്ള കമ്മീഷൻ ഉയർത്തിയത്. 14.2 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 24.20 രൂപയുമായിരുന്നു അന്ന് നിശ്ചയിച്ച കമ്മീഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP