Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആചാര സംരക്ഷണത്തിന്റ പേരിൽ നടക്കുന്ന റാലികൾ സുപ്രീം കോടതി വിധിക്ക് എതിരായ പ്രതിഷേധം തന്നെ; ഇത് രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനം; ആചാരങ്ങൾ ശരിയല്ലെന്ന് സമരം ചെയ്യുന്നവർക്ക് തന്നെ അറിയാമെന്നും കെമാൽ പാഷ

ആചാര സംരക്ഷണത്തിന്റ പേരിൽ നടക്കുന്ന റാലികൾ സുപ്രീം കോടതി വിധിക്ക് എതിരായ പ്രതിഷേധം തന്നെ; ഇത് രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനം; ആചാരങ്ങൾ ശരിയല്ലെന്ന് സമരം ചെയ്യുന്നവർക്ക് തന്നെ അറിയാമെന്നും കെമാൽ പാഷ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആചാര സംരക്ഷണത്തിന്റെ പേരിൽ എൻഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. വിധിയ്‌ക്കെതിരായ വെല്ലുവിളിയാണിത്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ് പറയുന്നത്. എന്നാൽ, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങൾ ശരിയല്ലെന്നും ജാഥ നടത്തുന്നവർക്ക് അറിയാം. എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇത് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ്. ആരുടെ ആചാരങ്ങളെയാണ് ഇവർ സംരക്ഷിക്കാൻ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ് ഇവർ രക്ഷിക്കുന്നതെന്നും കെമാൽ പാഷ ചോദിച്ചു.പാലക്കാട് എം വി രാഘവൻ അനുസ്മരണ പരപാടിക്ക് എത്തിയ കെമാൽ പാഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുകയായിരുന്നു അദ്ദേഹം. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന വിവിധ യാത്രകൾ സുപ്രീം കോടതിക്ക് എതിരാണെന്ന് നേരത്തെ ഹൈക്കോടതിയും പ്രസ്താവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP