Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആചാരലംഘനം: ശബരിമല നട അടയ്ക്കുന്ന കാര്യത്തിൽ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല; ദേവസ്വം ബോർഡിന് വിശദീകരണം നൽകി തന്ത്രി കണ്ഠര് രാജീവര്

ആചാരലംഘനം: ശബരിമല നട അടയ്ക്കുന്ന കാര്യത്തിൽ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല;  ദേവസ്വം ബോർഡിന് വിശദീകരണം നൽകി തന്ത്രി കണ്ഠര് രാജീവര്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആചാരലംഘനമുണ്ടായാൽ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോർഡിനു നൽകിയ വിശദീകരണത്തിലാണ് കണ്ഠര് രാജീവര് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ശ്രീധരൻ പിള്ളയുടെ വിവാദ വെളിപ്പെടുത്തലിൽ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് കമ്മീഷണർ തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് യുവമോർച്ച യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ആചാരലംഘനമുണ്ടായാൽ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചതായി ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത്. തുടർന്ന് താനുമായി കുടിയാലോചന നടത്തിയതിനു ശേഷമാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നും അദേഹം വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലുകൾ ദേവസ്വം ബോർഡിന് എഴുതി നൽകിയ വിശദീകരണത്തിലാണ് അദേഹം നിഷേധിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP