Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ കുടുംബങ്ങളിൽ വളർത്തുനായകൾക്ക് പിണറായിയുടെ പേരിട്ടാൽ ഞങ്ങളാരും ഉത്തരവാദികളല്ല; അയ്യപ്പഭക്തരുടെ ഹൃദയം നുറുക്കി അവരെ അപമാനിച്ച് മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി; എ.എൻ.രാധാകൃഷ്ണന്റെ പ്രസംഗം വിവാദമാകുന്നു

കേരളത്തിലെ കുടുംബങ്ങളിൽ വളർത്തുനായകൾക്ക് പിണറായിയുടെ പേരിട്ടാൽ ഞങ്ങളാരും ഉത്തരവാദികളല്ല;  അയ്യപ്പഭക്തരുടെ ഹൃദയം നുറുക്കി അവരെ അപമാനിച്ച് മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി; എ.എൻ.രാധാകൃഷ്ണന്റെ പ്രസംഗം വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി വിജയന്റെ പേര് ജനങ്ങൾ വളർത്തുനായക്കിട്ടാൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് എഎൻ രാധാകൃഷ്ണൻ.കണ്ണൂരിൽ രഥയാത്രയ്ക്കുള്ള സ്വീകരണ പരിപാടിയിലാണ് രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന. ഒരു ഭരണസംവിധാനം മുഴുവൻ അയ്യപ്പവിശ്വാസികൾക്കെതിരേ നീങ്ങുകയാണ്.

അയ്യപ്പഭക്തരുടെ ഹൃദയം നുറുക്കി അവരെ അപമാനിച്ച് മുന്നോട്ടുപോവുകയാണ് പിണറായി വിജയൻ. ഒരു കാലഘട്ടത്തിൽ ടിപ്പു സുൽത്താൻ രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളും തകർത്തപ്പോൾ ആ കാലഘട്ടത്തിൽ വിശ്വാസികൾ വളരെ ഹൃദയവേദനയോടെ മുന്നോട്ടുപോകുമ്പോൾ അവരുടെ വീടുകളിൽ അവർ വളർത്തുനായക്കിട്ട പേര് ടിപ്പു എന്നായിരുന്നു. ഞാൻ മനസിലാക്കുന്നത് അധികം കാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ കുടുംബങ്ങളിൽ വളർത്തുനായകൾക്ക് മുഖ്യമന്ത്രിയുടെ പേരിട്ടാൽ അതിന് ഞങ്ങളാരും ഉത്തരവാദികളായിരിക്കില്ലെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു. രഥയാത്ര കേരളത്തിന്റെ ഹൃദയം കീഴടക്കി മുന്നോട്ടുപോവുകയാണ്. എന്നാൽ അതിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

പിണറായിയും സർക്കാരും പൂങ്കാവനത്തെ തകർക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ്. വിശ്വാസികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. ഇതിനെതിരെയാണ് അയ്യപ്പഭക്തരുടെ പോരാട്ടമെന്നും രാധാകഷ്ണൻ പറഞ്ഞു. രഥയാത്രയെ തകർക്കാൻ കമ്മ്യൂണിസ്റ്റ് മാടമ്പികൾ ശ്രമം നടത്തുകയാണ്. യാത്രക്ക് നേരെയുണ്ടായ അക്രമം അതിന്റെ സൂചനയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP