Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വാജ്‌പേയി സ്വപ്നം കണ്ട ഛത്തീസ്‌ഗഢ് യാഥാർഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്ന് മോദി; അർബൻ മാവോവാദികളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി

'വാജ്‌പേയി സ്വപ്നം കണ്ട ഛത്തീസ്‌ഗഢ് യാഥാർഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്ന് മോദി; അർബൻ മാവോവാദികളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ജഗ്ദൽപുർ (ഛത്തീസ്‌ഗഢ്):മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി സ്വപ്നം കണ്ട ഛത്തീസ്‌ഗഢ് യാഥാർഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജഗ്ദൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് കടന്നാക്രമിച്ച പ്രധാനമന്ത്രി അർബൻ മാവോദികളെ കോൺഗ്രസ് പിന്തുണച്ചെന്നും ആരോപിച്ചു.

ആദിവാസി യുവാക്കളുടെ ജീവിതം നശിപ്പിക്കുന്ന അർബൻ മാവോവാദികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.മാവോവാദി ഭീഷണി രൂക്ഷമായ ബസ്തർ മേഖലയുടെ വികസനത്തിന് കോൺഗ്രസ് നേതൃത്വം നൽകിയ മുൻസർക്കാർ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. നഗരങ്ങളിൽ ശീതീകരിച്ച വീടുകളിൽ കഴിയുന്ന അർബൻ മാവോവാദികൾ നക്‌സൽ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതായി മോദി ആരോപിച്ചു.

സർക്കാർ അർബൻ മാവോവാദികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ കോൺഗ്രസ് അവരെ പിന്തുണയ്ക്കുന്നു. പിന്നീട് അവർ എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്ന് മോദി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP