Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വിഭാഗം ന്യൂജൻ സിനിമക്കാർ 'വലിച്ചു' തീരുന്നു; നിങ്ങളിൽ പാപം ചെയ്യാത്തവർ ഷൈൻ ടോമിനെ കല്ലെറിയുക! ലഹരി വിമുക്ത പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സ്വന്തം കർമ്മമേഖലയെ ശുദ്ധീകരിക്കാൻ വാ തുറക്കുമോ? 'അമ്മയും', 'മാക്ടയും' നിലപാട് വ്യക്തമാക്കണം

ഒരു വിഭാഗം ന്യൂജൻ സിനിമക്കാർ 'വലിച്ചു' തീരുന്നു; നിങ്ങളിൽ പാപം ചെയ്യാത്തവർ  ഷൈൻ ടോമിനെ കല്ലെറിയുക! ലഹരി വിമുക്ത പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സ്വന്തം കർമ്മമേഖലയെ ശുദ്ധീകരിക്കാൻ വാ തുറക്കുമോ? 'അമ്മയും', 'മാക്ടയും' നിലപാട് വ്യക്തമാക്കണം

എം.മാധവദാസ്

ന്നര വർഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ നടൻ പറഞ്ഞിരുന്നു. ' ഇക്കണക്കിനാണ് പോവുന്നതെങ്കിൽ കേരളത്തിലെ ന്യൂ ജനറേഷൻ സിനിമാ തരംഗം വലിയ വിപത്തിലേക്കാണ് നീങ്ങുതെന്ന്.' പ്രശ്‌നം നമ്മുടെ സിനിമാ യുവത്വത്തിന്റെ 'വലി'തന്നെയാണ്. ഒരു വിഭാഗം ന്യൂജൻ സിനിമക്കൊപ്പം വലിയ ബാധ്യതയായി ലഹരിമരുന്നുകളും വരുന്നു എന്നത് എത്രയോ മുമ്പുതന്നെ ഉണ്ടായ ആരോപണമാണ്. (ഒരു വിഭാഗം എന്ന വാക്ക് ഇവിടെ അടിവരയിടേണ്ടതാണ്. എല്ലാ ന്യൂജൻ സിനിമക്കാരും അങ്ങനെയാണെന്ന് ആർക്കും അഭിപ്രായമില്ല). ഇന്ന് ഷൈൻ ടോം ചാക്കോയെ കല്ലെറിയുന്ന സിനിമാക്കാർ സ്വയം ചോദിക്കുക നിങ്ങളിൽ പാപം ചെയ്യാത്തവർ എത്രപേരുണ്ടെന്ന്.

മദ്യത്തിൽനിന്ന് മയക്കത്തിലേക്ക്!

പണ്ടൊക്കെ മദ്യമായിരുന്ന നമ്മുടെ സിനിമാക്കാരുടെ എറ്റവും വലിയ ശാപം. മദ്യപിച്ച് മരിച്ച ഒരു ഡസനോളം പ്രതിഭകളെ നിഷ്പ്രയാസം മലയാളത്തിൽ ചൂണ്ടിക്കാണിക്കാം. കുറ്റം പറയരുതല്ലേ നമ്മുടെ പുതുതലമുറ തീർത്തും 'മദ്യ വിരുദ്ധരാണ്'. ന്യൂജൻ ലേഡീസിനുപോലും ബിയറൊക്കെ പുഛമാണ്. പകരം അവരിൽ ചിലർക്ക് വേണ്ടത് 'സ്റ്റഫ്' ആണ്. (കഴിഞ്ഞ വർഷം മഴവിൽ മനോരമയുടെ ഒരു ഗൾഫ് പ്രോഗ്രാമിന്റെ വിമാനയാത്ര സംപ്രേഷണം ചെയ്തത് ഓർക്കുക. അത്രയും മോശമായ സ്വകാര്യ നിമിഷങ്ങൾ ഒരു ചാനൽ കാണിക്കാൻ പാടില്ലായിരുന്നു. റിമി ടോമി ആയിരുന്നു ആങ്കർ. സീനിയർ താരങ്ങളിൽ മോഹൻലാലിനെപ്പോലെ ഏതാനും പേരും പിന്നെ നമ്മുടെ ന്യൂജൻതാരങ്ങളും മാത്രമേ നോർമലായി കണ്ടുള്ളൂ. അതുകണ്ട് ന്യൂജൻകാർ എത്ര ഡീസന്റാണെണന്നാണ് ജനം ധരിച്ചത്). സംവിധായകാൻ വിനയനും നടൻ ശ്രീനിവാസനുമെല്ലാം ഈ വലിക്കമ്പത്തെക്കുറച്ച് തുറന്ന് വിമർശിച്ചവരാണ്. എറ്റവും ഒടുവിൽ പ്രമുഖതാരങ്ങൾക്കുതന്നെ ഇക്കാര്യത്തിൽ പരാതി കിട്ടിയിരുന്നു. ന്യൂജൻ പാർട്ടികൾക്ക് പോകരുതെന്ന് അവർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ വിലക്കിയതായും കേട്ടിരുന്നു. ഇന്നത്തെ പ്രമുഖരായ പത്തോളം യുവ നടന്മാർക്കും സംവിധായകർക്കുമെതിരെ ലഹരി ഉപയോഗത്തിന്റെ ആരോപണം കുറെക്കാലമായി ഇൻഡസ്ട്രിയിൽ നില നിൽക്കുന്നുണ്ട്. ഒരു ദിവസം പാക്കപ്പായാൽ രാത്രി അജ്ഞാതകേന്ദ്രങ്ങളിൽ നടക്കുന്ന സ്‌മോക്കേഴസ് പാർട്ടിയെക്കുറിച്ച് വ്യക്തമായ അറിവ് സിനിമാരംഗത്ത് ഉള്ളവർക്ക് ഉണ്ടെങ്കിലും ആരെയും പിണക്കേണ്ടെന്ന് കരുതി അവരൊക്കെ മൗനം പാലിക്കയാണ്.

പേടിപ്പെടുത്തുന്ന 'വലിക്കഥകൾ'

ഏറ്റവും പേടിപ്പെടുത്തുന്നത് കഞ്ചാവും കൊക്കെയിനുമൊക്കെ ഉപയോഗിക്കന്നുത് സർഗാത്മകത വളർത്തുമെന്ന തെറ്റിദ്ധാരണ ഇവരിൽ പലരും വച്ചുപുലർത്തുന്നു എന്നതാണ്. ഇതിനെ ഒരു സാമൂഹിക ദുരന്തമായി ആരും കാണുന്നില്ല. പക്ഷേ ഇതുകാരണം സിനിമക്കും ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നസീർസാറിന്റെ കാലത്തുതൊട്ട് മലയാള സിനിമ കാത്തുസൂക്ഷിച്ച ഷെഡ്യൂൾ സംബന്ധമായ അച്ചടക്കം (മമ്മൂട്ടിയും മോഹൻലാലുംവരെ അത് കൃത്യമായി പാലിച്ചിരുന്നു) ഇന്ന് തകർന്നിരിക്കയാണ്. രാത്രി അതുമിതും വലിച്ചുകയറ്റി തലപൊങ്ങാത്ത നായകനെ കാത്ത്, സെറ്റ് ഒന്നടക്കം മണിക്കൂറുകൾ നിന്ന കഥ ഇതിന്റെ ചെറിയൊരു അനുബന്ധംമാത്രം. ചിലർ വലി രാവിലെ മുതൽ തന്നെ തുടങ്ങുന്നു എന്നതാണ് ഏറ്റവും അമ്പരിപ്പിക്കുന്നത്. ഗ്രഡ് അഡിക്ഷനിലേക്ക് അവരൊക്കെ നീങ്ങാൻ ഇനി അധികം താമസമില്ല. സിനിമയിലെ സ്ഥിരം സഹായികൾ പറയാറുണ്ട്. പണ്ടൊക്കെ രാത്രിയുള്ള ലോഡ്ജുകളിലെ കൂടലുകൾക്ക് മദ്യംവാങ്ങിവച്ചാൽ മതിയായരുന്നെങ്കിൽ ഇന്ന് രാവിലെ മുതൽ കഞ്ചാവ് തേടി നടക്കേണ്ട ഗതികേടാണെന്ന്. (എന്നിട്ടാണ് നമ്മൾ ശ്വാസകോശം സ്‌പോഞ്ച്‌പോലെയാണെന്ന പരസ്യംകാട്ടി സിനിമ തുടങ്ങുന്നത്).

'വലിച്ചു'കിറുങ്ങി കൊച്ചിക്കായലിൽനിന്ന് വെള്ളത്തിലേക്ക് ചാടിയ നടൻ, തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽ വാളുവച്ച് ഉറങ്ങിപ്പോയ സംവിധായകൻ, ഉടുതുണിയില്ലാതെ ഓടിയ തിരക്കഥാകൃത്ത്... എത്രയത്ര 'വലിക്കഥ'കളാണ് ഇൻഡ്രസ്ട്രിക്കകത്തുള്ളത്. ചിലതൊക്കെ കള്ളവുമാവാം. വലി ഒരു ആചാരം ആയതോടെ അത്തരക്കാരെക്കിച്ച് ആർക്ക് എന്ത് അപവാദംവേണമെങ്കിലും പ്രചരിപ്പിക്കാവുന്ന അവസ്ഥ വന്നിരിക്കുന്നു.ഏറ്റവും പേടിപ്പെടുത്തുന്നത് കഞ്ചാവും കൊക്കെയിനുമൊക്കെ ഉപയോഗിക്കന്നുത് സർഗാത്മകത വളർത്തുമെന്ന തെറ്റിദ്ധാരണ ഇവരിൽ പലരും വച്ചുപുലർത്തുന്നു എന്നതാണ്. ഇതിനെ ഒരു സാമൂഹിക ദുരന്തമായി ആരും കാണുന്നില്ല. പക്ഷേ ഇതുകാരണം സിനിമക്കും ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നസീർസാറിന്റെ കാലത്തുതൊട്ട് മലയാള സിനിമ കാത്തുസൂക്ഷിച്ച ഷെഡ്യൂൾ സംബന്ധമായ അച്ചടക്കം (മമ്മൂട്ടിയും മോഹൻലാലുംവരെ അത് കൃത്യമായി പാലിച്ചിരുന്നു) ഇന്ന് തകർന്നിരിക്കയാണ്. 

'വലി'കൂടി പേഴ്‌സണാലിറ്റി ഡിസോഡർ വന്നപോലെയാണ് ചിലരുടെ പെരുമാറ്റം. ഒരു ന്യൂജൻ തിരക്കഥാകൃത്ത് ഈയിടെ വലിച്ചു വട്ടുമൂത്ത് നഗ്‌നനായി ഒരു ഫ്‌ളാറ്റിലേക്ക് ഓടിക്കയറി പിടിയിലായത് വാർത്തയായിരുന്നു. സിനിമയുടെ ഡിസ്‌ക്കഷൻ സമയത്ത് ക്രിയേറ്റിവിറ്റി വർധിക്കാനായി 'യെവൻ' നിർബദ്ധമാണ്. കഥകേൾക്കാൻ സമയംകൊടുക്കയും പിന്നീട് വിളിച്ചാൽ കിട്ടാതാവുകയും ചെയ്യുന്നത് ന്യൂജൻ താരങ്ങളിലും സംവിധായകരിലും നടപ്പുരീതിയാണ്. ജാഡകൊണ്ടാണെന്നാണെന്നാണ് ഇതിന്റെ ഇരയായ പലരും ധരിച്ചുവച്ചത്. പക്ഷേ സംഭവം ഇതാണ്.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ നമുക്ക് അവർ തിരക്കിലല്ലെങ്കിൽ ഫോണിൽ ലഭിക്കും. അല്ലെങ്കിൽ നമുക്ക് അവരുടെ മാനേജർമാരോട് അപ്പോയിന്മെന്റ് വാങ്ങാം. എന്നാൽ ന്യൂ ജനറേഷൻ സിനിമക്കാരെ ഒരിക്കലും ഫോണിൽ കിട്ടില്ലെന്ന് സിനിമാപത്രപ്രവർത്തകൾ കുറെക്കാലമായി പറയുന്നതാണ്. രാത്രികളിൽ ഇവർ എവിടെയാണെന്ന് ആർക്കുമറിയില്ല. സ്വന്തം പിതാവ് വിളിച്ചാൽപോലും ഫോണെടുക്കാതിരിക്കയാണ് ന്യൂജനറേഷൻ ആവുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമെന്നൊരു തമാശപോലും ഇൻഡസ്ട്രിയിലുണ്ട്. ഇതിന്റെയാക്കെ അടിസ്ഥാന കാരണം ഈ മുടിഞ്ഞ വലി തന്നെയാണ്.

'ഫൺ' എന്നവാക്കിന്റെ മാറിയ അർഥം!

മാറി വരുന്ന സ്ത്രീപുരുഷ ബന്ധങ്ങുടെ പരിഛേദമാണ് മലയാള സിനിമയും. പണ്ടത്തെ സ്‌ക്രീൻടെസ്റ്റിനെന്ന് വിളിച്ചുവരുത്തിയുള്ള ബലാത്സംഗങ്ങളും, നായികയാക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കലുമൊന്നും ഇന്ന് മല്ലുവുഡ്ഡിലില്ല. ഇന്നത്തെ പെൺകുട്ടികൾ വളരെ ബോൾഡാണ്. തനിക്കിഷ്ടപ്പെട്ടാൽ അവർ പുരുഷനോടൊത്ത് കിടപ്പറ പങ്കിട്ടേക്കാം എന്നല്ലാതെ അവളെ ചതിക്കാനാവില്ല. അമ്മയും അച്ഛനും ഇടവലം നിന്ന് സെറ്റിൽവരുന്ന രീതിയും നിന്നതോടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവുമാണ് ന്യൂജൻ പെൺകുട്ടികൾക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ഒരു ചെറുവിഭാഗം പെൺകുട്ടികളും സ്‌മോക്കേഴ്‌സ പാർട്ടിയിലേക്ക് മാറിക്കഴിഞ്ഞു. ചാരിത്രം, കന്വകാത്വം തുടങ്ങിയ സെന്റിമെൻസൊന്നുമില്ലാത്ത ഇവർക്ക് സെക്ഷ്വൽ റിലേഷൻ ഷിപ്പിനെ ഒരു പാപമായി കാണുന്നില്ല. 'ഫൺ' എന്നാണ് അവരിതിനെ വിശേഷിപ്പിക്കുന്നത്. ഇന്നലെ കണ്ടില്ലല്ലേ എന്ന് ചോദിച്ചപ്പോൾ 'ഐ വാസ് ഇൻ ഫൺ വിത്ത്' എന്ന് വെട്ടിത്തുറന്നുപറഞ്ഞ് ഒരുത്തി തന്നെ ഞെട്ടിച്ച കഥ ഒരു മേക്കപ്പ്മാൻ ഈയിടെ പറയുകയുണ്ടായി.എന്തോ ഒരു അന്ധവിശ്വാസം പോലെ ഒന്നു രണ്ട് പ്രമുഖരെ അനുകരിച്ച് വലിച്ച് തുടങ്ങിയവരാണ് ഭൂരിഭാഗവും. സോഷ്യൽ ഡ്രിങ്കിങ്ങ് എന്ന സാമൂഹിക മനോരോഗം കേരളത്തെ ബാധിച്ചുതുടങ്ങിയപോലെ സ്‌മോക്കേഴ്‌സ് പാർട്ടിയും ഒരു ന്യൂജൻ മനോരോഗമാണ്. ജയിലിൽ അടച്ചുള്ള ശിക്ഷയല്ല അതിനുവേണ്ടത്. സ്വാന്തനവും പരിചരണവും ചികിത്സയുമാണ്. അതിനായി ആരാണ് മുൻകൈയെടുക്കേണ്ടത്. മലയാള സിനിമയിലെ സീനിയർ താരങ്ങളും സംവിധായകരും തന്നെയാണ്. തങ്ങളുടെ അനിയന്മാർക്കുണ്ടാവുന്ന പ്രശ്‌നം പരിഹരിച്ച് അവരെ നേർവഴിക്ക് നയിക്കുന്ന യഥാർഥ 'വല്യേട്ടന്മാരാണ്' തങ്ങളെന്ന് അവർക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.

അവരെ രക്ഷിക്കാൻ വല്യേട്ടന്മാരും 'അമ്മയും' 'മാക്ടയും' കൈകോർക്കട്ടെ

ഇനി ഈ ഒരു വീക്ക്‌നെസ് ഉണ്ടെന്നുകരുതി ഇവരാരും വഷളന്മാരാണെന്ന് ധരിക്കരുത്. ഇപ്പോൾ പിടിയിലായ ഷൈൻടോം ചാക്കോ അടക്കമുള്ളവരെ ഒരു തവണ പരിചയപ്പെട്ടവർക്കറിയാം, പച്ചയായ നല്ല മനുഷ്യരാണവർ. നല്ല സിനിമമാത്രം സ്വപ്നംകണ്ട് ജീവിക്കുന്നവർ. സഹജീവി സ്‌നേഹവും മനുഷ്യത്വവും നന്നായി ഉള്ളവർ. വർഗീയതയോ ജാതി സ്പിരിട്ടോ ഇല്ലാത്തവർ. മലയാള സിനിമയെ ജനാധിപത്യവത്കരിച്ചതിൽ ഇവർക്കുള്ള പങ്ക് ചില്ലറയല്ല. സെറ്റിൽ പാത്രം കഴുകുന്നവനെപ്പോലും ബഹുമാനിക്കാനും സ്‌നേഹിക്കാനും ഉള്ള മനസ് അവർക്കുണ്ട്. ഈ പണ്ടാരംപിടിച്ച പരിപാടി ഇല്ലായിരുന്നെങ്കിൽ എവിടെ എത്തേണ്ടവരാണ് ഇവരൊക്കെയെന്ന് ഈയിടെ ഒരു പ്രമുഖ സംവിധായകൻ തലക്കടിച്ചുകൊണ്ട് പറയുന്നത് കേട്ടു.

എന്തോ ഒരു അന്ധവിശ്വാസം പോലെ ഒന്നു രണ്ട് പ്രമുഖരെ അനുകരിച്ച് വലിച്ച് തുടങ്ങിയവരാണ് ഭൂരിഭാഗവും. സോഷ്യൽ ഡ്രിങ്കിങ്ങ് എന്ന സാമൂഹിക മനോരോഗം കേരളത്തെ ബാധിച്ചുതുടങ്ങിയപോലെ സ്‌മോക്കേഴ്‌സ് പാർട്ടിയും ഒരു ന്യൂജൻ മനോരോഗമാണ്. ജയിലിൽ അടച്ചുള്ള ശിക്ഷയല്ല അതിനുവേണ്ടത്. സ്വാന്തനവും പരിചരണവും ചികിത്സയുമാണ്. അതിനായി ആരാണ് മുൻകൈയെടുക്കേണ്ടത്. മലയാള സിനിമയിലെ സീനിയർ താരങ്ങളും സംവിധായകരും തന്നെയാണ്. തങ്ങളുടെ അനിയന്മാർക്കുണ്ടാവുന്ന പ്രശ്‌നം പരിഹരിച്ച് അവരെ നേർവഴിക്ക് നയിക്കുന്ന യഥാർഥ 'വല്യേട്ടന്മാരാണ്' തങ്ങളെന്ന് അവർക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. മാത്രമല്ല ശുദ്ധീകരണം സ്വന്തം വീട്ടിൽനിന്ന് തുടങ്ങണം എന്നല്ലേ പറയുക. എത്രയോ ലഹരി വിരുദ്ധ പരസ്യങ്ങൾക്ക് സഹകരിച്ച ഇവർക്ക് എന്തുകൊണ്ട് സ്വന്തം വീട് വൃത്തിയാക്കാൻ ചൂലെടുത്തുകൂടാ. 'അമ്മയും', 'മാക്ടയും' ഈ വിഷയം ഗൗരവമായി ചർച്ചചെയ്യണം. കാമ്പസുകളെ ലഹരി വിമുക്തമാക്കുന്നതുപോലെ നമ്മുടെ നവതരംഗസിനിമയെയും ശുദ്ധമാക്കാൻ എല്ലാവരും കൈകോർക്കട്ടെ.

വാൽക്കഷ്ണം: എ അല്ലെങ്കിൽ ബി മോശക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ഈ ലേഖകന് ഉദ്ദേശമില്ലെന്ന് ഒരിക്കൽകൂടി പറയട്ടെ. മയക്കുമരുന്ന് കാമ്പസിലായാലും സിനിമയിലായായലും ഒരപോലെ അപകടകരമാണ്. വ്യക്തികളുടെ പേര് പറഞ്ഞ് കമന്റിടുന്നത് സൈബർ നിയമപ്രകാരം അപകീർത്തികരവും ശിക്ഷാർഹവുമാണെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP