Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓക് ലന്റിലെ ഒരുലക്ഷത്തോളം കുട്ടികളുടെ പഠിപ്പ് മുടങ്ങും; അദ്ധ്യാപകരും പ്രിൻസിപ്പൾമാരും പ്ലേകാർഡുകളുമെന്തി ജോലി ഉപേക്ഷിച്ച് തെരുവിൽ; ടിച്ചർമാരുടെ ആദ്യഘട്ട സമരത്തിന് ഓക് ലന്റിൽ തുടക്കം

ഓക് ലന്റിലെ ഒരുലക്ഷത്തോളം കുട്ടികളുടെ പഠിപ്പ് മുടങ്ങും; അദ്ധ്യാപകരും പ്രിൻസിപ്പൾമാരും പ്ലേകാർഡുകളുമെന്തി ജോലി ഉപേക്ഷിച്ച് തെരുവിൽ; ടിച്ചർമാരുടെ ആദ്യഘട്ട സമരത്തിന് ഓക് ലന്റിൽ തുടക്കം

വേതന വർദധനവ് നടപ്പിലാക്കണമെന്ന ആവശ്യവുമായി അദ്ധ്യാപകർ നടത്തുന്ന സമരത്തിന് ഇന്ന് ഓക് ലന്റിൽ തുടക്കം. ഇതോടെ ആയിരക്കണക്കിന് കുട്ടികളുടെ പഠിപ്പ് മുടങ്ങിയിരിക്കുകയാണ്. വേതനവർദ്ധനവ് സംബന്ധിച്ച് സർക്കാരുമായി നടത്തിയ അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് രാജ്യത്തെ അദ്ധ്യാപകർ സമരവുമായി രംഗത്തിറങ്ങിയത്.

സമരത്തിന്റെ ഭാഗമായി ഓക് ലെമ്പാടും നിരവധി റാലികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിൽ പരം വിദ്യാർത്ഥികളാണ് പഠിപ്പ് മുടങ്ങി വീട്ടിൽ ഇരിക്കുന്നത്.മൂന്ന് വർഷത്തിനുള്ളിൽ 700 ദശലക്ഷം ഡോളർ മാറ്റിവയ്ക്കാമെന്ന അവസാന ഓഫറും അദ്ധ്യാപകരുടെ സംഘടന തള്ളിയതോടെയാണ് സമരത്തിന് തീരുമാനമായത്.

ഇന്ന് കൂടാതെ 16 തീയതികളിലായി 27000ത്തോളം വരുന്ന അദ്ധ്യാപകർ ജോലി ബഹിഷ്‌കരിച്ച് സമരത്തിൽ പങ്കാളികളാകും. ഗവൺമെന്റ് ആനുവൽ ശമ്പളവർദ്ധനവിൽ 10000 ഡോളർ ഓരോരുർത്തര്ക്കും ലഭിക്കുമെന്ന വാഗ്ദാനം നല്കിയിട്ടും അദ്ധ്യാപകർ തങ്ങളുടെ ആവശ്യമായി മൂന്ന് ശതമാനം ശമ്പളവർദ്ധനവ്് നടപ്പിലാക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് നിലകൊള്ളുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP