Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്ന കെഎം ഷാജി ഇത് ഓർത്താൽ നന്ന്; 'മതം, ജാതി, വർഗം, വംശം, ഭാഷ എന്നിവയുടെ പേരിൽ വോട്ടു പിടിക്കാൻ സ്ഥാനാർത്ഥി മാത്രമല്ല, സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്നവരും ശ്രമിക്കരുത്; അങ്ങനെ സംഭവിച്ചാൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാം' എന്നാണ് അന്ന് സുപ്രീംകോടതി വിധിച്ചത്; കാര്യം കോടതിയിൽ തെളിയിക്കാൻ ആയില്ലെങ്കിൽ ഷാജിയുടെ കാര്യം പോക്ക്; എഴുത്തുക്കാരൻ അബ്ദുൾ റഷീദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

സൂപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്ന കെഎം ഷാജി ഇത് ഓർത്താൽ നന്ന്; 'മതം, ജാതി, വർഗം, വംശം, ഭാഷ എന്നിവയുടെ പേരിൽ വോട്ടു പിടിക്കാൻ സ്ഥാനാർത്ഥി മാത്രമല്ല, സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്നവരും ശ്രമിക്കരുത്; അങ്ങനെ സംഭവിച്ചാൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാം' എന്നാണ് അന്ന് സുപ്രീംകോടതി വിധിച്ചത്; കാര്യം കോടതിയിൽ തെളിയിക്കാൻ ആയില്ലെങ്കിൽ  ഷാജിയുടെ കാര്യം പോക്ക്; എഴുത്തുക്കാരൻ അബ്ദുൾ റഷീദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ആറ് വർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. കോടതിച്ചെലവായി അൻപതിനായിരം രൂപ ഷാജി നികേഷിന് നൽകുകയും വേണമെന്നായിരുന്നു വിധി. 

വിധി രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. എം വിനികേഷ് കുമാർ നൽകിയ ഹർജിയിൽ വന്ന വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്. എന്നാൽ അപ്പീലിനൊരുങ്ങുന്ന ഷാജിക്ക് മുന്നറിയിപ്പുമായി എഴുത്തുകാരനും സോഷ്യൽ ആക്ടിവിസ്റ്റുമായ അബ്ദുൾ റഷീദിന്റെ കുറിപ്പ് 

വർഗീയ ലഘുലേഖയുടെ ഉത്തരവാദിത്തം തനിയ്‌ക്കോ തന്റെ ഒപ്പമുള്ള പ്രവർത്തകർ ആർക്കുമോ അല്ലെന്നു സംശയാതീതമായി സുപ്രീംകോടതിയിൽ തെളിയിക്കാൻ ആയില്ലെങ്കിൽ കെ എം ഷാജിയുടെ കാര്യം പോക്കാണ്. കാരണം, മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ടു തേടുന്നതിന് എതിരെ സമീപകാല കേസുകളിൽ രാജ്യത്തെ നീതിപീഠങ്ങൾ കർശന നിലപാടാണ് സ്വീകരിചിട്ടുള്ളത് എന്നും ഷാ

കുറിപ്പിന്റെ പൂർണ രൂപം

ഒരു ലീഗൽ പോയിന്റ് പറയാം.   

വർഗീയ ലഘുലേഖയുടെ ഉത്തരവാദിത്തം തനിയ്‌ക്കോ തന്റെ ഒപ്പമുള്ള പ്രവർത്തകർ ആർക്കുമോ അല്ലെന്നു സംശയാതീതമായി സുപ്രീംകോടതിയിൽ തെളിയിക്കാൻ ആയില്ലെങ്കിൽ കെ എം ഷാജിയുടെ കാര്യം പോക്കാണ്. കാരണം, മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ടു തേടുന്നതിന് എതിരെ സമീപകാല കേസുകളിൽ രാജ്യത്തെ നീതിപീഠങ്ങൾ കർശന നിലപാടാണ് സ്വീകരിചിട്ടുള്ളത്.

പോയ വർഷം ജനുവരിയിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചു പുറപ്പെടുവിച്ച വിധി വർഗീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും കടുത്ത മുന്നറിയിപ്പാണ് നൽകിയത്.

'മതം, ജാതി, വർഗം, വംശം, ഭാഷ എന്നിവയുടെ പേരിൽ വോട്ടു പിടിക്കാൻ സ്ഥാനാർത്ഥി മാത്രമല്ല, സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്നവരും ശ്രമിക്കരുത്. അങ്ങനെ സംഭവിച്ചാൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാം' എന്നാണ് അന്ന് സുപ്രീംകോടതി ഭഗരണഘടനാ ബെഞ്ച് വിധിച്ചത്.

അതിനും മുൻപുതന്നെ, മൂവാറ്റുപുഴയിലെ ക്രിസ്ത്യാനികളെ ഇളക്കി വോട്ടുപിടിക്കാൻ ലഘുലേഖയിറക്കിയ പി.സി തോമസിന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതിയിൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൂന്നു കൊല്ലം വിലക്കും സാങ്കേതികമായുള്ള സ്ഥാനനഷ്ടവും അനുഭവിക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പുകളിലെ വർഗീയ പ്രചാരണം തടയണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളാണ് പോയ വർഷം ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചു പരിഗണിച്ചു തീർപ്പുകൽപ്പിച്ചത്. സ്ഥാനാർത്ഥിയുടെ മതത്തിൽപ്പെട്ടയാൾ മാത്രമല്ല, മറ്റു മതങ്ങളിൽപ്പെട്ടവർ സ്ഥാനാർത്ഥിക്കുവേണ്ടി വർഗീയമായി വോട്ടുചോദിച്ചാലും സ്ഥാനാർത്ഥിക്കു അയോഗ്യതകൽപ്പിക്കാമെന്ന സുപ്രധാനമായ നിഗമനവും ഈ കേസിൽ സുപ്രീംകോടതി നടത്തിയിട്ടുണ്ട്.

നോട്ടീസ് താൻ അറിയാതെ ഇറങ്ങിയതാണ് എന്നു ഈസിയായി പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല എന്നർത്ഥം. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു സ്ഥാനാർത്ഥിക്കു വേണ്ടി ആര് നടത്തുന്ന പ്രചാരണവും തിരഞ്ഞെടുപ്പ് നടപടികളുടെ ലംഘനമാണെന്നാണ് ഭരണഘടനാ ബെഞ്ച് തീർപ്പ്പുകല്പിച്ചത്. ക്രിസ്ത്യൻ സ്ഥാനാർത്ഥിക്കായി മുസ്ലിമോ ഹിന്ദുവോ മതം പറഞ്ഞു വോട്ടു ചോദിച്ചാലും തിരിച്ചു സംഭവിച്ചാലുമൊക്കെ ജനപ്രതിനിധിക്കു കസേര പോകാം.

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഇങ്ങനെ കൂടി ആ വിധിയിൽ പറഞ്ഞു: ''തിരഞ്ഞെടുപ്പ് എന്നത് പൂർണ്ണമായും മതേതര നടപടിയായിരിക്കണം. അതിൽ മതം കലർത്താൻ ആരെയും അനുവദിക്കരുത്. മനുഷ്യനും ദൈവവുമായുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. ഇതിനെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കുന്നത് ജനാധിപത്യത്തെ തകർക്കും.''

കെ എം ഷാജിയുടെ കേസ് ഇനി സുപ്രീംകോടതിയിൽ എത്തുമ്പോൾ ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിയിൽ പിടിച്ചാവും വാദങ്ങൾ പലതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP