Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്കൊന്നും ഓർമ്മയില്ല...!നട അടയ്ക്കൽ വിവാദത്തിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള; 'തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി; കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല; വിളിച്ചത് തന്ത്രികുടുംബത്തിലെ ആരോ? ആരാണെന്ന് ഓർമ്മയില്ലെന്നും പിള്ള

എനിക്കൊന്നും ഓർമ്മയില്ല...!നട അടയ്ക്കൽ വിവാദത്തിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള; 'തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി; കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല; വിളിച്ചത് തന്ത്രികുടുംബത്തിലെ ആരോ? ആരാണെന്ന് ഓർമ്മയില്ലെന്നും പിള്ള

പത്തനംതിട്ട; ശബരിമല നടഅടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്റെ നിർദ്ദേശം തേടിയിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞില്ലെങ്കിൽ അതാണ് ശരിയെന്ന് പിള്ള. തന്ത്രികുടുംബത്തിൽ നിന്ന് ആരോ ആണ് വിളിച്ചത്. ആരാണെന്ന് കൃത്യമായി ഓർമ്മയില്ലെന്നും പിള്ള. കണ്ഠരര് രാജീവരുടെ പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്റെ ഉറപ്പിന്റെ പിൻബലത്തിലായിരുന്നെന്നാണ് യുവമോർച്ച സമ്മേളനത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്തെ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

കോഴിക്കോട് യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയത്. യുവതികൾ സന്നിധാനത്തിന് അടുത്തുവരെ എത്തിയ സാഹചര്യത്തിലാണ് തന്ത്രി നട അടച്ചിടുന്ന കാര്യം ഫോണിൽ വിളിച്ച് ചർച്ച ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.

കോടതിയലക്ഷ്യം ആകുമോയെന്ന് തന്ത്രി ചോദിച്ചു. ഇല്ലെന്ന് താൻ മറുപടി നൽകി. അഥവാ പ്രശ്‌നമുണ്ടായാലും പതിനായിരങ്ങൾ തന്ത്രിക്കൊപ്പം ഉണ്ടാകുമെന്ന് താൻ പറഞ്ഞു. താങ്കളുടെ വാക്ക് വിശ്വസിക്കുകയാണെന്ന് തന്ത്രി പറഞ്ഞതായും ശ്രീധരൻപിള്ള വെളിപ്പെടുത്തിയത്.

അതേസമയം ഈ വാദത്തെ തള്ളി തന്ത്രിയും രംഗത്തെത്തിയിരുന്നു.ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടയ്ക്കുന്നത് സംബന്ധിച്ച് താൻ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ക്ഷോഭിച്ചുകൊണ്ടായിരുന്നു തന്ത്രിയുടെ പ്രതികരണം.

നമ്മൾ മുന്നോട്ട് വച്ച അജൻഡയിൽ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തിൽ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തിൽ സജീവമാകാനുള്ള സുവർണാവസരമാണ് ഇതെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരൻ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരൻ പിള്ളക്കെതിരെ പരാതികൾ ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP