Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കം റിസോർട്ടിന്റെ വാതിൽ തകർത്ത് അകത്ത് കയറി ഉടമയെ തലങ്ങും വിലങ്ങും മർദ്ദിച്ചു; മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന്റെ കൃഷ്ണമണി തകർന്ന റിസോർട്ട് ഉടമ വെന്റിലേറ്ററിൽ; ക്യത്യത്തിന് ശേഷം മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കാൻ വന്നവരെ വിരട്ടിയോടിച്ചു; കൽപറ്റയിൽ വധശ്രമക്കേസിൽ ഒളിവിൽ പോയ മൂർത്തി ബിജുവിനെ പിടികൂടാതെ പൊലീസിന്റെ ഒത്താശ

പാക്കം റിസോർട്ടിന്റെ വാതിൽ തകർത്ത് അകത്ത് കയറി ഉടമയെ തലങ്ങും വിലങ്ങും മർദ്ദിച്ചു; മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന്റെ കൃഷ്ണമണി തകർന്ന റിസോർട്ട് ഉടമ വെന്റിലേറ്ററിൽ; ക്യത്യത്തിന് ശേഷം മീനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കാൻ വന്നവരെ വിരട്ടിയോടിച്ചു; കൽപറ്റയിൽ വധശ്രമക്കേസിൽ ഒളിവിൽ പോയ മൂർത്തി ബിജുവിനെ പിടികൂടാതെ പൊലീസിന്റെ ഒത്താശ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: പാക്കം റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി മൂർത്തി ബിജു എന്ന കെ.ആർ.ബിജു ഒളിവിൽ പോയി. ബിജുവിന്റെ കുട്ടു പ്രതികളായ ഒമേഗ സാബു, കുളുസ്സൻ എന്നറിയപ്പെടുന്ന രതീഷ്, ഉൾപ്പടെ ആറു പേർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂർത്തി ബിജു ഉൾപ്പെട്ട പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിസോർട്ടുടമയെ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധയമാക്കി.ഇപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ് .
കഴിഞ്ഞ തിങ്കളാഴ്‌ച്ച വൈകുന്നേരമാണ് സംഘം മാരകായുധങ്ങളുമായി റിസോർട്ടിൽ അതിക്രമിച്ച് കയറി റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമിച്ചത്. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത 410/18 എന്ന FIR കേസ്സിലാണ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്.

ആക്രമണത്തിൽ റിസോർച്ച് ഉടമയ്ക്ക് മാരകമായി പരിേേക്കറ്റു. അടിയുടെ ആഘാതത്തിൽ കണ്ണിന്റെ കൃഷ്ണമണിക്ക് തകരാറുണ്ടായി. തടയാൻ ശ്രമിച്ച റിസോർട്ടുടമയുടെ ബന്ധുവിനെയും അക്രമിച്ചതായും പരാതിയിൽ പറയുന്നു, റിസോർട്ടിന്റെ വാതിൽ ചവിട്ടി പൊളിച്ചതടക്കം നിരവധി നാശ നഷ്ട്ടം വരുത്തിട്ടുണ്ട്. റിസോർട്ടിന്റെ വാതിൽ ചവിട്ടിയും, അടിച്ചും പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വടി കൊണ്ടും, ഇരുമ്പ് പോലുള്ള എന്തോ ആയുധം കൊണ്ടും കൈകൊണ്ടും റിസോർട്ട് ഉടമയുടെ തലയ്ക്കും, നെറ്റിക്കും, കണ്ണിനും പരിക്കേൽപ്പിച്ചു. അക്രമത്തിൽ ഒരുലക്ഷത്തിലേറെ രൂപയുടെ നഷ്ടം റിസോർട്ടിനുണ്ടായിട്ടുണ്ട്.

25 ഓളം കേസ്സുകളിൽ പ്രതിയായ ബിജുവും സംഘവും മുൻപും സ്പിരിറ്റ് കടത്തിലും, വധശ്രമകേസ്സുകളിലും പ്രതിയായിട്ടുണ്ട്. കുറച്ച് നാൾ മുമ്പ് ഒരു വീട് കത്തിച്ച കേസ്സിൽ ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന വഴിക്ക് പൊലീസിനെ അക്രമിച്ച് രക്ഷപെട്ടിരുന്നു.ഈ കേസ്സിൽ രണ്ട് പൊലീസുകാർ സസ്പൻഷനിലാവുകയും ചെയ്തിട്ടുണ്ട്.

മുമ്പ് ആർ.ഡി.ഒ. കോടതി 107,108 വകുപ്പുകൾ ചുമത്തി നല്ല നടപ്പിനു ശിക്ഷിച്ച വ്യക്തിയാണ് ബിജു. കൃത്യം നടത്തിയതിനു ശേഷം ബിജുവും സഘവും നേരെ പോയത് മീനങ്ങാടി പൊലീസ് സ്റ്റേഷനിലേക്കാണ് . അവിടെ സംഭവം അറിയിക്കാൻ എത്തിയ ആളുകളെ ഇവർ ഭീഷണി പെടുത്തിയതായും ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. അതിന് ശേഷം മീനങ്ങാടി പൊലീസിലെ ചിലർ ഇവരെ രക്ഷപെടാൻ അനുവദിച്ചു എന്നും ഈ പൊലീസുകാർ തന്നെ ഇപ്പോഴും ബിജുവിനെ സഹായിക്കുകയാണന്നും ആരോപണമുണ്ട്. ബിജുവിന്റെ അറസ്റ്റ് വൈകുന്നത് ഇതുമൂലമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്‌പിക്കാണ് അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP