Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങി ഡിസ്‌കവറി; ' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി'യുടെ പ്രമോയ്ക്ക് വൻ വരവേൽപ്പ്; തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റ്; പ്രദർശനം 12ന് രാത്രി 9ന് ഡിസ്‌കവറിയിൽ

പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങി ഡിസ്‌കവറി; ' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി'യുടെ പ്രമോയ്ക്ക് വൻ വരവേൽപ്പ്; തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റ്; പ്രദർശനം 12ന് രാത്രി 9ന് ഡിസ്‌കവറിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:പ്രളയത്തെ ഒറ്റക്കെട്ടായി അതീജീവിച്ച കേരളത്തെ ഡോക്യുമെന്ററിയിലൂടെ അവതരിപ്പാക്കാനൊരുങ്ങുകയാണ് ഡിസ്‌കവറി ചാനൽ. ഉൾക്കരുത്തോടെ കേരളം നേരിട്ട പ്രളയത്തെ അതേ തീവ്രതയിൽ തന്നെ ഡോക്യുമെന്ററിയിൽ കാണാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. അതിന്റെ മുന്നോടിയായി പ്രോമോ വീഡിയോ ഡിസ്‌കവറി പുറത്തു വിട്ടു. ഒറ്റ ദിവസം കൊണ്ട് പതിനായിരം പേരാണ് പ്രോമോ കണ്ടത്.

' കേരള ഫ്‌ളഡ്‌സ് - ദി ഹ്യൂമൻ സ്റ്റോറി' എന്നാണ് ഡോക്യുമെന്ററിക്ക് ഡിസ്‌കവറി ചാനൽ നൽകിയ പേര്. പ്രളയത്തെ അതീജിവിച്ച കേരളത്തിന്റെ ഒത്തൊരുമയും കരുതലുമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. നവംബർ 12 ന് രാത്രി ഒമ്പത് മണിക്ക് ഡിസ്‌കവറി ചാനലിലാണ് പ്രദർശനം.

കേരളത്തിന്റെ സൈന്യമെന്ന് മുഖ്യന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെയും സന്നദ്ധ പ്രവർക്കരേയും ഡോക്യുമെന്ററി പരിചയപ്പെടുത്തും. പ്രളയത്തിന്റെ ഭീകരത ഡോക്യുമെന്റിറയിൽ കാണാം. തകർന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുന്നതെന്ന് ചാനൽ വെസ് പ്രസിഡന്റും തലവനുമായ സുൽഫിയ വാരിസ് പറഞ്ഞു.

40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകൾ. അൾജസീറ അടക്കം നിരവധി ചാനലുകളും വ്യക്തികളും കേരളത്തിലെ പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററികളും സിനിമകളും നിർമ്മിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP