Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിവൈഎസ്‌പി ഹരികുമാർ ശിക്ഷിക്കപ്പെടുമോ? നിയമം പറയുന്നത് ഹരികുമാർ രക്ഷപെടാൻ ഇടയുണ്ടോ?

ഡിവൈഎസ്‌പി ഹരികുമാർ ശിക്ഷിക്കപ്പെടുമോ? നിയമം പറയുന്നത് ഹരികുമാർ രക്ഷപെടാൻ ഇടയുണ്ടോ?

അഡ്വ.ഷാജൻ സ്‌കറിയ

വ്യത്യസ്ഥമായ കൊലപാതകങ്ങളുടെ കാര്യത്തിൽ കേരളം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെ ഒരാളെ കൊല്ലണം എന്ന് റിസർച്ച് ചെയ്യുന്നവരിൽ നമ്മുടെ പൊലീസുകാരും മുൻപിൽ തന്നെയാണ്. കൊലപാതകത്തിന് പല മാനങ്ങളും അവർ കൽപിക്കുന്നു. അത്തരത്തിൽ ഏറ്റവും നീചവും നികൃഷ്ടവുമായ കൊലപാതകമാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്നത്. ഹരികുമാർ എന്ന ഡിവൈഎസ്‌പി തന്റെ അവിഹിത ബന്ധത്തിന് വിനയാകും എന്ന് സംശയിച്ചതിന് പേരിൽ സനൽ എന്ന വഴിപോക്കനെ റോഡിലേക്ക് തള്ളിയിട്ട് കൊന്നു. ആ മനുഷ്യന്റെ അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. മക്കൾക്ക് ഭക്ഷണം വാങ്ങുന്നതിന് വേണ്ടി വൈകുന്നേരും ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഒരാളാണ് കൊല്ലപ്പെട്ടത്. ഇപ്പോൾ നീതി തേടി സനലിന്റെ ഭാര്യ തെരുവിലിറങ്ങുകയാണ്.

സത്യാഗ്രഹം ഇരിക്കാൻ പോവുകയാണ് ഇരട്ടച്ചങ്കൻ ഭരിക്കുന്ന ഈ നാട്ടിൽ. കാരണം അത്ര ബോധ്യമാണ് പൊലീസുകാർ അവരെ രക്ഷിക്കുമെന്ന കാര്യത്തിൽ. ഈ സാഹചര്യത്തിൽ ഇന്നത്തെ ലെയ്‌മെൻസ് ലോ ചർച്ച ചെയ്യുന്നതുകൊലപാതകങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് പ്രത്യേകിച്ച് സനൽകുമാറിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഐപിസിയിലെ 302 ചാർജ് ചെയ്തിരിക്കുന്നത് എന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ ഹരികുമാർ ശിക്ഷിക്കപ്പെടുമോ രക്ഷപെടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 299 മുതൽ 304 വരെയുള്ള സെക്ഷനുകൾ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഒരു മനുഷ്യന്റെ മരണത്തിന് വേറൊരാൾ കാരണമായാൽ അതിനെയാണ് പലതരത്തിലുള്ള സെക്ഷനുകൾ വഴി വിശദീകരിക്കുന്നതും ശിക്ഷ നൽകുന്നതും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 299ഉം 300 ഉം ആണ്.

നിയമത്തിന്റെ ഭാഷയിൽ ഇതിനെ വിശേഷിപ്പിക്കുന്നത് രണ്ട് തരത്തിലാണ്. 299നെ കൾപബിൾ ഹോമിസൈഡ് നോട്ട് എമൗണ്ടിങ് ടു മർഡർ എന്നും 300നെ കൾപബിൾ ഹോമിസൈഡ് എമൗണ്ടിങ് ടു മർഡർ എന്നുമാണ്. എന്നുവച്ചാൽ 299 എന്ന് പറയുന്നത് ഒരാളുടെ മരണത്തിന് മനപ്പൂർവ്വം മറ്റൊരാൾ കാരണമായാൽ ചാർജ് ചെയ്യേണ്ട വകുപ്പാണ്. 300 ആകട്ടെ ഒരാളെ കൊല്ലുക എന്ന പൂർണ ഉദ്ദേശത്തോടു കൂടി ക്രൂരമായി നടപ്പാക്കുന്ന കൊലപാതകമാണ്. അതാണ് കൾപ്പബിൾ ഹോമിസൈഡ് എമൗണ്ടിങ് ടു മർഡർ എന്ന് പറയുന്നത്. കൾപബിൾ ഹോമിസൈഡ് നോട്ട് എമൗണ്ടിങ് ടു മർഡർ എന്ന് പറയുന്നത് ഒരുപക്ഷേ പ്രകോപനപരമായി ഉണ്ടായതാകാം അല്ലെങ്കിൽ കൊല്ലുക എന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല പക്ഷേ ആ പ്രക്രിയ വഴി അയാൾ കൊല്ലപ്പെടുമെന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നു.

ഇവിടെ തെറ്റിധരിക്കാതിരിക്കാൻ കുറേ കാര്യം കൂടി പറയാം സ്വയം പ്രതിരോധത്തിന് വേണ്ടി ഒരാൾ വേറൊരാളെ കൊന്നാൽ അത് കുറ്റമേയല്ല. കഴിഞ്ഞ ദിവസങ്ങളിൽ അത് ഞാൻ സംസാരിച്ചിരുന്ന ഡിഫൻസിന്റെ അവസാനത്തെ ഭാഗമായി ചേർക്കേണ്ടതാണ്. അത് വിശദമായി മറ്റൊരു ഭാഗത്തിൽ ചേർക്കാം. ഇവിടെന്തായാലും 299 ഉം 300 ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഒരാളുടെ പ്രവർത്തി വഴി ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ അത് കൾപ്പബിൾ ഹോമിസൈഡ് നോട്ട് എമൗണ്ടിങ് ടു മർഡർ ആണ്. മറ്റൊരാൾ ബോധപൂർവ്വം കൊല്ലാൻ ശ്രമിച്ചാൽ അത് മർഡറുമാണ്. മർഡറിൽ തന്നെ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എത്ര ക്രൂരമായി ഒരാളെ മർദ്ദിച്ച് കൊല്ലുന്നു എന്നുള്ളത് മർഡറിന്റെ ശിക്ഷാ വിധിക്ക്, നമ്മളിപ്പോൾ 302 എന്ന പറയുന്ന സെക്ഷനാണ് മർഡറിന്റെ ശിക്ഷ പറയുന്നത്.

304 എന്ന സെക്ഷനാണ് ആദ്യം പറഞ്ഞ കൾപബിൾ ഹോമിസൈഡിന്റെ നോട്ട് എമൗണ്ടിങ് ടു മർഡറിന്റെ ശിക്ഷ പറയുന്നത് 304ൽ ആണ്. 302നാണ് വധശിക്ഷയുള്ളത്. 304ന് ഇല്ല. മർഡറിന്റെ പേരിൽ ഒരാളെ ശിക്ഷിക്കണമെങ്കിൽ അയാൾ നടത്തിയ മർഡർ 302 ആവാൻ ഈ പറഞ്ഞ ബോധപൂർവ്വം ഒരാളെ കൊല്ലുക എന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ കൊല്ലുന്ന രീതി, ഉദാഹരണത്തിന് അതിക്രൂരമായി കൊല്ലുന്ന സംഭവങ്ങളുണ്ട്. ജിഷയുടെ കേസിലൊക്കെ സംഭവിച്ചത് ആ കുട്ടിയെ ബലാത്സംഗം ചെയ്യുക മാത്രമല്ല ആ പെൺകുട്ടിയെ അതി ക്രൂരമായി പരുക്കേൽപിച്ചു അങ്ങനെ മനുഷ്യ മനസാക്ഷിക്ക് അംഗീകരിക്കാൻ കഴിയാത്ത തരത്തിൽ കൊല്ലുമ്പോഴാണ് വധശിക്ഷ അടക്കം കൊടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP