Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ശബരിമല പ്രവേശത്തിന് പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന ചെറുത്തു തോൽപ്പിക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള; പിണറായി സർക്കാരിന്റെ ഈ നീക്കം വിശ്വാസത്തെ തകർക്കാൻ; ഇതിനെതിരെ വിശ്വാസികൾ അണി നിരക്കക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വെല്ലുവിളി

'ശബരിമല പ്രവേശത്തിന് പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന ചെറുത്തു തോൽപ്പിക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള; പിണറായി സർക്കാരിന്റെ ഈ നീക്കം വിശ്വാസത്തെ തകർക്കാൻ; ഇതിനെതിരെ വിശ്വാസികൾ അണി നിരക്കക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല പ്രവേശത്തിന് പൊലീസ് സ്റ്റേഷനിൽ നിന്നും വാഹനങ്ങൾ പാസ് വാങ്ങണമെന്ന നിബന്ധനയെ ചെറുത്തു തോൽപിക്കുമെന്ന് പി എസ് ശ്രീധരൻ പിള്ള.രഥ യാത്രയോടനുബന്ധിച്ച് വയനാട് മാനന്തവാടിയിൽ  ലഭിച്ച സ്വീകരണത്തിൽ സംസാരിക്കുയായിരുന്നു ശ്രീധരൻ പിള്ള. വിശ്വാസത്തെ തകർക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കമാണിതെന്നും അതിനെതിരെ വിശ്വാസികൾ അണിനിരക്കുമെന്നും ശ്രീധരൻ പിള്ളയുടെ വെല്ലുവിളി.

ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കിയിരിക്കുകയാണ്.  വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങി പതിക്കണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും പാസ് സൗജന്യമായി നൽകും. പാസില്ലാത്ത പക്ഷം ഒരു വാഹനങ്ങളെയും നിലയ്ക്കലിലേക്ക് കടത്തിവിടല്ലെന്ന് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള പുത്തൻ നടപടിയാണ് പേലീസ് പാസ്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP